1. Health & Herbs

നാരങ്ങ താരൻ ഇല്ലാതാക്കുമോ? കൂടുതൽ അറിയാം..

മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ, നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വിറ്റാമിൻ സിയും അതോടൊപ്പം ശരീരത്തിനാവശ്യമായ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

Raveena M Prakash
Lemon for reducing dandruff
Lemon for reducing dandruff

മറ്റ് പല സിട്രസ് പഴങ്ങളെയും പോലെ, നാരങ്ങയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വിറ്റാമിൻ സിയും അതോടൊപ്പം ശരീരത്തിനാവശ്യമായ ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇവയുടെ സംയോജനം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. താരൻ, തലയോട്ടിയിൽ ചെറിയ ചൊറിച്ചിലുണ്ടാക്കുന്ന ഒരു ചർമ്മ രോഗാവസ്ഥയാണ്. 

വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മം, സെബോറെഹിക് ഡെർമറ്റൈറ്റിസ്, മുടി ഉൽപന്നങ്ങളോടുള്ള സംവേദനക്ഷമത, അല്ലെങ്കിൽ തലയോട്ടിയിൽ കാണപ്പെടുന്ന പ്രത്യേക തരം ഫംഗസിന്റെ വളർച്ച എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങൾ മൂലം താരൻ ഉണ്ടാകുന്നു. താരൻ ചികിത്സകളിൽ പലപ്പോഴും ഒരു ഔഷധങ്ങൾ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഭക്ഷണത്തിൽ വിറ്റാമിനുകൾ ചേർക്കുന്നത് ഇതിനൊരു പരിഹാരമായി പറയപ്പെടുന്നു. താരൻ മാറാനായി ചില വീട്ടുവൈദ്യങ്ങളിൽ, നാരങ്ങ ഒരു പരിഹാരമായി ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു. തലയോട്ടി സെബം ഉത്പാദിപ്പിക്കുന്നു, ഇത് തലയോട്ടിയിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത എണ്ണയാണ്. എന്നാൽ ഇത് അധികമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ താരൻ ഉണ്ടാകുന്നു. സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്ന സെബോ റെഗുലേഷൻ വഴിയാണ് താരനെ ഇല്ലാതാക്കേണ്ടത്.

വിറ്റാമിൻ സിയിലോ അസ്കോർബിക് ആസിഡിലോ നാരങ്ങയിലോ സെബോ നിയന്ത്രണത്തെ സഹായിക്കുന്നതോ, തലയോട്ടി ഉൽപ്പാദിപ്പിക്കുന്ന സെബം കുറയ്ക്കാൻ സഹായിക്കുന്നതോ ആയ ഒന്നും തന്നെയില്ല. അതിനാൽ, താരൻ നിയന്ത്രിക്കാൻ ഇത് തീർച്ചയായും സഹായിക്കില്ല എന്ന് വിദഗ്ദ്ധർ പറയുന്നു.

നാരങ്ങാ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത്?

നാരങ്ങ തലയോട്ടിയിൽ പുരട്ടുമ്പോൾ അത് പ്രകോപിപ്പിന്നു. ഇത് തലയോട്ടിയിലെ ചർമം വരളുന്നതിന് കാരണമാകുന്നു, എന്നിരുന്നാലും ഇത് താൽക്കാലികമാണ്. അപ്പോൾ തലയോട്ടി, അടുത്ത ദിവസം തൊട്ട് കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നു.
വാസ്തവത്തിൽ, തലയോട്ടിയിൽ നാരങ്ങ ഉപയോഗിക്കുമ്പോൾ, അത് താരനെ കുറയ്‌ക്കുന്നതായി നിങ്ങൾക്ക് തോന്നാം, പക്ഷേ ഇത് താൽക്കാലികം മാത്രമാണ്, കാരണം അടുത്ത ദിവസം മുതൽ ഇത് കൂടുതൽ വഷളാകുന്നു. എന്നിരുന്നാലും തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന രേതസ് ഗുണങ്ങൾ നാരങ്ങയിലുണ്ട്. മാത്രമല്ല, ഇതിൽ നാരങ്ങായിൽ ആന്റിമൈക്രോബയൽ അടങ്ങിയിട്ടുണ്ട്, ഇത് താരൻ ഫലപ്രദമായി ചികിത്സിക്കുന്നു. താരൻ അകറ്റാനും, തലയോട്ടിയിലെ പിഎച്ച് സന്തുലിതമാക്കാനും ഇത് സഹായിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന് നാരങ്ങയ്ക്ക് മറ്റ് ഗുണങ്ങളുണ്ട്:

ഇതിലടങ്ങിയ വിറ്റാമിൻ സി, സിട്രിക് ആസിഡ്, ഫ്ലേവനോയിഡുകൾ, ഇരുമ്പ് എന്നിവ മുടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും പ്രദാനം ചെയ്യുന്നു. അവ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും, തലയോട്ടിയിലെ അധിക എണ്ണകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. കേടായ ചർമ്മകോശങ്ങളെ നന്നാക്കാൻ സഹായിക്കുന്നതിന് കൊളാഷ് ഉൽപാദനത്തെ നാരങ്ങകൾ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, നാരങ്ങ നേരിട്ട് തലയോട്ടിയിൽ പുരട്ടരുന്നത് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നില്ല. പകരം, തൈര്, വാഴപ്പഴം അല്ലെങ്കിൽ തേൻ എന്നിവയിൽ കലർത്തുക, അല്ലെങ്കിൽ അത് തലയോട്ടിയിൽ പ്രകോപിപ്പിക്കാൻ കാരണമാവുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ചറിയാം..

Pic Courtesy: Pexels.com

English Summary: Lemon for reducing dandruff

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds