ഇന്ത്യൻ വീടുകളിൽ, പത്രത്തോടൊപ്പം ചൂടുള്ള ഒരു കപ്പ് കാപ്പിയോ ചായയോ ഉപയോഗിച്ചാണ് ദിവസം ആരംഭിക്കുന്നത് തന്നെ. നാമെല്ലാവരും ഇതൊരു ആരോഗ്യകരമായ കാര്യമായി കണക്കാക്കുമ്പോൾ, വെറും വയറ്റിൽ ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് വിശ്വസിക്കുന്ന ആരോഗ്യ വിദഗ്ധരുണ്ട്. ആൻറി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഈ പാനീയം രാവിലെ കുടിക്കുമോൾ ആരോഗ്യകരമല്ലാത്ത ഒന്നാക്കി മാറ്റുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ
അതിന് പല കാരണങ്ങൾ ഉണ്ട്. രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
വെറും വയറ്റിൽ ചായ കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ഉപാപചയ അസന്തുലിതാവസ്ഥ
വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉപാപചയ സംവിധാനത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നാണ്
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നിങ്ങൾ ചായ കുടിക്കുമ്പോൾ, അമ്ലവും ആൽക്കലൈൻ പദാർത്ഥങ്ങളും കൂടിച്ചേർന്ന് സാധാരണ ഉപാപചയ പ്രവർത്തനത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നു, ഇത് അസ്വസ്ഥത, വയറുവേദന, എന്നിവയിലേക്ക് നയിക്കുന്നു.
ശരീരത്തെ നിർജ്ജലീകരണം ചെയ്യുന്നു
എട്ട് മണിക്കൂർ നീണ്ട ഉറക്കം കാരണം ശരീരം നിർജ്ജലീകരണം ആയതിനാൽ രാവിലെ ധാരാളം വെള്ളം കുടിക്കാൻ വിദഗ്ധർ എപ്പോഴും ആവശ്യപ്പെടാറുണ്ട്. പക്ഷെ വെറും വയറ്റിൽ ചായ കുടിക്കുന്നത് ശരീരത്തിലെ ജലാംശം പുറന്തള്ളുന്നതിന് കാരണമാകുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായയ്ക്ക് ഡൈയൂററ്റിക് സ്വഭാവമുണ്ട്, അതിരാവിലെ ഇത് കഴിക്കുന്നത് നിർജ്ജലീകരണം, പേശിവലിവ്, ശരീരവേദന എന്നിവയ്ക്ക് കാരണമാകും.
വായുടെ ആരോഗ്യത്തിന് മോശം
ചായയിലെ പഞ്ചസാരയുടെ അംശം വായിലെ ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു, ഇത് പല്ലിന്റെ ഇനാമൽ പാളിയെ കളയുന്നു, അങ്ങനെ അവയെ വെളുത്തതോ മഞ്ഞയോ നിറമാക്കുകയും ചെയ്യുന്നു.
കഫീൻ
നിങ്ങൾക്ക് തൽക്ഷണ ഊർജ്ജം നൽകുന്ന കഫീന്റെ സമ്പന്നമായ ഉറവിടമാണ് ചായ. എന്നാൽ ഒഴിഞ്ഞ വയറ്റിൽ കഫീൻ കഴിക്കുന്നത് ഓക്കാനം, തലകറക്കം, തലവേദന എന്നിവയുടെ രൂപത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നത്.
ചായയുടെ ഒരു പ്രധാന ഘടകമാണ് പാൽ
ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് പാൽ, ഉയർന്ന ലാക്ടോസ് ഉള്ളടക്കം കാരണം പലരിലും വയറു വീർക്കുനന്തിന് കാരണമാകുന്നു. വെറുംവയറ്റിൽ പാൽ കുടിക്കുന്നത് ഗ്യാസ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾക്കും കാരണമാകും.
എന്താണ് പരിഹാരം?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ ദിവസം ആരംഭിക്കാൻ അനുയോജ്യമായ പാനീയങ്ങൾ മോര്, ജീരകം വെള്ളം, ഉലുവ വെള്ളം, അല്ലെങ്കിൽ തേൻ ചേർത്ത നാരങ്ങ വെള്ളം എന്നിവ ആരോഗ്യത്തിന് നല്ലതാണെന്നാണ്. ആൽക്കലൈൻ പാനീയങ്ങൾ ശരീരത്തിലെ രക്തയോട്ടം ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ഒരു ദിവസം ആരംഭിക്കാൻ തൽക്ഷണ ഊർജ്ജം നൽകുകയും ചെയ്യും.
ചായ കുടിക്കാൻ അനുയോജ്യമായ സമയം ഏതാണ്?
ചായ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പ്രഭാതഭക്ഷണത്തിന് ശേഷമുള്ള പ്രഭാതമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
ബന്ധപ്പെട്ട വാർത്തകൾ : ചപ്പാത്തി സോഫ്റ്റ് ആകാൻ ഈ വിദ്യ പ്രയോഗിക്കാം