ചർമസംരക്ഷണം ഉറപ്പാക്കാൻ വീട്ടിൽ തന്നെ ലഭ്യമാകുന്ന വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. കാലാവസ്ഥ മാറ്റവും വിയർപ്പും കാരണം മുഖത്തും ചർമത്തിലും പല പല പ്രശ്നങ്ങളുമുണ്ടായേക്കാം. എന്നാൽ, ഇതിന് നാട്ടുവിദ്യകളിലൂടെ പരിഹാരം കണ്ടെത്തുന്നതായിരിക്കും ഗുണപ്രദം.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ അമിതമായാൽ പാർശ്വഫലങ്ങൾ ഉറപ്പ്
ഇത്തരത്തിൽ മുഖത്തെ നിർജ്ജീവ കോശങ്ങൾക്ക് അടിയിൽ എണ്ണ അടിഞ്ഞുകൂടുന്നത് കാരണം ചർമത്തിൽ ചെറിയ കുരുക്കുൾ രൂപപ്പെടാൻ കാരണമാകുന്നു. ഇത് വായുവുമായുള്ള സമ്പർക്കത്തിൽ ഓക്സിഡൈസ് ചെയ്യുകയും കറുത്ത കുരുക്കളായി മാറുകയും ചെയ്യുന്നു. കൂടുതലായും മൂക്കിന് സമീപമായിരിക്കും ഇങ്ങനെ കാണപ്പെടുന്നത്. ഈ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യുക എന്നതും വളരെ ബുദ്ധിമുട്ടുള്ളതാണ്.
കാരണം ഇവ ചർമത്തിൽ ആഴത്തിൽ ബാധിച്ചിരിക്കുന്നതിനാൽ തന്നെ എത്രമാത്രം എളുപ്പത്തിൽ നീക്കം ചെയ്യാമെന്നതും സംശയകരമാണ്. എന്നാൽ മുത്തശ്ശി വൈദ്യത്തിൽ ബ്ലാക്ക് ഹെഡ്സിനെ പ്രതിരോധിക്കാനും മറികടക്കാനുമുള്ള ചില പൊടിക്കൈകളുണ്ട്. ഇവ എന്തൊക്കെയെന്ന് ചുവടെ വിവരിക്കുന്നു.
ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാൻ വീട്ടുവൈദ്യങ്ങൾ
-
മുട്ട (Egg)
ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിൽ ഒരു സ്പൂൺ തേൻ കലർത്തുക. ഇനി ഈ മിശ്രിതം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ ബ്ലാക്ക് ഹെഡ്സിനെ ഒഴിവാക്കാനാകും.
ബന്ധപ്പെട്ട വാർത്തകൾ: പെരും ജീരകംത്തിന് പാർശ്വഫലങ്ങൾ ഉണ്ടോ?
-
ബേക്കിങ് സോഡ (Baking soda)
ഒരു ടീസ്പൂൻ ബേക്കിങ് സോഡയിൽ രണ്ട് ടീസ്പൂൺ വെള്ളം കലർത്തി പേസ്റ്റ് രൂപത്തിലാക്കി ബ്ലാക്ക്ഹെഡ്സുകളിൽ പുരട്ടുക. 10-15 മിനിറ്റ് നേരം വച്ച ശേഷം ഇത് കഴുകിക്കളയുക. ഇത് ഒരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും മുഖത്ത് നിന്ന് എണ്ണ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
-
ഗ്രീൻ ടീ (Green tea)
ഒരു സ്പൂൺ ഗ്രീൻ ടീ ടാഗോ ഇലകളോ എടുത്ത് വെള്ളത്തിൽ കലർത്തി പേസ്റ്റ് ആക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.
-
പഴത്തൊലി (Peel of banana)
നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് ഗുണം ചെയ്യും. ബ്ലാക്ക്ഹെഡ്സ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
-
മഞ്ഞൾ (Turmeric)
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മഞ്ഞൾ ബ്ലാക്ക്‌ഹെഡ്‌സിന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മഞ്ഞളിൽ വെളിച്ചെണ്ണ ആവശ്യത്തിന് ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇനി ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റ് നേരം കഴുകി കളയുക. ഇത് ആഴ്ചയിൽ 2 മുതൽ 3 തവണ വരെ പ്രയോഗിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴം കഴിച്ചാൽ ഇനി തൊലി കളയണ്ട; ചർമം സംരക്ഷിക്കാം
ഇത് കൂടാതെ, രാത്രി ഉറങ്ങുന്നതിന് മുൻപ് വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ പാടുകളെ അകറ്റാനും ചർമസംരക്ഷണം ഉറപ്പാക്കാനും സഹായിക്കും.