താടി വളർത്തുന്നത് ഇന്ന് ചെറുപ്പക്കാരിൽ വലിയ ഫാഷനായി മാറിയിരിക്കുകയാണ്. എന്നാൽ താടി രോമങ്ങൾ കാരണം ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. പല കാരണങ്ങൾ കൊണ്ടും ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ശുചിത്വമില്ലായ്‌മ, വരണ്ട ചര്‍മ്മം, മുഖക്കുരു പൊട്ടല്‍ തുടങ്ങിയയെല്ലാം ചില കാരണങ്ങളാണ്. ചൊറിച്ചിൽ തടയാൻ പ്രയോജകരമാകുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്കു വെച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വരണ്ട ചര്‍മ്മത്തെ മറികടക്കാൻ ചില നാച്ചുറൽ ടിപ്‌സ്
വൃത്തിയായി സൂക്ഷിക്കുക. പതിവായി മുഖം കഴുകുന്നത് നിങ്ങളുടെ താടിയുടെ ശുചിത്വം നിലനിർത്താൻ സഹായിക്കുകയും ചൊറിച്ചില്‍ നല്ലവണ്ണം കുറയ്ക്കുകയും ചെയ്യും. മുഖം മൃദുവായി കഴുകുന്നതാണ് നല്ലത്. ശുചിത്വം നിലനിര്‍ത്താന്‍ പതിവായി കുളിക്കുകയും മുഖം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ...
* താടി കഴുകിയാല്‍ മാത്രം പോരാ, അതിന് നല്ല പരിചരണവും ആവശ്യമാണ്. താടി രോമങ്ങൾ എണ്ണകള്‍ ഉപയോഗിച്ച് കണ്ടീഷന്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ താടിയുടെ വളര്‍ച്ചയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത് പതിവായി ചെയ്യുക.
* താടി വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ ചെയ്യരുത്, താടി ഫോളിക്കിളുകള്‍ക്കപ്പുറത്തേക്ക് വളരാൻ അനുവദിക്കുക. ഇത് അസ്വസ്ഥതയ്ക്കും ഫോളിക്കിള്‍ തകരാറാവുന്നതിനുമുള്ള സാധ്യത കുറയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി
* താടിയുടെ ആരോഗ്യത്തിൻറെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് രാസവസ്തുക്കള്‍ അടങ്ങിയ മുഖ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അനുബന്ധ ഉൽപ്പന്നങ്ങളും. ഇത് ചൊറിച്ചലിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. ശക്തമായ രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍, ജെല്‍സ്, ലോഷനുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. അതിന് പകരമായി പ്രകൃതിദത്തമായ പരിഹാരങ്ങൾ തിരഞ്ഞെടുക്കുക.
വിട്ടുമാറാത്ത ചൊറിച്ചില്‍ തുടരുകയാണെങ്കിൽ മരുന്ന് കഴിക്കുക
ആദ്യം പറഞ്ഞ പരിഹാരങ്ങള്‍ ചെയ്തിട്ടും വിട്ടുമാറാത്ത ചൊറിച്ചില്‍ തുടര്‍ന്നാല്‍ മൃദുവായ പ്രതിവിധികള്‍ ഇനി പ്രവര്‍ത്തിച്ചേക്കില്ല. അതിനാല്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വിദഗ്ദ്ധനായ ഡോക്ടറെ കാണുകയും ചൊറിച്ചില്‍ ഭേദമാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുക. ചൊറിച്ചില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വിഗ്ദ്ധ നിര്‍ദ്ദേശത്തോടെ മരുന്നുകളോ ക്രീമുകളോ തിരഞ്ഞെടുക്കാം.