ദീർഘകാലമായി വിട്ടുമാറാത്ത ക്ഷീണവും, തലവേദനയും ഇക്കാലയളവിൽ നിരവധി പേർക്ക് ഒരു രോഗാവസ്ഥയായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. പല ഡോക്ടർമാരെ കാണിച്ചിട്ടും, വിവിധ തരത്തിലുള്ള ടെസ്റ്റുകൾ ചെയ്തിട്ടും ക്ഷീണം അകന്നു പോകുന്നില്ല. ഈ രോഗാവസ്ഥ കൂടുതലും കാണപ്പെടുന്നത് മധ്യവയസ്കരിലും വയോജനങ്ങളിലും ആണ്. ഈ അവസ്ഥയെ പറയുന്ന പേരാണ് chronic fatigue syndrome എന്നത്. സമൂഹത്തിലെ ഒരു ശതമാനത്തോളം ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: നന്നായി ഉറങ്ങാൻ നന്നായി ശീലിക്കാം....
ഈ രോഗാവസ്ഥ എന്തുകൊണ്ട്?
പല ആളുകൾക്കും വൈറസ് പനി ബാധിച്ച ശേഷം ആണ് ഈ ലക്ഷണങ്ങൾ കണ്ടുവരുന്നത്. കോവിഡ് 19 അടക്കം ഏതുതരം പനി വന്നാലും അതിനുശേഷം ഈ ലക്ഷണങ്ങൾ കണ്ടുവരുന്നു. കൂടാതെ ദുർബലമായ രോഗപ്രതിരോധ വ്യവസ്ഥിതിയും ഒരു കാരണമായി പറയപ്പെടുന്നു. തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, വയറിലെ അഡ്രിനൽ ഗ്രന്ഥി എന്നിവയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോർമോണുകളുടെ തകരാർ മൂലവും ഈ രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. അതെ കൂടാതെ കഠിനമായ മാനസിക വൈകാരിക സമ്മർദ്ദമോ, ശാരീരികമായ പരിക്കുകളോ, ചില ശസ്ത്രക്രിയകളുടെ ബാക്കിപത്രമായോ ഈ അവസ്ഥ ചില വ്യക്തികളിൽ പിടികൂടുന്നുണ്ട്. ഇത്തരം വ്യക്തികൾ സാമൂഹിക ബന്ധങ്ങളിൽ ഊർജ്ജസ്വലരായി സഹകരിക്കാൻ കഴിയാതെ നിരാശരായി മാറുന്നു. ഈ രോഗത്തിന് ഏറ്റവും ഗുരുതരമായ ലക്ഷണങ്ങൾ മറവിയും ശ്രദ്ധ കുറവാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങൾക്ക് എപ്പോഴും ക്ഷീണമുണ്ടെങ്കിൽ ഇതായിരിക്കും കാരണം
മറ്റു ലക്ഷണങ്ങൾ
1. കഴുത്തിലും കക്ഷത്തിലും കഴല വീക്കം.
2. അകാരണമായ പേശി വേദനയും സന്ധിവേദനയും.
3. ചെറിയതോതിൽ ആയാസകരമായ കാര്യങ്ങൾ ചെയ്താൽ പോലും കഠിനമായ ക്ഷീണം.
4. ഏകാഗ്രതയില്ലായ്മ
5. കിടക്കയിൽ നിന്ന് എണീക്കുമ്പോൾ തലചുറ്റൽ അനുഭവപ്പെടുക.
6. അസ്വസ്ഥമായ ഉറക്കം
ഈ രോഗാവസ്ഥ എങ്ങനെ പരിഹരിക്കാം
Chronic chronic fatigue and headaches have been reported as a condition for many people during this period.
മാനസിക സമ്മർദ്ദം നിയന്ത്രിക്കുവാൻ റിലാക്സേഷൻ വ്യായാമങ്ങൾ ചെയ്യുന്നത് എല്ലാവരിലും നല്ലതാണ്. ഉച്ചയ്ക്കുശേഷം കാപ്പിയും ചായയും ഒഴിവാക്കുക. ഒറ്റയ്ക്ക് ഇരിക്കാതെ കഴിയുന്നതും നമുക്ക് സന്തോഷം പകരുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തി ഇരിക്കുക. മനശാസ്ത്ര ചികിത്സകളും ജീവിതശൈലി ക്രമീകരണങ്ങളും വഴി ഈ അവസ്ഥയെ മറികടക്കാൻ കഴിയും. മസ്തിഷ്കത്തിലെ ചില രാസ വ്യതിയാനങ്ങളെ തിരുത്താൻ സഹായിക്കുന്ന വിഷാദ വിരുദ്ധ ഔഷധങ്ങൾ ഈ അവസ്ഥയ്ക്ക് വളരെ പ്രയോജനപ്രദമാണ്. ഉൽക്കണ്ഠ കുറയ്ക്കുവാനും നന്നായി ഉറക്കം ലഭ്യമാക്കുവാനും മരുന്നുകൾ ഉപയോഗപ്പെടുത്താം. തലചുറ്റൽ അനുഭവപ്പെടുന്നവർ അത് നിയന്ത്രിക്കുവാൻ ആദ്യം ചികിത്സ തേടണം. ഇതു കൂടാതെ ഹൃദയമിടിപ്പും രക്തസമ്മർദവും ക്രമീകരിക്കാൻ വേണ്ട ഔഷധങ്ങൾ പ്രയോജനപ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: മറവിരോഗത്തിനുള്ള കാരണങ്ങൾ