Updated on: 20 October, 2022 6:09 PM IST
ചോളത്തിലെ കളനാശത്തിന് IFFCO എംസിയുടെ 'യൂട്ടോറി' ഫലപ്രദം

മനുഷ്യന് ഭക്ഷണമായും കന്നുകാലിത്തീറ്റയായും ഉപയോഗിക്കാമെന്നതിന് പുറമെ ആഗോളതലത്തിൽ വ്യവസായികപരമായി ഒട്ടനവധി പ്രയോജനങ്ങളുള്ള ധാന്യമാണ് ചോളം. ഇന്ത്യയിൽ റാബി സീസണിലും ഖാരിഫ് സീസണിലും ചോളം കൃഷി ചെയ്യുന്നുണ്ട്. എന്നാൽ റാബി സീസണിനെ അപേക്ഷിച്ച് ഖാരിഫ് സീസണിലാണ് ഇത് കൂടുതലായി വളരുന്നത്.
ഈ വിളയ്ക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങളിലാണ് കൃഷി ചെയ്യുന്നതെങ്കിലും, കീടാക്രമണത്താലും മഴയുടെ ഫലമായും ചോളത്തിന് ഗുരുതരമായ കേടുപാടുകൾ ഉണ്ടാകുന്നു. എന്നിരുന്നാലും, ചോളം കൃഷിയിലെ വിളനഷ്ടം പ്രധാനമായും കളകൾ മൂലമാണ്. ചോളം ഉൽപാദനത്തെ ബാധിക്കുന്ന പ്രാണികൾ, കീടങ്ങൾ, വരൾച്ച, ചൂട് മുതലായ വിവിധ ഘടകങ്ങളെ അപേക്ഷിച്ച്, ചോളത്തിനെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് കളയാണ്.

വിളയുടെ ഗുണനിലവാരം കുറയുന്നതിന് കളയ്ക്ക് വലിയ സ്വാധീനമുണ്ട്. പോഷകങ്ങൾ, വെളിച്ചം, വെള്ളം എന്നിവയ്ക്കായി പ്രാഥമിക വിള സസ്യവുമായി മത്സരിക്കുന്നതിലൂടെയും, കളകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗത്താലും വിളയുടെ ഉൽപാദനക്ഷമതയെ സ്വാധീനിക്കുന്നു. തൽഫലമായി, ചോള ഉൽപാദനത്തിൽ കള നിരന്തരവും ഗുരുതരവുമായ സാമ്പത്തിക പ്രശ്നമായി കണക്കാക്കപ്പെടുന്നു.

ഇക്കാരണത്താൽ, കള പരിപാലനം കർഷകർക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ കളകളെ ചുട്ടയിലേ നശിപ്പിക്കുന്നത് വിളനാശം പരമാവധി കുറയ്ക്കാൻ സഹായിക്കുമെന്ന് ശാസ്ത്രജ്ഞരും ഗവേഷകരും ശുപാർശ ചെയ്യുന്നു.

കർഷകരുടെ വളർച്ചയ്ക്കും വികസനത്തിനും പ്രവർത്തിക്കുന്ന IFFCO MC എന്ന കമ്പനി ഈ പ്രശ്നത്തിൽ മികച്ച പരിഹാരമാർഗമാണ് അവതരിപ്പിക്കുന്നത്. കർഷകർക്ക് അവരുടെ വിളകൾക്ക് സമ്പൂർണ്ണ പരിഹാരം നൽകുന്ന നിരവധി ഉൽപ്പന്നങ്ങൾ (കളനാശിനികൾ, കുമിൾനാശിനികൾ, കീടനാശിനികൾ മുതലായവ) കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

അതിനാൽ, ചോളം വിളകളുടെ കള പരിപാലനത്തിനായി, ഇഫ്‌കോ എംസി 'യൂട്ടോറി' (Yutori) എന്ന പേരിൽ ഒരു കളനാശിനി പുറത്തിറക്കി. ഇത് കർഷകരെ അവരുടെ വിളകളെ ബാധിക്കുന്ന കളകളെ ഉന്മൂലനം ചെയ്യാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Ration Card: ഏകീകൃത റേഷൻകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.. കൂടുതൽ കൃഷിവാർത്തകൾ

കൃത്യമായ അളവിൽ പ്രയോഗിച്ചാൽ ഈ കളനാശിനി വളരെ ഫലപ്രദമാണ്. കളകൾ കണ്ടുതുടങ്ങുമ്പോൾ മുതൽ നിങ്ങൾക്ക് ഈ ഉൽപ്പന്നം തളിക്കാൻ കഴിയും. ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇത് വീണ്ടും സ്പ്രേ ചെയ്യാവുന്നതാണ്.

കളയിൽ പ്രയോഗിക്കേണ്ട വിധം

  • ഈ ഉൽപ്പന്നം പ്രയോഗിക്കുമ്പോൾ കാലാവസ്ഥയെ കുറിച്ച് ബോധ്യമുണ്ടായിരിക്കണം

  • പ്രയോഗിക്കുന്ന സമയം: രാവിലെ/വൈകുന്നേരം

  • വിളവെടുപ്പിന് മുമ്പോ വിളവെടുപ്പ് സമയത്തോ Yutori ഉപയോഗിക്കുന്നത് ഒഴിവാക്കുക

English Summary: Yutori from IFFCO MC is the best weedicide for maize crop
Published on: 20 October 2022, 06:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now