Updated on: 26 April, 2022 4:25 PM IST
How to maintain potein in your body

നിങ്ങളുടെ മാംസങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ശ്രമിക്കുകയാണൊ, മാംസം, മത്സ്യം അല്ലെങ്കിൽ മുട്ട എന്നിവയുടെ ഉപയോഗം കുറച്ച് എങ്ങനെ പ്രോട്ടീന്റെ നഷ്ടം നികത്താം എന്ന് ചിന്തിക്കുകയാണെങ്കിൽ, ഇനി അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല.

നിങ്ങളുടെ പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റാൻ വെജിറ്റേറിയൻ, വെഗൻ ഇതരമാർഗങ്ങളുണ്ട് എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ലോകം കൂടുതൽ സുസ്ഥിരമായ ജീവിതശൈലി ലക്ഷ്യമാക്കുമ്പോൾ, കൂടുതൽ സസ്യഭക്ഷണങ്ങൾ കഴിക്കാനും, ആരോഗ്യകരമായി ഇരിക്കാനും ശ്രമിക്കേണ്ടതുണ്ട്.

നട്‌സ്, വിത്തുകൾ

നട്‌സും വിത്തുകളും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്.

ബദാം, പിസ്ത, വാൽനട്ട്, നിലക്കടല, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവ നമ്മുടെ ഭക്ഷണത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താം. ഇത് നാരുകൾ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഇ, ചില ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്.
അണ്ടിപ്പരിപ്പും വിത്തുകളും അവയുടെ യഥാർത്ഥ രൂപത്തിൽ കഴിക്കേണ്ടതാണ്. വറുത്ത വസ്തുക്കൾ ആരോഗ്യത്തിന് നല്ലതല്ലാത്തതിനാൽ കുതിർത്തിട്ട് വേണം കഴിക്കേണ്ടത്.


പനീർ

പ്രോട്ടീന്റെ വളരെ സമ്പന്നമായ ഉറവിടമാണ് പനീർ.

പനീർ അല്ലെങ്കിൽ കോട്ടേജ് ചീസ്, മുട്ട എന്നിവയ്ക്ക് സമാനമായ പോഷക പദാർത്ഥങ്ങളുണ്ട്. അവയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, മാത്രമല്ല കുറഞ്ഞ രീതിയിൽ കൊഴുപ്പും കലോറിയും ഉണ്ട്, രണ്ടും പ്രോട്ടീൻ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങൾ സസ്യാഹാരത്തിലേക്ക് മാറുകയാണെങ്കിൽ, അതേ പോഷകാഹാര ഘടകത്തിനായി നിങ്ങൾക്ക് മുട്ടയിൽ നിന്ന് പനീറിലേക്ക് മാറുന്നത് മികച്ച തിരഞ്ഞെടുപ്പാണ്.

ചില പച്ചക്കറികൾ

പച്ചക്കറികളിൽ മൃഗങ്ങളുടെ ഉൽപന്നങ്ങളേക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകില്ല, പക്ഷേ അവയ്ക്ക് ഈ അവശ്യ പോഷകത്തിന്റെ ന്യായമായ അളവ് അതിൽ അടങ്ങിയിരിക്കുന്നു.

ബ്രോക്കോളി, ചീര, കടുക് ഇലകൾ, ധാന്യം, മധുരക്കിഴങ്ങ് എന്നിവ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ചില പച്ചക്കറികളാണ്.
നിങ്ങളുടെ ദൈനംദിന പ്രോട്ടീൻ ഉപഭോഗം മാത്രമല്ല, വിറ്റാമിനുകൾ, ധാതുക്കൾ, ഐസോഫ്ലേവോൺ എന്നറിയപ്പെടുന്ന സസ്യ സംയുക്തങ്ങളുടെ ആവശ്യകതയും നിർവഹിക്കാൻ അവർ നിങ്ങളെ സഹായിക്കുന്നു.


ചെറുപയർ

ഭാരം അനുസരിച്ച്, ബീൻസിൽ 21% മുതൽ 25% വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

രാജ്മ, ലോബിയ, ബ്ലാക്ക് ബീൻസ് (കാലേ സെം), ചെറുപയർ എന്നിവയെല്ലാം അത്ഭുതകരമാംവിധം പ്രയോജനപ്രദമായ പയർവർഗ്ഗങ്ങളാണ്. ചെറുപയർ പ്രോട്ടീൻ, നാരുകൾ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്.
സസ്യാഹാരികളാകാൻ ശ്രമിക്കുന്നവർക്ക് മാംസത്തിന് പകരം ഭക്ഷണത്തിൽ പ്രോട്ടീന്റെ ആവശ്യകത നിറവേറ്റാൻ ചെറുപയർ വിഭവങ്ങൾ കഴിക്കാം.

ബന്ധപ്പെട്ട വാർത്തകൾ : ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ വഴികൾ

പയറ്

ലോകമെമ്പാടുമുള്ള പയറ് വൈവിധ്യമാർന്നതാണ്.

പ്രോട്ടീൻ കൂടാതെ, മറ്റ് പോഷകങ്ങളിൽ നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്.
ഇന്ത്യയിൽ, മിക്കവാറും എല്ലാ ദിവസവും ഏതെങ്കിലും തരത്തിലുള്ള പയർ കഴിക്കുന്നവർ നിരവധിയാണ്. ചോറിനൊപ്പമോ റൊട്ടിയോടൊപ്പമോ നാം കഴിക്കുന്ന മസൂർ, ഉറദ്, അർഹർ, മൂങ്ങ്, ബംഗാൾ ഗ്രാം എന്നിവയാണ് സാധാരണമായി പരിപ്പിന്റെ ഇനങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ : എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം

English Summary: How to maintain potein in your body
Published on: 26 April 2022, 04:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now