മുടി കരുത്തോടെ വളരാൻ ഏറ്റവും മികച്ച പ്രകൃതിദത്ത ഉപായം വെളിച്ചണ്ണയാണെന്ന് എല്ലാവർക്കും അറിയാം. കൊഴിഞ്ഞ ഭാഗത്ത് മുടി വീണ്ടും വളരാനും, ആരോഗ്യവും തിളക്കവുമുള്ള മുടി സംരക്ഷിക്കാനും (Hair care tips) വെളിച്ചണ്ണ (Coconut oil) ഫലപ്രദമാണ്.
വെളിച്ചണ്ണ പോലെ നമ്മുടെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും കേശവളർച്ചയ്ക്ക് (hair growth) വളരെ മികച്ച പ്രതിവിധിയാണ്. മുടികൊഴിച്ചിലിനെ ചെറുക്കാനും താരൻ അകറ്റാനും മുഴിയിഴകളെ ആരോഗ്യത്തോടെ സംരക്ഷിക്കാനുമൊക്കെ നാരങ്ങ നീര് (Lemon) പ്രയോജനപ്പെടുത്താം.
ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി
മുടി നരയ്ക്കുക, മുടി ചകിരി പോലെ ആകുക, വരണ്ട മുടി, എണ്ണമയം ഇല്ലാത്ത മുടി എന്നിങ്ങനെ പല പ്രശ്നങ്ങളും നാരങ്ങ ഉപയോഗിച്ച് പരിഹരിക്കാൻ സാധിക്കും. നാരങ്ങയിലുള്ള സിട്രസിന്റെ സാന്നിധ്യം മുടിയിഴകൾ തിളങ്ങുക മാത്രമല്ല, വലിയ അളവിൽ വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് പൂരിതമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പോലെ കേശ സംരക്ഷണത്തിനും പ്രയോഗിക്കാവുന്നതാണ്.
അതുകൊണ്ട് തന്നെ മുടി വളർച്ചയ്ക്ക് നിങ്ങൾ വെളിച്ചെണ്ണയും ചിലപ്പോൾ നാരങ്ങയും (Coconut oil and lemon) ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ എപ്പോഴെങ്കിലും ഇവ രണ്ടും ഒരുമിച്ച് ഉപയോഗിച്ചിട്ടുണ്ടോ?
വെളിച്ചണ്ണയും നാരങ്ങയും ഒരുമിച്ചുള്ള കൂട്ട് ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…
തലയോട്ടിയിലെ ചൊറിച്ചിൽ: ഒരു പാത്രത്തിൽ മൂന്നോ നാലോ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ നാരങ്ങ നീര് കലർത്തുക. കുളിക്കുന്നതിന് മുമ്പ് ഈ മിശ്രിതം തലയിൽ പുരട്ടുക. മുടി സംരക്ഷണത്തിനായി ഇത് പതിവായി ചെയ്യുന്നത് തലയോട്ടിയിൽ അഴുക്കും മറ്റും അടിഞ്ഞുകൂടി ഉണ്ടാകുന്ന ചൊറിച്ചിൽ ഇല്ലാതാക്കും.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Haircare Tips: മുടിയിൽ പ്രയോഗിക്കാവുന്ന ആയുർവേദ നുറുങ്ങുകൾ
കേശ വളർച്ച: നാരങ്ങയും വെളിച്ചെണ്ണയും പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണ്. മുടിയെ പോഷിപ്പിക്കാനുള്ള ഒറ്റമൂലിയായി ഇത് നമ്മുടെ നാട്ടുവൈദ്യത്തിൽ ഉപയോഗിച്ച് വരുന്നു. അതുപോലെ മുടിയ്ക്ക് അവശ്യമുള്ള പോഷകങ്ങളായ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവ് നികത്തി മുടി വളർച്ച മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
തിളങ്ങുന്ന മുടി: മലിനീകരണവും ഈർപ്പവും കാരണം മുടി വരണ്ടതും നിർജീവവുമാകാറുണ്ടോ? നാരങ്ങയും വെളിച്ചെണ്ണയും കലർത്തി പുരട്ടിയാൽ മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാം. ഈ മിശ്രിതം ആഴ്ചയിൽ രണ്ടുതവണ എങ്കിലും മുടിയിലും തലയോട്ടിയിലും പുരട്ടുക.
പെട്ടെന്ന് നരയ്ക്കുന്നതിൽ നിന്ന് പ്രതിവിധി: ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്ന പ്രശ്നങ്ങൾ പലർക്കും ഉണ്ടാകും. സമ്മർദവും ഉറക്കമില്ലായ്മയും അതുമല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങളും ആയിരിക്കും പെട്ടെന്ന് മുടി നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങൾ.
എന്നാൽ ഇതിന് നാരങ്ങയും വെളിച്ചെണ്ണയും ഒരുമിച്ചുള്ള കൂട്ട് പ്രയോഗിച്ചാൽ പ്രകൃതിദത്തമായ പരിഹാരമാകും. ഇത് പുരട്ടിയാൽ അകാല നരയെ തടയാം.