Updated on: 5 September, 2022 12:56 PM IST
മുഖക്കുരുവിന് മലയാളിയുടെ പ്രിയപ്പെട്ട ഈ മധുരം കഴിച്ചാൽ മതി!

മലയാളിയുടെ ആഘോഷങ്ങളിൽ അതിപ്രധാനമാണ് ശർക്കര (Jaggery). പായസം തയ്യാറാക്കുന്നതിനും മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിനുമെല്ലാം ശർക്കര ഉപയോഗിക്കാറുണ്ട്. ശർക്കര കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നുണ്ട്. രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ശര്‍ക്കര മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ ആന്തരികമായി മാത്രമല്ല, ചർമപ്രശ്നങ്ങൾക്കും ശർക്കര ഉപയോഗിക്കാം. 

ബന്ധപ്പെട്ട വാർത്തകൾ : ശർക്കര പഞ്ചസാരയേക്കാൾ നല്ലതാണോ? ആരോഗ്യ ആനുകൂല്യങ്ങളുടെ താരതമ്യം

ശർക്കരയുടെ ആരോഗ്യഗുണങ്ങൾ (Health Benefits of Jaggery)

വയറിന് അത്യധികം ഗുണമായതിനാൽ തന്നെ ശർക്കര മലബന്ധം തടയുന്നതിന് നല്ലതാണ്. ദഹനപ്രവർത്തനങ്ങളെ സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള ശേഷി ഇവയ്ക്കുണ്ട്. അതിനാൽ കുടലിലൂടെ ഭക്ഷണം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. മാത്രമല്ല, മലബന്ധം തടയുന്നതിനും ശർക്കര നല്ലതാണ്.
20 ഗ്രാം ശര്‍ക്കരയില്‍ 9.8 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 9.7 ഗ്രാം പഞ്ചസാര, 0.01 ഗ്രാം പ്രോട്ടീന്‍ എന്നിവയും, കോളിന്‍, ബെറ്റെയ്ന്‍, വിറ്റാമിന്‍ ബി12, ഫോളേറ്റ്, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു (Improves immunity)

രോഗങ്ങളെ അതിജീവിക്കാൻ ശരീരത്തിനെ പ്രാപ്തമാക്കുന്നതിനും ശർക്കര വളരെ നല്ലതാണ്. ശർക്കരയിലുള്ള സിങ്ക്, സെലേനിയം പോലുള്ള ധാതുക്കൾ പ്രതിരോധശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, ഇതിലുള്ള ആന്റിഓക്‌സിഡന്റുകളാവട്ടെ അണുബാധയ്‌ക്കെതിരെയും പ്രവര്‍ത്തിക്കുന്നു.

ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കുന്നതിന് (To increase the hemoglobin level)

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ശർക്കര സഹായിക്കുന്നു.

ശരീരവും വയറും തണുക്കാൻ (To cool your body and stomach)

ശര്‍ക്കര ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നതിനുള്ള മികച്ച വഴിയാണെന്ന് പറയുന്നു. ഇത് വയറിനെയും ഒപ്പം ശരീരത്തെയും തണുപ്പിക്കുന്നു. ഇതിനായി ചൂടുള്ള വിഭവങ്ങളിൽ ശർക്കര ചേർക്കുന്നതിന് പകരം തണുത്ത വെള്ളത്തില്‍ ശര്‍ക്കര ചേർത്തുള്ള ശര്‍ക്കര സര്‍ബത്ത് തയ്യാറാക്കാവുന്നതാണ്.

മുഖക്കുരുവിന് ശർക്കര ഉത്തമം (Jaggery is good for acne)

മുഖക്കുരു ഉൾപ്പെടെയുള്ള ചർമ പ്രശ്നങ്ങൾക്ക് ശർക്കര ഉപയോഗിക്കാം. ചർമത്തിന്റെ തിളക്കം നിലനിർത്തുന്നതിന് ശർക്കര കഴിക്കാവുന്നതാണ്. ഇതിന് പുറമെ, ചര്‍മത്തിലെ ചുളിവുകള്‍, കറുത്ത പാടുകള്‍ എന്നിവയ്ക്ക് പ്രതിവിധിയായും ശർക്കര ഉപയോഗിക്കാം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക

English Summary: jaggery is best remedy for acne and other skin problems
Published on: 05 September 2022, 12:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now