Updated on: 15 June, 2022 4:01 PM IST
പ്രമേഹമുണ്ടെങ്കിലും ചോറ് ഒഴിവാക്കേണ്ട…

ചുവന്ന അരി അഥവാ മട്ട അരി (Brown Rice)… ചോറുണ്ണാത്ത മലയാളി ഇല്ലെന്ന് പറയുന്നത് പോലെ തന്നെ മട്ട അരി ചോറില്ലാതെ മലയാളിക്ക് ഊണില്ലെന്നും പറയാം. മട്ട അരി അത്രയധികം ആരോഗ്യമൂല്യങ്ങൾ നിറഞ്ഞവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും

രുചിയിൽ ചിലർക്ക് വെള്ള അരിയോടായിരിക്കും പ്രിയം കൂടുതൽ. എന്നാൽ വെള്ള അരിയെ അപേക്ഷിച്ച് മട്ട അരി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

നാരുകളാൽ സമ്പുഷ്ടമാണ് ബ്രൗൺ റൈസ്. കൂടാതെ, ഇതിൽ താരതമ്യേന കലോറിയുടെ അളവ് കുറവാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് ഗുണം ചെയ്യും. മട്ട അരി കഴിക്കുന്നതിലൂടെ എല്ലുകൾക്ക് ബലം ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറക്കാൻ ചെമ്പരത്തി ചായ

പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. മട്ട അരി കഴിക്കുന്നതിലൂടെ ആരോഗ്യ സംബന്ധമായ ഏത് പ്രശ്‌നങ്ങളും മറികടക്കാം. എന്നാൽ നിങ്ങൾക്കറിയാത്ത ഒരുപാട് ഗുണങ്ങൾ മട്ട അരിയിൽ ഉൾക്കൊള്ളുന്നു.

എല്ലുകളെ ബലപ്പെടുത്തുന്നതിന് മട്ട അരി (Brown rice to strengthen bones)

എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ചുമന്ന അരി അഥവാ മട്ട അരി വളരെ നല്ലതാണ്. ബ്രൗൺ റൈസിൽ മഗ്നീഷ്യത്തിന്റെ അളവ് കൂടുതലാണ്. കൂടാതെ, ഇതിൽ വിറ്റാമിൻ ഡി, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തമാക്കാൻ സഹായിക്കുന്നു. എല്ലുകളുടെ ബലം നിലനിർത്താനും മട്ട അരി കഴിക്കാം.

പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും (Best for diabetic patients)

പ്രമേഹ രോഗികൾ മട്ട അരി കഴിയ്ക്കുന്നത് ആരോഗ്യത്തിന് പ്രയോജനം ചെയ്യും. മട്ട അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല. കൂടാതെ, ഇതിന് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇക്കാരണത്താൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. അതിനാൽ പ്രമേഹ രോഗികൾ മട്ട അരി നിർബന്ധമായും കഴിക്കണം.

അതേ സമയം, പ്രമേഹ രോഗികൾ വെള്ള അരി (White rice) കഴിയ്ക്കുന്നത് ഒട്ടും നല്ലതല്ല. അതായത്, അരി ആഹാരം കഴിയ്ക്കാൻ ഇഷ്ടപ്പെടുന്ന പ്രമേഹരോഗികൾക്ക് റൊട്ടിയിൽ നിന്നും അൽപം മോചനം നേടാൻ ചുമന്ന അരിയെ ആശ്രയിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വയർ കുറയ്ക്കാൻ മധുരം ഉപേക്ഷിച്ചാൽ മാത്രം പോരാ..

വെളുത്ത അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, അമിതമായി വെള്ള അരിയുടെ ചോറ് കഴിക്കുന്നത് ഹൃദയാഘാത സാധ്യതയിലേക്ക് നയിക്കും. കൂടാതെ, ശരീരഭാരം കൂട്ടാനുള്ള സാധ്യതയും വെള്ള അരിയിലുണ്ട്.

ശരീരഭാരം കുറയ്ക്കാൻ മട്ട അരി (Brown rice for weight loss)

പ്രമേഹത്തിന് മാത്രമല്ല, അമിതവണ്ണം നിയന്ത്രിക്കാനും മട്ട അരി വളരെ നല്ലതാണ്. അതായത്, ചുമന്ന അരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകരമാകുന്നു. മട്ട അരിയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതുമൂലം മെറ്റബോളിസം മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ചുമന്ന അരി കഴിക്കുക.

English Summary: Diabetic Patients Do Not Need To Avoid Rice Because Of This
Published on: 15 June 2022, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now