Updated on: 6 February, 2021 1:00 PM IST
ഇഞ്ചിചായ

ധാരാളം ജീവകങ്ങളും ധാതുക്കളും ആൻറി ആക്സിഡൻറ് കളും അടങ്ങിയ പോഷകാംശം ഏറെയുള്ള ചായയാണ് ഇഞ്ചി ചായ. ശാരീരികമായും മാനസികമായും ഇഞ്ചി ചായ ഉന്മേഷം പ്രദാനം ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഹൃദ്രോഗസാധ്യത ഇല്ലാതാക്കുവാനും ഇഞ്ചി ചായക്ക് സാധിക്കുമെന്ന് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. ഇഞ്ചി ചായ യുടെ മറ്റു ഗുണങ്ങൾ അറിയാം

1. ഇഞ്ചി ചായ രോഗപ്രതിരോധശേഷി കൂട്ടുവാൻ മികച്ചതാണ്. മാത്രവുമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു.

2. ഇതിൽ അടങ്ങിയിരിക്കുന്ന zingiber എന്ന ഘടകം ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

3. ഇതിൻറെ ഉപയോഗം എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുവാൻ സാധിക്കും.

4. സ്ത്രീകൾക്ക് ആർത്തവസമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് ഇഞ്ചിച്ചായ നല്ലതാണ്.

5. ഇഞ്ചി ചായയിൽ അല്പം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് പരിഹാരമാർഗമാണ്.

Ginger tea is a nutritious tea that is rich in vitamins, minerals and antioxidants. Ginger tea provides refreshment both physically and mentally. Research has shown that ginger tea can lower blood pressure and reduce the risk of heart disease. Know the other benefits of ginger tea

6. ഇതിൽ അടങ്ങിയിരിക്കുന്ന gingerols, zingerone ഘടകങ്ങൾ രക്തയോട്ടം വർധിപ്പിക്കുന്നു.
ഇനി പോഷകസമൃദ്ധമായ ഇഞ്ചി ചായ ഉണ്ടാക്കുന്ന വിധം അറിയാം

വെള്ളം മൂന്നു കപ്പ്
ഇഞ്ചി 2 കഷണം
കുരുമുളക് 5 എണ്ണം
ഏലയ്ക്ക നാലെണ്ണം
ചായപ്പൊടി കാൽടീസ്പൂൺ
പഞ്ചസാര ആവശ്യത്തിന്
പാൽ ആവശ്യമെങ്കിൽ ഉപയോഗിക്കാം

ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. ശേഷം ഇഞ്ചി,കുരുമുളക് ഏലയ്ക്ക, ചായപ്പൊടി എന്നിവ ചേർത്ത് 3 മിനിറ്റ് നേരം കൂടി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും ആവശ്യമെങ്കിൽ പാലും ചേർത്ത് മിക്സ് ചെയ്യുക.

English Summary: Ginger tea is a nutritious tea that is rich in vitamins, minerals and antioxidants ginger tea provides refreshment both physically and mentally
Published on: 06 February 2021, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now