Updated on: 6 October, 2021 2:08 PM IST
How to remove the bad smell from shoes?

സ്ഥിരമായി ഷൂ ഇടുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഷൂവിൽ നിന്ന് വരുന്ന ദുർഗന്ധവും സ്ഥിരമായി ഇടുന്ന ഷൂവിൽ കാണുന്ന ചെളികളോ, അല്ലെങ്കിൽ കറകളോ,കാണുന്നത്. ഷൂ ഊരുമ്പോൾ വരുന്ന ദുർഗന്ധം അത് നമുക്കും അത് പോലെ തന്നെ ബാക്കിയുള്ളവർക്കും അത് ബുദ്ധിമുട്ട് ആണ്. ചിലപ്പോൾ ആ മണം നമ്മുടെ കാലിൽ നിന്ന് പോകുകയും ഇല്ല. എന്നാൽ ഈ മണം എങ്ങനെ കളയണം എന്ന് പലർക്കും അറിയില്ല. എന്നാൽ അതിന് പറ്റിയ ചില പൊടിക്കൈകളാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

പാദം മുഴുവനായി പൊതിയുന്ന ഷൂസിനും ചെരിപ്പും സ്ഥിരമായി നമ്മൾ ഇടുമ്പോൾ ചൂടും ഈര്‍പ്പവും കെട്ടിക്കിടക്കുന്നതു കാരണം ബാക്ടീരിയ അതിൽ പെരുകുമ്പോൾ ആണ് ഇങ്ങനെ ദുർഗന്ധം വമിക്കുന്നത്. ഇതിന് മാർഗമായി ചെരിപ്പും ഷൂസും സോക്സും കഴിവതും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതിനെ നേരിടാനുള്ള പ്രധാന പോംവഴി.എന്നാൽ ഇതുകൊണ്ടല്ലാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും മാനസിക പിരിമുറുക്കവും ദുർഗന്ധത്തിന് കാരണമായേക്കാം.

ഷൂവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ നീക്കാൻ വിനാഗിരി സഹായിക്കുന്നു. അല്പം വെള്ളത്തിൽ കുറച് വിനാഗിരി കലർത്തുക. ശേഷം ഒരു കോട്ടൺ തുണി എടുത്ത് ഈ വെള്ളത്തിൽ മുക്കി ഷൂ തുടക്കുക. കറ പോകുന്നത് വരെ ഇത്തരത്തിൽ തുടക്കാൻ ശ്രമിക്കുക. പിന്നീട് വേറെ ഒരു നല്ല തുണി എടുത്ത് നന്നായി തുടച്ചു വൃത്തിയാക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഷൂ നല്ല വൃത്തിയായി കാണാൻ സാധിക്കും. ഇങ്ങനെ വൃത്തിയാക്കിയ ഷൂവിന്റെ മുകളിൽ ലെതർ കണ്ടീഷ്ണർ കൂടി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്‌യുന്നത്‌ മൂലം ഷൂസിന് കൂടുതൽ തിളക്കവും ഈടും നൽകാൻ സഹായിക്കുന്നു.


സ്ഥിരമായി ഷൂസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യം ഒരിക്കലും ഷൂസ് അഴിച്ച് അശ്രദ്ധമായി വലിച്ചെറിയാതിരിക്കുക. വളരെ നല്ല നിലയിൽ തന്നെ ഷൂസ് സൂക്ഷിക്കുക. മാത്രമല്ല സോക്സ് ഉപയോഗിക്കുന്നവർ വൃത്തിയോടെ അലക്കിയിടാൻ ശ്രദ്ധിക്കുക. വളരെ അധികം വില കൊടുത്ത് വാങ്ങിക്കുന്ന ഷൂസുകൾ വരെ ഇത്തരത്തിലുള്ള അനാസ്ഥ കൊണ്ട് പെട്ടെന്ന് തന്നെ ഉപയോഗ ശൂന്യമായി പോകും.

ഓറഞ്ച് തൊലി


ഷൂസിലെ ദുർഗന്ധം അകറ്റാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഓറഞ്ച് തൊലി. ഷൂസ് അഴിച്ച ശേഷം ഈ ഓറഞ്ച് തൊലി ഷൂവിന്റെ ഉള്ളിലിട്ട് വെയ്ക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ഓറഞ്ച് തൊലി നിങ്ങളുടെ ഷൂസിനകത്തെ ദുർഗന്ധം വലിച്ചെടുക്കാൻ സഹായിക്കും.


ടീ ബാഗ്‌


കാലുകളിൽ ദുര്‍ഗന്ധം രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ ടീ ബാഗുകളിട്ട് കാൽ മുക്കി വയ്ക്കുക.അരമണിക്കൂര്‍ നേരം ഇങ്ങനെ ചെയ്യുക

ആപ്പിള്‍ വിനാഗിരി


ആപ്പിള്‍ വിനാഗിരി അല്‍പ്പം ചൂടുവെള്ളത്തിലൊഴിച്ച് അതില്‍ പാദം മുക്കിവെക്കുക. ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. സോക്സ് ഈ വെള്ളത്തില്‍ മുക്കി വയ്ക്കുന്നതും ദുര്‍ഗന്ധമകറ്റാൻ സഹായിക്കുന്നു.

കഞ്ഞി വെള്ളം

കഞ്ഞി വെള്ളത്തില്‍ കാല് മുക്കി വയ്ക്കുന്നതും നാറ്റം അകറ്റാന്‍ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ

പല്ലിന് വെൺമ പകരും ഓറഞ്ച് തൊലി

കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...

English Summary: How to remove the bad smell from shoes?
Published on: 06 October 2021, 02:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now