Updated on: 7 April, 2022 5:17 PM IST
Leaves Of Bitter gourd Is Best Remedy For These Health Issues

കയ്പുള്ളതാണെങ്കിലും പാവയ്ക്ക അഥവാ കയ്പക്ക ആരോഗ്യത്തിന് അത്യധികം ഗുണകരമാണ്. പലരും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും, ഇത് ഒരു മരുന്നായു ഉപയോഗിക്കുന്നു. പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന ആൻറി ഓക്സിഡൻറുകൾ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദത്തിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്ന വിറ്റാമിൻ-എ, സി എന്നിവയും ഇതിൽ കാണപ്പെടുന്നു. എന്നാൽ പാവയ്ക്ക മാത്രമല്ല അതിന്റെ ഇലകളും ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്നു എന്ന കാര്യം നിങ്ങൾക്കറിയാമോ.

ബന്ധപ്പെട്ട വാർത്തകൾ : കയ്പ്പ് ആണെങ്കിലും ആളൊരു കേമൻ ആണ്

അതായത്, സമകാലിക ജീവിതശൈലിയിൽ അനോരോഗ്യ ചിട്ടകളിൽ നിന്നുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ പാവയ്ക്കയുടെ ഇലകൾ വളരെയധികം പ്രയോജനപ്പെടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പാവയ്ക്കയുടെ ഇലകളിൽ ഉൾക്കൊള്ളുന്ന പോഷകഘടകങ്ങൾ രോഗശമനത്തിന് സഹായിക്കുമെന്ന് ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റും ലൈഫ് സ്റ്റൈൽ കൺസൾട്ടന്റുമായ സീമ സിംഗ് അഭിപ്രായപ്പെടുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രയോജനകരമാകുമെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

  • മുലപ്പാലിന്റെ കുറവ്

പ്രസവ ശേഷം ഉടൻ പാലിന്റെ കുറവ് അനുഭവപ്പെടുന്ന സ്ത്രീകൾക്ക് വളരെ ഗുണം ചെയ്യുന്നതാണ് പാവയ്ക്ക. അതായത്, ഒൻപതോ പത്തോ കയ്പയ്ക്ക/ പാവയ്ക്ക ഇലകൾ എടുത്ത് വെള്ളത്തിൽ ഇട്ടു തിളപ്പിക്കുക. ഇതിനുശേഷം വെള്ളം തണുത്തു കഴിയുമ്പോൾ കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ ജ്യൂസ് കുടിച്ചാൽ പാലിന്റെ അഭാവം കുറയും.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കാൻ പാവയ്ക്കയുടെ ഇല വളരെ ഫലപ്രദമാണ്. ഇത് കഴിക്കുന്നതിലൂടെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിൽക്കും. രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുന്ന ആൻറി ഓക്സിഡൻറുകൾ പാവയ്ക്കയുടെ ഇലകളിൽ കാണപ്പെടുന്നു. നിങ്ങളുടെ പ്രമേഹം നിയന്ത്രണവിധേയമല്ലെങ്കിൽ, ഇത് ഉപയോഗിക്കാം.

  • മുഖക്കുരുവിനെതിരെ ഫലപ്രദം

പാവയ്ക്കയുടെ ഇലയുടെ നീര് ചർമത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ-സി, ആൻറി ബാക്ടീരിയൽ ഘടകങ്ങൾ എന്നിവ ഇതിൽ കാണപ്പെടുന്നു. ഇത് മുഖക്കുരു കുറയ്ക്കുകയും മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. മുഖത്തെ പാടുകൾ മാറ്റാനും ഇത് വളരെ ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ : ഫെബ്രുവരിയില്‍ അടുക്കളത്തോട്ടത്തില്‍ നട്ടുവളര്‍ത്താൻ അനുയോജ്യമായ പച്ചക്കറികൾ

  • പ്രതിരോധശേഷി വർധിപ്പിക്കുന്നു

വൈറ്റമിൻ-എ, സി, ബി, ഡി, സിങ്ക് എന്നിവ പാവയ്ക്കയുടെ ഇലകളിൽ കാണപ്പെടുന്നതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് ഏറെ ഗുണകരമാണ്. കാലാനുസൃതമായ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പാവയ്ക്ക ജ്യൂസ് രോഗപ്രതിരോധ സംവിധാനത്തെ സംരക്ഷിക്കുകയും ചെയ്യും.

  • എല്ലുകൾക്ക് ബലം നൽകുന്നു

എല്ലുകളെ ബലപ്പെടുത്തുന്ന കാൽസ്യം പാവയ്ക്കയുടെ ഇലകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 40 വയസിന് ശേഷം, സ്ത്രീകളുടെ ശരീരത്തിൽ കാൽസ്യം കുറവായി പൊതുവെ കാണപ്പെടുന്നു. ഗർഭധാരണത്തിന് ശേഷം സ്ത്രീകളിൽ കാൽസ്യം കുറവായിരിക്കും. ജ്യൂസ് കഴിക്കുന്നതിലൂടെ അസ്ഥികൾക്ക് ആവശ്യമായ ധാതുക്കൾ ലഭിക്കും. ചീരയിലേക്കാൾ കൂടുതൽ കാൽസ്യം പാവയ്ക്കയുടെ ഇലകളിൽ ഉണ്ടെന്ന് പോഷകാഹാര വിദഗ്ധയായ സീമ സിംഗ് വ്യക്തമാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ :  പാവക്ക ജ്യൂസ് പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് അത്യുത്തമം

  • ഉയർന്ന രക്തസമ്മർദം

ഇന്നത്തെ കാലത്ത് അനാരോഗ്യകരമായ ജീവിതശൈലിയിലുള്ള ഭൂരിഭാഗം ആളുകളും ഉയർന്ന രക്തസമ്മർദം പോലെയുള്ള പല ഗുരുതരമായ രോഗങ്ങളാലും ബുദ്ധിമുട്ടുകയാണ്. ഉയർന്ന ബിപിക്ക് പാവയ്ക്കയുടെ ഇല വളരെ ഗുണം ചെയ്യും. ഇതിൽ പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രണത്തിലാക്കുന്നു.
ഈ ആരോഗ്യ ഗുണങ്ങൾക്കായി, നിങ്ങൾക്ക് പാവയ്ക്കയുടെ ഇലയുടെ നീര് കുടിക്കാം. ഇതുകൂടാതെ, ചർമ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേനൽക്കാലത്തും പാവയ്ക്ക ഇല ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ :  വേനൽക്കാലത്ത് തൈര് ഉപയോഗിക്കാവുന്ന വ്യത്യസ്ത വഴികൾ

English Summary: Leaves Of Bitter gourd Is Best Remedy For These Health Issues In Women; Know In Detail
Published on: 07 April 2022, 05:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now