1. Health & Herbs

ചെറുപയര്‍ ഒരു മാസം തുടർച്ചയായി കഴിച്ചു നോക്കൂ, ഈ ഫലങ്ങൾ നേടാം

നോൺവെജ് കഴിയാത്തവർക്ക് പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു ഉത്തമ ഭക്ഷണപദാർത്ഥമാണ് പ്രോട്ടീൻറെ ഉറവിടങ്ങളിലൊന്നായ ചെറു പയർ. ശരീരത്തിന് ആവശ്യമുള്ള അമിനോ ആസിഡുകളായ ഫെനിലലാനൈൻ, ലിയൂസിൻ, ഐസോലിയൂസിൻ, വാലൈൻ, ലൈസിൻ, അർജിനൈൻ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചെറുപയർ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു.

Meera Sandeep
Benefits of Moong Dal eating continuously for one month
Benefits of Moong Dal eating continuously for one month

നോൺവെജ് കഴിയാത്തവർക്ക് പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു ഉത്തമ ഭക്ഷണപദാർത്ഥമാണ് പ്രോട്ടീൻറെ   ഉറവിടങ്ങളിലൊന്നായ ചെറു പയർ.  ശരീരത്തിന് ആവശ്യമുള്ള അമിനോ ആസിഡുകളായ ഫെനിലലാനൈൻ, ലിയൂസിൻ, ഐസോലിയൂസിൻ, വാലൈൻ, ലൈസിൻ, അർജിനൈൻ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  അതിനാൽ ചെറുപയർ ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. ഇത് മുളപ്പിച്ച് കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് പറയാം. കാരണം ഇത് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കും. പോരാത്തതിന് പോഷകങ്ങള്‍ ഇരട്ടിപ്പിയ്ക്കുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച ചെറുപയര്‍ കഴിച്ച് ശരീരം നന്നാക്കാം

- കഫ പിത്തങ്ങളെ ശമിപ്പിക്കുന്നു.  പനി, പിത്തം, കഫം, രക്തദൂഷ്യം പോലുള്ള പല രോഗങ്ങള്‍ക്കും, കണ്ണിൻറെ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.  രോഗങ്ങള്‍ മാറിയാല്‍ ആരോഗ്യം പെട്ടെന്ന് തിരികെ നേടാന്‍ ചെറുപയര്‍ സൂപ്പ് നല്ലതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. ഇതിലെ പെക്ടിന്‍ എന്ന ദഹിയ്ക്കുന്ന നാര് കുടല്‍ ആരോഗ്യത്തിന് നല്ലതാണ്. നല്ല ബാക്ടീരികളുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല ശോധനയ്ക്കും ദഹനത്തിനും ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കൃഷിചെയ്യാം

- അയേണ്‍ ടോണിക്കായി ഉപയോഗിക്കാം.   സൂര്യതാപം, ഉയർന്ന ശരീര താപനില, ദാഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചെറുപയറിൽ ഉണ്ട്. ചെറുപയർ സൂപ്പ് കുടിക്കുന്നത് നിങ്ങളെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യും.പയർ മുളപ്പിക്കുന്നതിലൂടെ ശരീരത്തിലെ ധാതുക്കളുടെ ആഗിരണം കുറയ്ക്കുന്ന ഒരു ആന്റി ന്യൂട്രിയന്റായ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും കഴിയും.

- പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇത്. ഇതിനാല്‍ തന്നെ തടി കുറയ്ക്കാന്‍ ഏറെ ഗുണകരവും. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് തീരെ കുറവാണ്. നാരുകള്‍ ധാരാളമുണ്ടുതാനും. ഇതിലെ ഗ്ലൈസമിക് സൂചിക 38 മാത്രമാണ്. ഇതിനാല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. രക്തത്തിലേയ്ക്ക് പ്രവഹിയ്ക്കുന്ന ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഇത് സഹായിക്കും. ഇതു പോലെ തന്നെ ബിപി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ മഗ്നീഷ്യം പോലുള്ളവയാണ് ഇതിനായി സഹായിക്കുന്നത്. പ്രമേഹ, ബിപി നിയന്ത്രണത്തിലൂടെ ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്. ഇതിലെ പൊട്ടാസ്യവും ബിപി കുറയ്ക്കാന്‍ നല്ലതാണ്.

- സ്ത്രീകള്‍ക്ക് ഇതേറെ നല്ലതാണ്. ഇത് ഉപ്പിട്ട് പുഴുങ്ങിക്കഴിയ്ക്കുന്നത് ആര്‍ത്തവ വേദനകള്‍ക്ക് നല്ലതാണ്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി6 എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. ഗര്‍ഭകാലത്തും ഇത് നല്ലതാണ്. ഇതില്‍ ഫോളേറ്റ് ധാരാളമുണ്ട്. ഫോളേറ്റ് കുഞ്ഞിന്റെ ബ്രെയിന്‍ ആരോഗ്യത്തിന് ഗുണകരമാണ്.

English Summary: Benefits of Moong Dal eating continuously for one month

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds