നരച്ച മുടി കറുപ്പിക്കാൻ പലരും ഡൈകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അതല്ലാതെ തന്നെ ഒട്ടുമിക്ക എല്ലാവരും തന്നെ മുടിയ്ക്ക് കളർ കൊടുക്കാൻ ഇഷ്ടമുള്ളവരാണ്. ഇന്ന് അതൊരു സ്റ്റൈൽ കൂടിയാണ് അല്ലെ? കേരളത്തിലുള്ള എല്ലാവർക്കും തന്നെ മുടിയ്ക്ക് കറുപ്പ് നിറമാണ് ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാവർക്കും അത് കിട്ടാറില്ല, അതിന് കാരണങ്ങൾ പലതാണ്. മെലാനിൻ്റെ അളവിലുണ്ടാകുന്ന വ്യത്യാസം പ്രധാന കാരണമാണ്. എന്നാൽ ചിലവർക്ക് പാരമ്പര്യം കൊണ്ടും ഉണ്ടാകാം.
വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നവർ ഉണ്ട്. ഇത് ചിലവർക്ക് ഉണ്ടാക്കുന്ന മാനസിക വിഷമങ്ങൾ ചെറുതല്ല. അങ്ങനെ നരച്ച മുടിയ്ക്ക് കളർ കൊടുക്കുന്നവർക്ക് അധികവും കറുപ്പ് നിറം കൊടുക്കാനാണ് ഇഷ്ടം.
അത് കൊണ്ട് തന്നെ വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന മുടിയ്ക്ക് സ്വാഭാവിക നിറം ലഭിക്കുന്ന ഹെയർ പായ്ക്കുകളെ കുറിച്ച് അറിയാം...
മെലൂത്തി ഹെയർപായ്ക്ക്
മുടി കറുപ്പിക്കുന്നതിന് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഹെയർ പായ്ക്കാണ് മെലൂത്തി ഹെയർ പായ്ക്ക്.
നെല്ലിക്ക, മെലൂത്തി, നെയ്യ് എന്നിവ കൊണ്ടാണ് ഈ ഹെയർ പായ്ക്ക് തയ്യാറാക്കേണ്ടത്.
എങ്ങനെയാണ് തയ്യാറാക്കേണ്ടത്?
നെല്ലിക്കയുടെ ജ്യൂസും മെലൂത്തിയും നെയ്യും ചേർത്ത് മിക്സ് ചെയ്യുക. ഇത് ചെറു ചൂടാക്കി തിളപ്പിക്കുക. വെള്ളത്തിൻ്റെ അംശം പൂർണമായും വറ്റിച്ച് എടുക്കണം. ഇങ്ങനെ തയ്യാറാക്കി എടുത്തത് നന്നായി വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇനി ഇവയെ തണുപ്പിക്കാൻ വെക്കാം. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ഇത് കുളിക്കുമ്പോൾ അല്ലെങ്കിൽ തല മാത്രമായി കഴുകി കളയാവുന്നതാണ്.
മാങ്ങാ കൊണ്ട് ഹെയർ പായ്ക്ക്
നമ്മുടെ നാടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് മാങ്ങ അല്ലെ.. എന്നാൽ ആ മാങ്ങാ തലമുടിയിൽ ഉപയോഗിക്കുവാൻ പറ്റുമോ... പറ്റും. മാങ്ങാ ഉപയോഗിച്ച് മുടിയ്ക്ക് നല്ല കറുപ്പ് നിറം കൊടുക്കുവാൻ സാധിക്കും.
എങ്ങനെ തയ്യാറാക്കാം
മാങ്ങയും, മാങ്ങാ ഇലകളും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഹെയർ ഓയിൽ ചേർക്കുക. നന്നായി എണ്ണ ഒഴിച്ച് ഇത് വെയിലത്ത് 2 അല്ലെങ്കിൽ 3 ദിവസം വെക്കണം. ഇത് കുളിക്കുന്നതിന് മുമ്പ് ഇത് തലയിൽ തേച്ച് കുളിക്കാം. ഇത് മുടിയ്ക്ക് നല്ല നിറം ലഭിക്കുന്നതിന് സഹായിക്കുന്നു.
ചെമ്പരത്തിപ്പൂവ്
ഒട്ടു മിക്ക മലയാളികളുടേയും വീട്ട് മുറ്റത്ത് കാണുന്ന ചെടിയാണ് ചെമ്പരത്തി. ഇത് മുടിയ്ക്ക് നല്ല നിറം ലഭിക്കുന്നിതിനും മുടി നന്നായി വളരുന്നതിനും സഹായിക്കുന്നു.
എങ്ങനെ തയ്യാറാക്കാം
വെളിച്ചെണ്ണയും ചെമ്പരത്തിപ്പൂവും ചേർത്ത് നന്നായി ചൂടാക്കി എടുക്കുക. അൽപ്പ സമയത്തിന് ശേഷം ഇത് വാങ്ങി ചൂടാറ്റി കുളിക്കുന്നതിന് മുമ്പ് തലയിൽ തേച്ച് പിടിപ്പിക്കുക. ഇത് നര മാറ്റുന്നതിന് സഹായിക്കുന്നു...
ബന്ധപ്പെട്ട വാർത്തകൾ : മുഖ സൗന്ദര്യത്തിന് ജീരക വെള്ളം ഉപയോഗിക്കാം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.