നിങ്ങളുടെ കൈപ്പത്തികളിലോ അല്ലെങ്കിൽ പാദങ്ങളിലോ കാണപ്പെടുന്ന ഒന്നാണ് അരിമ്പാറ. എച്ച്പിവി( ഹ്യൂമൺ പാപ്പിലോമ വൈറസ്) അണുബാധയിൽ നിന്നാണ് അരിമ്പാറ ഉണ്ടാകുന്നത്. സാധാരണയായി വേദനയില്ലാത്തതാണെങ്കിലും, കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ വേദന വന്നേക്കാം... പ്രകൃതിദത്തവും വീട്ടുവൈദ്യങ്ങളും ഉപയോഗിച്ച് അരിമ്പാറയിൽ നിന്നും മോചനം നേടാൻ സാധിക്കും. എന്നിരുന്നാലും അരിമ്പാറ പടരുന്ന അസുഖമായതിനാൽ അതിനെ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങൾ വീട്ടുവൈദ്യങ്ങളാണ് ഉപയോഗിക്കുന്നത് എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. അരിമ്പാറ പകരുന്നത് കൊണ്ട് തന്നെ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
2. പ്രമേഹ രോഗിയാണെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കുക.
അരിമ്പാറയെ ഒഴിവാക്കുന്ന ചില പ്രകൃതിദത്ത വീട്ടുവൈദ്യങ്ങളിതാ...
1. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഒരു വീട്ടുവൈദ്യമാണ്, ഇത് അരിമ്പാറ ഉൾപ്പെടെയുള്ള മിക്ക ചർമ്മപ്രശ്നങ്ങളെയും സുഖപ്പെടുത്തുന്നതിന് സഹായിക്കുന്നു, അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാണ് ഇതിന് കാരണം. ചർമ്മത്തിലെ മൃതകോശങ്ങളെ ഫലപ്രദമായി നീക്കം ചെയ്യുന്ന പ്രകൃതിദത്ത സ്‌ക്രബ്ബായും ഇത് ഉപയോഗിക്കുന്നു. കുറച്ച് ചൂടുവെള്ളം എടുത്ത് അതിൽ മിതമായ അളവിൽ ബേക്കിംഗ് സോഡ ചേർക്കുക. ബാധിത പ്രദേശം 10 മുതൽ 15 മിനിറ്റ് വരെ മുക്കിവയ്ക്കുക.
2. വെളുത്തുള്ളി
ചർമ്മത്തിലെ വിവിധ അണുബാധകളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകൾ വെളുത്തുള്ളിയിലുണ്ട്. ഇത് പെട്ടെന്നുള്ള രോഗശാന്തിയും ആശ്വാസവും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടത്, വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി അരിമ്പാറയിൽ പുരട്ടുക. ചെയ്തുകഴിഞ്ഞാൽ, വൃത്തിയുള്ള ഒരു തുണികൊണ്ട് മൂടി രാത്രി മുഴുവൻ വിടുക. പിറ്റേന്ന് രാവിലെ ഇത് കഴുകി ആവശ്യമെങ്കിൽ ആവർത്തിക്കുക.
3. വിറ്റാമിൻ ഇ
വിറ്റാമിൻ ഇ യും അരിമ്പാറയെ ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം വിറ്റാമിൻ ഇ ടാബ്ലെറ്റിൽ നിന്നും ഓയിൽ മാത്രമായി അരിമ്പാറയിൽ പുരട്ടുക.
4. നാരങ്ങ
മറ്റൊരു മികച്ചതും ചെലവുകുറഞ്ഞതുമായ പ്രതിവിധിയാണ് നാരങ്ങ. നിങ്ങളുടെ അരിമ്പാറയിൽ ഒരു ചെറിയ കഷണം നാരങ്ങ തൊലി വയ്ക്കുക, തുടർന്ന് നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് കെട്ടുക, ഇല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ നാരങ്ങാനീരും പുരട്ടാം.
ഉള്ളി
ഉള്ളിയിൽ ശക്തമായ ആസിഡുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങൾക്ക് അരിമ്പാറകളിൽ നിന്ന് ആശ്വാസം നൽകുന്നതിന് ഉപയോഗപ്രദമാണ്. അരിമ്പാറയുള്ള സ്ഥലത്ത് ഉള്ളിനീര് പുരട്ടി വിശ്രമിക്കാൻ വിടുക.
ബന്ധപ്പെട്ട വാർത്തകൾ: അമിതമാക്കേണ്ട! വെളുത്തുള്ളി പണി തരും