1. Vegetables

പച്ച മാങ്ങ കഴിക്കും മുൻപ് ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കണം

നിർജ്ജലീകരണം തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നതിനാൽ വേനൽക്കാലത്ത് പച്ചമാങ്ങ ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാൻ അത്യുത്തമവും, വയറ്റിലെ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് പച്ചമാങ്ങാ.

Saranya Sasidharan
Before eating row mango, hhould know the health benefits
Before eating row mango, hhould know the health benefits

പച്ചമാങ്ങയായാലും പഴുത്ത മാങ്ങാ ആയാലും അത് എല്ലാവർക്കും ഇഷ്ടമാണ്. വേനൽച്ചൂടത്ത് ഒരു പാത്രത്തിൽ മുളകുപൊടിയും ഉപ്പും പുരട്ടിയ മാങ്ങാ കഴിക്കുന്നത് ഇഷ്ടപ്പെടാത്തവർ ആരുണ്ട്? അത് നമ്മെ ബാല്യകാലത്തിലെ ഓർമകളിലേക്ക് തിരികെ കൊണ്ട് പോകും. എന്നാൽ ഇങ്ങനെ കഴിക്കുന്നവർ അതിൻ്റെ ഗുണങ്ങൾ അറിഞ്ഞിട്ടാണോ കഴിക്കുന്നത്. ആയിരിക്കില്ല അല്ലേ...

പച്ചമാങ്ങായുടെ ഗുണങ്ങൾ നമുക്ക് നോക്കിയാലോ?

നിർജ്ജലീകരണം തടയുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നതിനാൽ വേനൽക്കാലത്ത് പച്ചമാങ്ങ ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാൻ അത്യുത്തമവും, വയറ്റിലെ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് പച്ചമാങ്ങാ.

ദഹനക്കേട്

ദഹനക്കേടിന് ആശ്വാസം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പച്ച മാങ്ങ ഉൾപ്പെടുത്തുക.
ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, മലബന്ധം, ഓക്കാനം എന്നിവ ലഘൂകരിക്കുന്നതിന് ഉത്തമമാണ്.
ഇത് ദഹനരസങ്ങളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. വൈറ്റമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ മാമ്പഴം നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

ആരോഗ്യം

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ദന്ത പ്രശ്നങ്ങൾ അകറ്റി നിർത്തുകയും ചെയ്യുന്നു

പച്ചമാങ്ങയിലെ മാംഗിഫെറിൻ എന്ന ആന്റിഓക്‌സിഡന്റ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
മാമ്പഴത്തിലെ ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി നിയാസിൻ എന്നിവയും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. വിറ്റാമിൻ സി അടങ്ങിയ ഇത് മോണയിൽ രക്തസ്രാവം തടയുകയും വായ് നാറ്റം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് പല്ലിന്റെ അറകൾ തടയുകയും നിങ്ങളുടെ വായുടെ ആരോഗ്യം നിയന്ത്രിക്കുകയും ചെയ്യുന്നു.

ഇനി നമുക്ക് മാങ്ങാ വെച്ച് ഉണ്ടാക്കാൻ പറ്റുന്ന പാചകങ്ങൾ നോക്കിയാലോ?

ആം പന്ന

പുതിയ പഴുത്ത മാമ്പഴങ്ങളും രുചിയുള്ള ഇന്ത്യൻ മസാലകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ആം പന്ന വേനൽക്കാലത്ത് ആസ്വദിക്കാൻ പറ്റുന്ന അനുയോജ്യമായ ഉന്മേഷദായകവും ഊർജ്ജസ്വലവുമായ പാനീയമാണ്. കുറച്ച് മാമ്പഴം മൃദുവാകുന്നത് വരെ തിളപ്പിച്ച് എടുക്കുക. അവ തണുപ്പിച്ച് മാമ്പഴത്തിൽ നിന്ന് പൾപ്പ് പിഴിഞ്ഞെടുക്കണം.
മാമ്പഴത്തിന്റെ പൾപ്പ്, പഞ്ചസാര, ഉപ്പ്, കറുത്ത ഉപ്പ്, ജീരകം, പുതിയ പുതിനയില, വെള്ളം എന്നിവ ചേർത്ത് ഇളക്കുക. കുറച്ച് ഐസ് ക്യൂബുകൾ ചേർത്ത് തണുപ്പിച്ച് വിളമ്പുക.

പച്ച മാങ്ങാ ചട്ണി

മാങ്ങാ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ എരിവും പുളിയുമുള്ള വ്യഞ്ജനം ഇന്ത്യൻ ഭക്ഷണത്തിന് മികച്ച ഒന്നാണ്.
ഉലുവ, ജീരകം എന്നിവ കുറച്ച് എണ്ണയിൽ വഴറ്റുക. വറ്റല് മുളക്, മാങ്ങ, ഉപ്പ്, മഞ്ഞൾ, എന്നിവ ചേർത്ത് നന്നായി ഇളക്കുക. വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചതച്ച ഗ്രാമ്പൂ, ഇഞ്ചിപ്പൊടി, ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് എല്ലാം നന്നായി ഇളക്കി എടുക്കുക. നിങ്ങളുടെ മാങ്ങാ ചട്ണി തയ്യാറാണ്!

മാങ്കോ റൈസ്

ഈ മാംഗോ റൈസ് പാചകക്കുറിപ്പ് വേനൽക്കാലത്ത് മികച്ച ഉച്ചഭക്ഷണം ആണ്. ഇത് ഭാരം കുറഞ്ഞതും ആരോഗ്യദായകവും ആയ ഭക്ഷണമാണ്. എള്ളെണ്ണയിൽ കടുക് വഴറ്റുക. കടുക് പൊട്ടിയാൽ ഉലുവ, പച്ചമുളക് എന്നിവ ചേർക്കുക. മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. വേവിച്ച അരി, മാങ്ങ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ഇത് തീർച്ചയായും നിങ്ങൾ പരീക്ഷിക്കുമല്ലോ അല്ലെ ?

ബന്ധപ്പെട്ട വാർത്തകൾ : വീട്ടിൽ കറിവേപ്പില തഴച്ചു വളരണോ ? ഇതാ ചില പൊടിക്കൈകൾ.

English Summary: Before eating row mango, hhould know the health benefits

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds