1. Environment and Lifestyle

ശരിയായി മുടി കഴുകിയാൽ ഭംഗിയായി മുടി വളരും, നിങ്ങൾ ശ്രദ്ധിക്കേണ്ടത്…

മുടി കഴുകുമ്പോൾ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ശരിയാക്കിയാൽ കേശസംരക്ഷണം ഉറപ്പ്. ആഴ്ചയിൽ എത്ര തവണ മുടി കഴുകണം, രാത്രി സമയമാണോ പകൽ സമയമാണോ മുടി കഴുകുന്നതിന് ഉത്തമം, മുടി പിന്നിലേക്കിട്ട് ഷാംപൂ ചെയ്യുന്നതാണോ അതോ മുന്നോട്ട് നീക്കിയിട്ട് ഷാംപൂ തേക്കുന്നതാണോ നല്ലതെന്നെല്ലാം കൃത്യമായി മനസിലാക്കിയിരിക്കണം.

Anju M U
haircare
മുടി കഴുകുമ്പോൾ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ ശരിയാക്കിയാൽ കേശസംരക്ഷണം ഉറപ്പ്

ദിവസവും മുടിയ്ക്ക് പരിചരണം നൽകിയാൽ മാത്രമേ കേശസംരക്ഷണം ഉറപ്പാക്കാനാകൂ. കാലാവസ്ഥ മാറുന്നതും മലിനീകരണവുമെല്ലാം മുടിയെ മോശമാക്കുന്ന ഘടകങ്ങളാണ്. ഇവയിൽ നിന്നെല്ലാം മുടിയെ കേടുപാടുകളില്ലാതെ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. അതിനാൽ തന്നെ മുടി കഴുകുന്നതിൽ വളരെ അധികം ശ്രദ്ധ നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: കുളിയ്ക്കുമ്പോൾ മുടി കൊഴിയാറില്ലേ? ഇനി ശ്രദ്ധിച്ചാൽ മതി

അതായത്, ആഴ്ചയിൽ എത്ര തവണ മുടി കഴുകണം, രാത്രി സമയമാണോ പകൽ സമയമാണോ മുടി കഴുകുന്നതിന് ഉത്തമം, മുടി പിന്നിലേക്കിട്ട് ഷാംപൂ ചെയ്യുന്നതാണോ അതോ മുന്നോട്ട് നീക്കിയിട്ട് ഷാംപൂ തേക്കുന്നതാണോ നല്ലതെന്നെല്ലാം കൃത്യമായി മനസിലാക്കിയിരിക്കണം.

ഇങ്ങനെയുള്ള കാര്യങ്ങളിൽ ആശങ്കയുണ്ടെങ്കിൽ അവ മാറ്റി, നിങ്ങളുടെ മുടി കട്ടിയുള്ളതും മനോഹരവും ആരോഗ്യമുള്ളതുമാക്കാൻ ശരിയായ ഹെയർ വാഷ് തന്നെ പിന്തുടരാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് ഇവിടെ വിശദീകരിക്കുന്നു.

മുടി കഴുകാനുള്ള ശരിയായ വഴി

വരണ്ട മുടിയിൽ ഒരിക്കലും ഷാംപൂ പുരട്ടരുതെന്ന് പറയാറുണ്ട്. പകരം മുടി നന്നായി നനച്ച ശേഷം മാത്രം ഷാംപൂ പുരട്ടാൻ തുടങ്ങുക. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ അധികം സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല, ഷാംപൂ ഉപയോഗിക്കുമ്പോൾ ഷാംപൂ തലയോട്ടിയിൽ നന്നായി പുരട്ടാൻ കഴിയുന്ന തരത്തിൽ ചെറുചൂടുള്ള വെള്ളത്തിൽ ഷാംപൂ ഒഴിച്ച് മിക്സ് ആക്കിയ ശേഷം ഉപയോഗിക്കാം.

ഷാംപൂ ചെയ്യുമ്പോൾ മുടി വേഗത്തിൽ തടവരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിക്ക് കേടുവരുത്തും. മാത്രമല്ല, ആഴ്ചയിൽ 2 മുതൽ 3 തവണ വരെ മുടി ഷാംപൂ ചെയ്യാം.

നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെങ്കിൽ, ഷാംപൂ രണ്ട് തവണ പുരട്ടുക. കൂടുതൽ തവണ ഷാംപൂ പുരട്ടിയാൽ മുടിയുടെ സംരക്ഷിത പാളിയെ നശിപ്പിക്കുന്നതിനും, സ്വാഭാവികമായി മുടിയിൽ അടങ്ങിയിട്ടുള്ള എണ്ണ നഷ്ടമാകുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു തവണ ഷാംപൂ പുരട്ടിയാലും മുടി വളരെ വൃത്തിയുള്ളതായിരിക്കും.

കണ്ടീഷണർ ഉപയോഗിക്കുന്നതിലും നല്ല ശ്രദ്ധ നൽകണം. അതായത്, തലയോട്ടിയിൽ കണ്ടീഷണർ പ്രയോഗിക്കുന്നത് നല്ലതല്ല. മുടിയിൽ തന്നെ കണ്ടീഷണർ പുരട്ടുക. തലയോട്ടിയിൽ കണ്ടീഷണർ പുരട്ടിയാൽ അത് നിങ്ങളുടെ മുടിയുടെ വേരുകൾക്ക് കേടുപാട് വരുത്തും.

മുടി എങ്ങനെ കഴുകണം?

നിങ്ങളുടെ മുടി പിന്നിലേക്കിട്ട് കഴുകുന്നതാണ് നല്ലത്. അതുപോലോ മുടിയുടെ അറ്റം വരെ ഷാംപൂ തേയ്‌ക്കേണ്ടതില്ല. വെള്ളം ഉപയോഗിച്ച് മുടി മുഴുവൻ ആവശ്യത്തിന് ഷാംപൂ ലഭിക്കുന്നു.

മുടി കഴുകിയ ശേഷം മുടി ഉരച്ച് ഉണക്കരുത്. പകരം പരുപരുക്കനല്ലാത്ത തോർത്ത് കൊണ്ട് മുടി ചെറുതായി തോർത്തുക. മാത്രമല്ല, മുടി കഴുകി ഉണങ്ങുന്നതിന് മുൻപ് പുറത്ത് പോകുന്നത് നല്ലതല്ല. മുടിയിൽ പെട്ടെന്ന് പൊടിപടലങ്ങളും മറ്റുമുണ്ടാവാൻ ഇത് കാരണമാകും.
രാവിലെ മുടി ഉണങ്ങാൻ സമയമില്ലെങ്കിൽ, രാത്രിയിൽ മുടി കഴുകുന്നതാണ് നല്ലത്. ഇങ്ങനെ മുടി സ്വാഭാവികമായി ഉണങ്ങാൻ അവസരം ലഭിക്കും. ഉപകരണങ്ങൾ ഉപയോഗിച്ച് മുടി ഉണക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന് ചുറ്റുമുള്ള കറുപ്പിന് ഇവ ദിവസവും കഴിച്ച് നോക്കൂ… മാറ്റം നിങ്ങളെ അതിശയിപ്പിക്കും

English Summary: Healthy Hair Tips: Wash Your Hair In Right Way To Avoid Hair fall

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds