Updated on: 24 November, 2021 10:34 PM IST
കരുതലോടെ ഗ്യാസ് ഉപയോഗിക്കാം...

ഓരോ മാസവും അങ്ങുമിങ്ങും കൂട്ടികെട്ടാനുള്ള പരിശ്രമത്തിലാണ് സാധാരണക്കാരൻ. പെട്രോളിനും ഡീസലിനും വില കത്തിക്കയറുന്നത് കൂടാതെ പാചകവാതകത്തിന്‍റെയും വിലവർധനവ് അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. വീണ്ടും പഴയ വിറകടുപ്പിലേക്ക് മടങ്ങുക എന്നത് പൂർണമായും ഇനി സാധ്യമല്ല.

അതിനാൽ തന്നെ അടിക്കടി ഉയരുന്ന പാചകവാതക വിലയ്ക്കെതിരെ ചെറുത്തുനിൽക്കാൻ അൽപം കരുതലോടെ ഗ്യാസ് ഉപയോഗിക്കാമെന്നതാണ് ഏകപോം വഴി. പാചകരീതിയിൽ അൽപം കരുതൽ നൽകി എങ്ങനെ ഗ്യാസ് ഉപഭോഗം കുറയ്ക്കാമെന്ന് മനസിലാക്കാം.

തയ്യാറാക്കുന്ന ഭക്ഷണത്തിന് അനുസൃതമായ പാത്രങ്ങളാണ് ഉപയോഗിക്കേണ്ടത്. അതായത്, ചെറിയ പാത്രങ്ങളിൽ പാചകം ചെയ്യാനുള്ള ആവശ്യമേയുള്ളുവെങ്കിൽ പരമാവധി ചെറിയ പാത്രങ്ങൾ തന്നെ ഉപയോഗിക്കണം.

കൂടാതെ, വേഗത്തിൽ ചൂടാകുമെന്ന് കരുതി വലിയ ബർണർ ഉപയോഗിക്കുന്ന പ്രവണത ഏറെ കണ്ടുവരുന്നു. എന്നാൽ ഗ്യാസ് സ്റ്റൗവ്വിലെ വലിയ ബർണർ അനാവശ്യമായി ഗ്യാസ് പാഴായി പോകുന്നതിന് മാത്രമേ ഉപകരിക്കൂ. വലിയ ബർണറുകളെ അപേക്ഷിച്ച് ചെറിയ ബർണറുകൾക്ക് 10 ശതമാനത്തിൽ കുറവ് മാത്രമേ ഇന്ധനത്തിന്‍റെ ആവശ്യം വരുന്നുള്ളൂ. ഇതു കൂടികണക്കിലെടുത്ത്, ഭക്ഷണപദാർഥങ്ങൾ ചൂടാക്കുന്നതിനും ചെറിയ വിഭവങ്ങൾക്കായും വലിയ ബർണർ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ബർണറുകളിൽ പൊടിപടലങ്ങൾ അടഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തണം. ഗ്യാസ് പൈപ്പുകളിലും ബർണറുകളിലും ലീക്കില്ല എന്ന് കൃത്യമായി പരിശോധിക്കാനും ശ്രദ്ധിക്കണം. ചെറുതായി ലീക്ക് ഉണ്ടായാൽ അതിലൂടെ ഗ്യാസ് പുറത്തുപോയി വലിയ നഷ്ടമുണ്ടാക്കും. ഗ്യാസ് പാഴാകാതിരിക്കാൻ സ്റ്റൗ എപ്പോഴും സിമ്മിലിട്ട് മാത്രം ഓൺ ചെയ്യുന്നതാണ് നല്ലത്.

ഗ്യാസിന്‍റെ ഫ്ലെയിം എല്ലാ ഭാഗത്തും തുല്യ അളവിൽ ലഭ്യമാകണമെങ്കിൽ കുഴിവുള്ള പാത്രങ്ങളേക്കാൾ പരന്ന പാത്രം ഉപയോഗിക്കണം. കൂടാതെ, പ്രഷർ കുക്കർ പോലുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നതും പാചകവാതകത്തിന്‍റെ അമിത ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കും.

 വേവ് കൂടുതലുള്ള വസ്തുക്കൾ പാകം ചെയ്യാൻ സാധാരണ പാത്രങ്ങൾ എടുക്കുന്ന സമയത്തേക്കാൾ വളരെ ചുരുങ്ങിയ സമയമാണ് പ്രഷർ കുക്കറിന് വേണ്ടി വരുന്നത്. കൂടാതെ, കൃത്യ അളവിൽ വെള്ളം ഒഴിച്ചാണ് പാചകമെങ്കിൽ തീയിൽ നിന്ന് ഇറക്കിവച്ചതിന് ശേഷവും ശരിയായ പാകത്തിൽ ഭക്ഷണം തയ്യാറാക്കാൻ പ്രഷർ കുക്കർ ഉപകരിക്കും.

കഴുകിയെടുത്ത പാത്രങ്ങൾ അതേപടി സ്റ്റൗവിൽ വയ്ക്കുന്ന പ്രവണത ഒഴിവാക്കാം. പാത്രങ്ങളുടെ ചുവട് തുടച്ച് വെള്ളമയം നീക്കിയശേഷം ബർണറിൽ വക്കുക. അതുപോലെ ഫ്രിഡ്ജിൽ നിന്ന് എടുത്ത ഭക്ഷണം പുറത്ത് അൽപനേരം വച്ച് തണുപ്പ് കുറയാൻ അനുവദിച്ചതിന് ശേഷം മാത്രം ചൂടാക്കുന്നതും ഗ്യാസ് ലാഭിക്കാനുള്ള മികച്ച ഉപായമാണ്.

ഭക്ഷണപദാർഥങ്ങൾ അടച്ചുവച്ച് വേവിക്കുന്നത്, ആവിയിൽ അത് വേഗത്തിൽ പാകമാകുന്നതിന് സഹായിക്കും. കൂടാതെ, ഭക്ഷണം പാകം ചെയ്യുന്നതിനായി ആവശ്യമായ സാധനങ്ങൾ തയ്യാറാക്കി വച്ച ശേഷം മാത്രം പാചകം ആരംഭിക്കുന്നതും ഗുണം ചെയ്യും.

English Summary: Important things to notice while cooking in order to avoid wasting fuel
Published on: 24 November 2021, 10:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now