Updated on: 10 August, 2022 11:16 AM IST
കമിഴ്ന്ന് കിടന്നാണോ ഉറക്കം? എങ്കിൽ തീർച്ചയായും അറിയുക

രാത്രി മുഴുവൻ കൃത്യമായ ഉറക്ക രീതി നിലനിർത്തുന്നതിന് ശരിയായ ദിശയിൽ ഉറങ്ങേണ്ടത് അനിവാര്യമാണ്. മലർന്ന് കിടന്ന് ഉറങ്ങുന്നത് ആണ് അത്യുത്തമം എന്ന് പണ്ട് മുതൽക്കേ മുതിർന്നവർ പറയാറുണ്ട്. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ റിപ്പോർട്ട് പറയുന്നതും ഇത് തന്നെയാണ്. ശരീരത്തിന് വളരെ പ്രയോജനകരമാകുന്ന ഈ പൊസിഷനിൽ (Sleeping position) എന്നാൽ 10 ശതമാനത്തിൽ കുറവ് ആളുകളാണ് ഉറങ്ങാറുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യമുള്ള ഉറക്കത്തിന് ഈ 6 പാനീയങ്ങൾ ശീലമാക്കാം...

ഉറങ്ങുന്ന സമയത്ത് ശരിയായ പൊസിഷൻ ഉണ്ടായിരിക്കുക എന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. അല്ലാത്തപക്ഷം 8 മണിക്കൂർ ഉറങ്ങിയാലും നിങ്ങൾക്ക് ഉന്മേഷവും ഉണർവും അനുഭവപ്പെടണമെന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

നിവർന്ന് കിടന്ന് ഉറങ്ങുന്നത് വളരെ ചുരുക്കമാളുകളാണ്. ഒരു വശത്തേക്ക് തിരിഞ്ഞ് കിടക്കുന്നവരും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവരും ചുരുണ്ടുകൂടി കിടക്കുന്നവരുമാണ് അധികവും. എല്ലാ വശങ്ങളിലും ചേർന്ന് കിടക്കാമെങ്കിലും, കമിഴ്ന്ന് കിടക്കുന്നവരുടെ ശരീരത്തിന് നിരവധി ദോഷങ്ങൾ ഉണ്ടായേക്കാമെന്നാണ് ചില പഠനറിപ്പോർട്ടുകൾ പറയുന്നത്.

എന്തുകൊണ്ട് കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ പാടില്ല?

കമിഴ്ന്ന് കിടന്ന് ഉറങ്ങുമ്പോൾ അത് നമ്മുടെ കഴുത്തിനെ ബാധിക്കുന്നു. ഇത് കഴുത്ത് വേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കാരണം ഇങ്ങനെ ഉറങ്ങുമ്പോൾ വയർ അടിഭാഗത്ത് വരുന്നു. കഴുത്ത് വലത്തോട്ടോ ഇടത്തോട്ടോ തിരിയ്ക്കേണ്ടിവരും. അതിനാൽ കഴുത്ത് വേദനയ്ക്ക് ഇത് കാരണമായേക്കാം.

കൂർക്കംവലി

രാത്രി മുഴുവൻ നിങ്ങളുടെ ശ്വാസോഛ്വാസം കൃത്യമല്ലെങ്കിൽ അത് പല ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കും. ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയവയുടെ ലക്ഷണങ്ങളാണ് കൂർക്കംവലി എന്നും പറയാം. ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്നതിനുള്ള സാധ്യത കുറവാണ്. അതേസമയം കമിഴ്ന്ന് കിടക്കുകയാണെങ്കിൽ ശ്വസന പ്രക്രിയയെ ഇത് ബാധിക്കുന്നു. മാത്രമല്ല, കൂർക്കം വലിയും കൂടാൻ ഇത് കാരണമായേക്കാം.

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് വയറിന് ദോഷം

ഈ പൊസിഷനിൽ കിടന്ന് ഉറങ്ങി എണീക്കുമ്പോൾ വയറിന് ഭാരം അനുഭവപ്പെടും. കാരണം നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും വയറിന്റെ മുൻഭാഗത്തായിരിക്കും.
മാത്രമല്ല, കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് മലബന്ധം, ദഹനക്കേട്, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ നേരെയോ വശത്തേക്ക് ഉറങ്ങണം.

പ്രത്യേകിച്ച് രാത്രിയിൽ നന്നായി ഭക്ഷണം കഴിച്ചതിന് ശേഷമോ, ഭക്ഷണം കഴിച്ച് അധികം വൈകാതെയോ ആണ് കമിഴ്ന്ന് കിടക്കുന്നതെങ്കിൽ അത് ദോഷമാകും. കുട്ടികൾ ഇങ്ങനെ കിടന്ന് ഉറങ്ങുന്നത് ഒട്ടും നല്ലതല്ല. കാരണം ഇത് അവരുടെ വളർച്ചയെയും ഉയരത്തെയും ബാധിക്കുന്നു. നേരെമറിച്ച്, കുട്ടി നിവർന്നോ മലർന്നോ കിടന്നുറങ്ങുകയാണെങ്കിൽ, അവന്റെ ശാരീരികവും മാനസികവുമായ വളർച്ച വേഗത്തിലാകും. മാത്രമല്ല ഉയരവും വർധിക്കും.

തലച്ചോറിന്റെ ആരോഗ്യം ശ്രദ്ധിക്കുക

കമിഴ്ന്ന് കിടന്നാണ് ഉറക്കമെങ്കിൽ അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. എന്നാൽ ചരിഞ്ഞുള്ള ഉറക്കം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി അൽഷിമേഴ്സ് പോലുള്ല രോഗങ്ങളിൽ നിന്നും പ്രതിരോധം നൽകും. നട്ടെല്ല് നിവർത്തി ചരിഞ്ഞ് കിടന്നുറങ്ങുന്നതിനായി ശ്രദ്ധിക്കുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: if you sleep in this position, your health might have these changes
Published on: 10 August 2022, 11:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now