Updated on: 24 July, 2022 11:00 AM IST
വെളിച്ചണ്ണ ഷാംപൂ: ഗുണങ്ങളേറെ, എളുപ്പം വീട്ടിൽ തയ്യാറാക്കാം…

ശരിയായ രീതിയിൽ മുടി പരിചരിച്ചില്ലെങ്കിൽ (Hair care tips) അത് മുടി വളർച്ചയെ സാരമായി ബാധിക്കും. മാത്രമല്ല കാലാവസ്ഥ പ്രശ്നങ്ങളും മലിനീകരണവും നമ്മുടെ ആഹാരരീതിയും തുടങ്ങി പല പല ഘടകങ്ങളും കേശവളർച്ചയെ സ്വാധീനിക്കുന്നുണ്ട്. ഇവ മുടി വരണ്ടതാകുന്നതിനും, മുടി കൊഴിയുന്നതിനും വഴി വയ്ക്കും. തലയോട്ടിയിൽ അഴുക്കും എണ്ണയും അടിഞ്ഞു കൂടുന്നതും മുടി വളർച്ചയെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഇവയും വായുവിലെ ഈർപ്പവും കൂടി ചേർന്ന് മുടിയിൽ താരൻ ഉണ്ടാകുന്നതിനും ഇത് കാരണമാകും.

ഇങ്ങനെ ക്രമേണ മുടി കൊഴിച്ചിൽ ഒരു പ്രധാന പ്രശ്നമാകാനും തുടങ്ങും. ഇത്തരം സാഹചര്യങ്ങളിൽ മുടിയുടെ സംരക്ഷണത്തിനായി മിക്കവരും കൂടുതലായി വീട്ടുവൈദ്യങ്ങളുടെ സഹായം തേടിപ്പോകാറാണ് പതിവ്. വിപണിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കളുടെ അളവ് കൂടുതലാണ് എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.

ബന്ധപ്പെട്ട വാർത്തകൾ: മുടി സംരക്ഷണത്തിന് ആയുര്‍വേദം അത്യുത്തമം

മുടി സംരക്ഷണത്തിന് മിക്കവരും ആശ്രയിക്കുന്ന പ്രധാന പ്രകൃതിദത്ത ഉപായം വെളിച്ചണ്ണയാണ് (Coconut oil). എന്നാൽ, വെളിച്ചെണ്ണ ഷാംപൂവിനെ (Coconut oil shampoo) കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇത്തരം വെളിച്ചണ്ണ ഷാംപൂ തേടി മാർക്കറ്റുകളിൽ അലയണ്ട. കേശ സംരക്ഷണത്തിന് അത്യധികം പ്രയോജനകരമാകുന്ന വെളിച്ചണ്ണ ഷാംപൂ വീട്ടിൽ തന്നെ ഉണ്ടാക്കാം.

വെളിച്ചെണ്ണയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് മികച്ച പോഷണം നൽകുമെന്നതിൽ അതിനാൽ തന്നെ യാതൊരു സംശയവുമില്ല. ഇത്രയധികം ഉപയോഗപ്രദമായ വെളിച്ചെണ്ണ ഷാംപൂ എങ്ങനെ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്നാണ് ചുവടെ വിവരിക്കുന്നത്. കൂടാതെ, ഇത് നിങ്ങൾക്ക് എങ്ങനെ പ്രയോജനകരമാകുമെന്നും അറിയാം.

വെളിച്ചെണ്ണ ഷാംപൂ വീട്ടിൽ തയ്യാറാക്കാം

വെളിച്ചെണ്ണ ഷാംപൂ തയ്യാറാക്കുന്നതിനായി വെളിച്ചെണ്ണയും, വെള്ളം, സോപ്പ്, ടേബിൾ ഉപ്പ്, ജോജോബ ഓയിൽ (jojoba oil) എന്നിവയാണ് ആവശ്യമായുള്ളത്.
ആദ്യം മൈക്രോവേവിൽ വെള്ളം അര മിനിറ്റ് ചൂടാക്കുക. ശേഷം ഇതിലേക്ക് കാസ്റ്റർ സോപ്പ് ചേർത്ത് ഇളക്കുക. ഇതിന് ശേഷം ഉപ്പ് ചേർക്കുക. ഏറ്റവും ഒടുവിലായി വെളിച്ചെണ്ണ ചേർക്കുക. തണുത്തു കഴിയുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക.

വെളിച്ചെണ്ണ ഷാംപൂവിന്റെ ഗുണങ്ങൾ (Benefits of Coconut oil shampoo)

  • പോഷകഗുണങ്ങളാൽ സമൃദ്ധം

മുത്തശ്ശിമാരുടെ കാലം മുതൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശീലമാണ്. ഇത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇക്കാരണത്താലാണ് നമ്മൾ കേരളീയരുടെ വിഭവങ്ങളിൽ വെളിച്ചണ്ണയ്ക്ക് വലിയ പ്രാധാന്യം വരുന്നത്. കേശ സംരക്ഷണത്തിനായാലും ഇത് വളരെ പ്രയോജനകരമാണ്. മുടിയെ കരുത്തുള്ളതാക്കാൻ, ആഴ്ചയിൽ രണ്ടുതവണ വെളിച്ചെണ്ണ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കുക.

  • തിളങ്ങുന്ന മുടി

വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഷാംപൂ നിങ്ങളുടെ മുടിയുടെ നഷ്ടപ്പെട്ട തിളക്കം തിരികെ കൊണ്ടുവരാൻ സഹായിക്കും. കാരണം, മുടി നന്നാക്കാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ സർവ്വ പ്രശ്നങ്ങൾക്കും മഞ്ഞൾ പേസ്റ്റ്; കൂട്ട് തയ്യാറാക്കാനും എളുപ്പം

  • താരൻ അകറ്റും

വെളിച്ചെണ്ണയിലെ പോഷക ഗുണങ്ങൾ മുടികൊഴിച്ചിൽ കുറയ്ക്കും. ഈ എണ്ണ തലയോട്ടിയിലെ താരൻ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ മുടികൊഴിച്ചിലും കുറയ്ക്കാനും ഇത് സഹായകരമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Coconut oil shampoo: Effective Way To Remove Dandruff, Know How To Prepare At Home
Published on: 24 July 2022, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now