തൃശൂർ : നിലവിൽ റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷിക്കാം.
കൂടാതെ മൊബൈൽ നമ്പർ മാറ്റുന്നതിനും ആധാർ നമ്പർ ചേർക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എൻ ആർ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും ഇതുവഴി സാധിക്കും.
പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനു വേണ്ട രേഖകൾ.
പഞ്ചായത്തിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ്, വില്ലേജിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, ഉടമയുടെ ഫോട്ടോ, മുഴുവൻ അംഗങ്ങളുടേയും ആധാർ കാർഡ്, വൈദ്യുതി കണക്ഷൻ കൺസ്യൂമർ നമ്പർ ( ഉണ്ടെങ്കിൽ), വാട്ടർ കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ), ഗ്യാസ് കണക്ഷൻ കൺസ്യൂമർ നമ്പർ (ഉണ്ടെങ്കിൽ), പുതുതായി ചേർക്കേണ്ട റേഷൻ കടയുടെ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ (ഉണ്ടെങ്കിൽ), മറ്റാരു റേഷൻ കാർഡിൽ അംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡ് ഉടമ നൽകുന്ന സമ്മത പത്രം.
ഇ - റേഷൻ കാർഡ് പദ്ധതി തൃശൂർ ജില്ലയിൽ ആരംഭിക്കുന്നതോടെ സപ്ലെ ഓഫിസിൽ പോകാതെ തന്നെ റേഷൻ കാർഡ് അക്ഷയ കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്ത് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.