Travel

കുറഞ്ഞ പൈസയ്ക്ക് ഇന്ത്യ ചുറ്റിക്കറങ്ങാം

train

ഐആർസിടിസി ഭാരത് ദർശൻ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര

യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ് ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഭാരത്തിന്റെ പൈതൃകവും സംസ്കാരവും മനസിലാക്കാനും അനുഭവിച്ചറിയാനുമുള്ള ടൂറിസ്റ്റ് യാത്രയാണ് ഐആർസിടിസി ഒരുക്കുന്നത്.

ചുരുങ്ങിയ ചെലവിൽ, ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാൻ ഇതിലൂടെ സാധിക്കുന്നു. പതിമൂന്ന് ദിവസത്തേക്കാണ് ഐആർസിടിസി ഭാരത് ദർശൻ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2022 ജനുവരി 7ന് ആരംഭിക്കുന്ന സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര 19ആം തിയതി അവസാനിക്കും. 13,000 രൂപയാണ് ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിനുള്ള യാത്രാ ചെലവ്.

യാത്രയുടെ പ്രധാന സന്ദർശന സ്ഥലങ്ങൾ

ഹൈദരാബാദ്, റാമോജി ഫിലിം സിറ്റി, മൈസൂരു, ഹംപി, മുംബൈ, എല്ലോറ, അജന്ത, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നീ ഇന്ത്യയിലെ പ്രമുഖ പൈതൃകകേന്ദ്രങ്ങളും വിനോദ സഞ്ചാരസ്ഥലങ്ങളുമാണ് ഭാരത് ദർശൻ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മധുരയിൽ നിന്നുമാണ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. തിരുനെൽവേലി, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ റൂട്ടുകളിലൂടെയാണ് യാത്ര നടത്തുന്നത് എന്നതിനാൽ ഈ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് കയറാം.

ജനുവരി 7ന് രാത്രി 12.05 ന് ട്രെയിൻ പുറപ്പെടും. രാവിലെ 8 മണിക്ക് മൈസൂരിലെത്തും. ചാമുണ്ഡി മലനിരകൾ, മൈസൂർ രാജകൊട്ടാരം, വൃന്ദാവൻ പൂന്തോട്ടം, കെആർഎസ്ഡാം എന്നിവിടങ്ങളിലെ ഭംഗി കാണാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങൾ യാത്രികർക്കായി സജ്ജീകരിക്കും.

തൊട്ടടുത്ത ദിവസം ജനുവരി 9ന് ശ്രീരംഗപട്ടണം, ടിപ്പുവിന്റെ ശവകുടീരം, വേനൽക്കാല കൊട്ടാരം, മൃഗശാല, സെയിന്റ് ഫിലോമിന ദേവാലയം എന്നിവിടങ്ങളിലൂടെയാണ് സന്ദർശനം.

ഇതിന് ശേഷം രാത്രിയോടെ മൈസൂരിൽ നിന്ന് മടങ്ങും. അടുത്ത ദിവസം ഹംപിയാണ് പ്രധാന ലൊക്കേഷൻ. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരത്തോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലും പിറ്റേന്ന് 12-ാം തിയതി ഗോൽകൊണ്ട, സലർജംഗ് മ്യൂസിയം, ചാർമിനാർ എന്നിവിടങ്ങളിലുമായിരിക്കും സന്ദർശനം.

ബന്ധപ്പെട്ട വാർത്തകൾ: കുളിരേകുന്ന വയനാടൻ കാഴ്ചകൾ

ജനുവരി 13 ന് മുംബൈ മഹാനഗരത്തിന്റെ ഭംഗിയിലേക്കാണ് സ്പെഷ്യൽ ട്രെയിൻ യാത്ര. ഇവിടത്തെ മറൈൻ ഡ്രൈവ്, ജൂഹു ബീച്ച്, മലബാർ മലനിരകൾ, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവിടങ്ങൾ കണ്ടതിന് ശേഷം14ന് യാത്ര ഔറംഗബാദിലെത്തും.

എല്ലോറ ഗുഹകളിലെ വിസ്മയങ്ങളും ആസ്വദിച്ച് 15ന് അജന്ത ഗുഹയിലേക്ക് പോകും. അടുത്ത ദിവസം ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ കാണാൻ പോകുന്നു. സ്റ്റേഷനിൽ നിന്നും ബാറ്ററി ഇലക്ട്രിക് ബസിലാണ് സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാനുള്ള യാത്ര.

ജനുവരി 17-ാ തിയതി രാത്രി മഡ്ഗാവിൽ എത്തിച്ചേരും. കലാൻഗുട്ട് ബീച്ച്, വാഗറ്റർ എന്നിവിടങ്ങളും, ഉച്ചഭക്ഷണത്തിന് ശേഷം സേ കത്തീഡ്രൽ, ബോംജീസസ് ബസിലിക്ക എന്നീ പ്രദേശങ്ങളുമാണ് 18-ാം തീയതിയിലെ ലൊക്കേഷനുകൾ. മണ്ഡോവി നദിയിലൂടെ യാത്ര ചെയ്യുന്നതിനും, കോൾവ ബീച്ച് സന്ദർശിക്കുന്നതിനും സൗകര്യമൊരുക്കുന്നുണ്ട്.

മടക്കയാത്ര

2022 ജനുവരി 18 രാത്രിയാണ് മടക്കയാത്ര ആരംഭിക്കുന്നത്.  19-ാം തിയതി അർധരാത്രി അവസാന സ്റ്റോപ്പായ മധുരയിൽ തിരിച്ചെത്തും. യാത്രികരുടെ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഐആർസിടിസി ഒരുക്കുന്നു. കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് യാത്ര.  കയ്യിൽ കരുതേണ്ട വസ്തുക്കളുടെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ടൗൺ തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നും  കേരളത്തിലുള്ളവർക്ക് യാത്രയുടെ ഭാഗമാകാം. എറണാകുളം റീജിയണൽ ഓഫീസ്, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുംം ഭാരത ദർശൻ യാത്രയുടെ വിശദവിവരങ്ങൾ അറിയാം.


English Summary: Travel across India in low budget with Bharat Darshan Special Tourist Train

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine