Updated on: 15 September, 2022 3:43 PM IST
നാരങ്ങയുടെ തൊലി ഇങ്ങനെയും ഉപയോഗിക്കാം...

വീട്ടിൽ പല ആവശ്യങ്ങൾക്കായി നാരങ്ങ (lemon) ഉപയോഗിക്കാറുണ്ട്. ഭക്ഷ്യയോഗ്യമായും വസ്ത്രങ്ങളിലെ കറ നീക്കം ചെയ്യാനും സൗന്ദര്യവർധനവിനും മറ്റും നാരങ്ങ ഫലപ്രദമായ വീട്ടുവൈദ്യമാണ്. ജ്യൂസ് തയ്യാറാക്കാനോ പാനീയമാക്കാനോ നമ്മൾ ഉപയോഗിക്കുന്ന നാരങ്ങയുടെ അവശേഷിക്കുന്ന തൊലിയ്ക്കും നിരവധി ഉപയോഗങ്ങളുണ്ട്. നാരങ്ങാത്തൊലിയും അച്ചാർ തയ്യാറാക്കാനായി പലരും ഉപയോഗിക്കുന്നുവെങ്കിലും, അടുക്കളയിൽ വൃത്തിയാക്കുന്നത് ഉൾപ്പെടെ പല കാര്യങ്ങൾക്കും ഇത് പ്രയോജനപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ:  Diabetes: പ്രമേഹത്തിന് കറുവാപ്പട്ട വെള്ളം തിളപ്പിക്കേണ്ടത് ഇങ്ങനെ…

നാരങ്ങ തൊലിയുടെ ഗുണങ്ങളും ഉപയോഗങ്ങളും (Benefits and uses of lemon peel)

  • അടുക്കള ശുചിയാക്കാൻ (To clean kitchen)

അടുക്കള വൃത്തിയാക്കാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കാം. വിനാഗിരിയും നാരങ്ങ തൊലികളും ഒരു മൂടി വെച്ച പാത്രത്തിൽ ഇടുക. ഇത് ഉപയോഗിച്ച് കിച്ചൺ ടോപ്പ്, സിങ്ക് എന്നിവയെല്ലാം വൃത്തിയാക്കാവുന്നതാണ്. ഇതുകൂടാതെ, നിങ്ങളുടെ കെറ്റിൽ വൃത്തിയാക്കണമെങ്കിലും നാരങ്ങാത്തൊലി ഉപയോഗിക്കാം. അതായത്, കുറച്ച് വെള്ളം എടുത്ത ശേഷം നാരങ്ങ തൊലികൾ അതിൽ ഇട്ടുവക്കുക. തുടർന്ന് ഈ ലായനി ചെറുതായി തിളപ്പിച്ച് അര മണിക്കൂർ കെറ്റിലിനുള്ളിൽ നിറച്ച് വയ്ക്കാം. കെറ്റിൽ നന്നായി വൃത്തിയാകുന്നതിന് ഉത് ഫലപ്രദമാണ്.

  • പാത്രം വൃത്തിയാക്കാൻ (To clean plates)

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രം വൃത്തിയാക്കുന്നതിന് നാരങ്ങ നല്ലതാണെന്നത് നിങ്ങൾക്ക് അറിയാമായിരിക്കും. നാരങ്ങയുടെ തൊലിയും ഇതിനായി പ്രയോജനപ്പെടുത്താനാകും. ഇതിനായി പാത്രങ്ങളിൽ കുറച്ച് ഉപ്പ് വിതറുക. ശേഷം നാരങ്ങയുടെ തൊലി എടുത്ത് ഉരസാൻ തുടങ്ങുക. കുറച്ച് സമയം കഴിഞ്ഞ് പാത്രങ്ങൾ കഴുകുക. പാത്രം നന്നായി തിളങ്ങുന്നത് നിങ്ങൾക്ക് കാണാനാകും.

  • മുഖത്തിന് ഭംഗി കൂട്ടാൻ

നാരങ്ങയുടെ തൊലിയും മുഖത്ത് ചർമസംരക്ഷണത്തിനായി ഉപയോഗിക്കാം. ഇതിനുള്ള കൂട്ട് തയ്യാറാക്കുന്നതിനായി കുറച്ച് അരിപ്പൊടി എടുക്കുക. ചെറുനാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് പൊടിയുണ്ടാക്കി അരിപ്പൊടിയിൽ തുല്യ അളവിൽ കലർത്തുക. ഇതിലേക്ക് തണുത്ത പാൽ കൂടി ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ലെമൺ പീൽ ഫേസ്പാക്ക് റെഡി. മുഖത്തെ ആഴത്തിൽ വൃത്തിയാക്കുന്നതിന് ഈ ഫേസ്പാക്ക് വളരെ നല്ലതാണ്.

  • പല്ല് വൃത്തിയാക്കാൻ (To clean teeth)

നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്ന പൊടി പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കാവുന്നതാണ്. പല്ല് വൃത്തിയാക്കുന്നത് പോലെ വായുടെ ആരോഗ്യത്തിനും വായ്നാറ്റം അകറ്റാനും ഇത് ഉപയോഗിക്കാം.മോണയിൽ വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന രക്തസ്രാവം, സ്കർവി, മോണവീക്കം എന്നിവയ്ക്ക് എതിരെ നാരങ്ങാത്തൊലി പ്രവർത്തിക്കുന്നു.

നാരങ്ങയുടെ തൊലിയിൽ വിറ്റാമിൻ സി സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു. നാരങ്ങ തൊലിയിട്ട വെള്ളമോ നാരങ്ങ തൊലി ടീയോ കുടിക്കുന്നത് വായിനും അതുപോലെ പല്ലിന്റെ കേട്, അറകൾ തുടങ്ങിയ ദന്ത പ്രശ്നങ്ങളിൽ നിന്നും മുക്തി നേടുന്നതിനും സഹായിക്കും. കൂടാതെ, നാരങ്ങയുടെ തൊലി അരച്ച് സാലഡിൽ കലർത്തിയാലും രുചി കൂട്ടാം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know the amazing benefits of lemon peel in your kitchen
Published on: 15 September 2022, 03:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now