Updated on: 27 December, 2022 8:30 PM IST
Let's see what studies have to say about the advantages and disadvantages of afternoon sleep

ഇന്ന് അധികപേരും ജോലി ചെയ്യുന്നവരായതുകൊണ്ട് പകലുറക്കത്തിന് സമയം ലഭിക്കാറില്ല.  എന്നാലും ചിലരെങ്കിലും പതിവായി പകൽ ഉറങ്ങുന്നവരുണ്ട്.  അമേരിക്കയിലെ യുവജനങ്ങളില്‍ ഏകദേശം 33 ശതമാനത്തോളം പേര്‍ സ്ഥിരമായി ഉച്ചയ്ക്ക് ശേഷം ഉറങ്ങുന്നവരാണെന്ന് നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിൽ പറയുന്നു.  പകല്‍ സമയത്തെ ചെറിയൊരു മയക്കം രാത്രി എട്ട് മണിക്കൂര്‍ ഉറങ്ങുന്നതിനെക്കാള്‍ വളരെയധികം ഉന്മേഷം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും. ഏകാഗ്രത, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താനും മികച്ച മാനസികാവസ്ഥയിൽ ആയിരിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കുമെന്ന് ഈ പഠനം പറയുന്നു.

പല ഗുണങ്ങളുണ്ടെങ്കിലും നമ്മുടെ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ക്കും ഉച്ചയുറക്കം  കാരണമായേക്കാം. പകല്‍ സമയത്ത് ഉറക്കം വരുന്ന അവസ്ഥയിലേക്ക് നിങ്ങളെ ഈ ശീലം എത്തിച്ചേക്കാം. അതിനാല്‍ ദിനചര്യയില്‍ ഉച്ചയുറക്കം ശീലമാക്കുന്നവര്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെപ്പറ്റിയും തീർച്ചയായും അറിഞ്ഞിരിക്കണം.

പകലുറക്കത്തിന്റെ നല്ല വശങ്ങൾ

- പകലുറങ്ങുന്നത് ഓര്‍മ്മശക്തി വര്‍ധിക്കാന്‍ സഹായിക്കും. അമേരിക്കന്‍ ജെറിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഉച്ചയ്ക്ക് 30 മുതല്‍ 90 മിനിറ്റ് വരെ ഉറങ്ങുന്നത് മുതിര്‍ന്നവരില്‍ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നുവെന്നാണ്.

- പകലുറക്കം സെന്‍സറി സംവിധാനത്തെ സുഗമമാക്കാന്‍ സഹായിക്കും.  അനാവശ്യ പരിഭ്രാന്തി ഇതിലൂടെ കുറയ്ക്കാനും സാധിക്കും. വൈകുന്നേരങ്ങളിലെ ചെറിയൊരു മയക്കം ദേഷ്യം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ പറയുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: നന്നായി ഉറങ്ങാൻ സഹായിക്കും ഈ ചായകൾ

- ദിവസം മുഴുവന്‍ ശാരീരിക-മാനസിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിശ്രമത്തിനായി ഒരിടവേള എടുക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരത്തിനും വിശ്രമം ആവശ്യമാണ്. എന്നാല്‍ ചിലര്‍ അങ്ങനെ വിശ്രമിക്കാന്‍ സമയം കണ്ടെത്താറില്ല. അത്തരത്തില്‍ ഒരുപാട് അധ്വാനിക്കുന്നവര്‍ ഉച്ചയ്ക്ക് ശേഷം കുറച്ച് സമയം ഉറങ്ങുന്നത് ആ ദിവസം മുഴുവനും കൂടുതല്‍ ഊര്‍ജസ്വലമായി ഇരിക്കാന്‍ സഹായിക്കുന്നു.

- ഒരു ചെറിയ വിശ്രമത്തിന് ശേഷമാണ് നിങ്ങളുടെ മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിച്ച് തുടങ്ങുക. അത് നിങ്ങളുടെ ഏകാഗ്രത കൂട്ടാന്‍ സഹായിക്കും.  ഉച്ചയ്ക്ക് ഉറങ്ങുമ്പോള്‍ ശരീരം വീണ്ടും റീചാര്‍ജ് ചെയ്യപ്പെടുകയും കൂടുതല്‍ ഊര്‍ജ്ജത്തോടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ജോലിചെയ്യാനും പഠിക്കാനും സാധിക്കുകയും ചെയ്യുന്നു.

പകലുറക്കത്തിന്റെ ചീത്ത വശങ്ങൾ

- രാത്രിയുറങ്ങാന്‍ കഴിയാത്തവര്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് കുറയ്ക്കുന്നതാണ് നല്ലത്. സ്ഥിരമായി ഉച്ചയ്ക്കുള്ള ഉറക്കം രാത്രിയിലെ ഉറക്കത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കും. 

- യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ ഒരു പഠനമനുസരിച്ച് 90 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങുന്ന മധ്യവയസ്‌കരിലും പ്രായമായ സ്ത്രീകളിലും യഥാക്രമം 39 ശതമാനം, 54 ശതമാനം ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്.

-  രാത്രികാലങ്ങളിൽ ഉറക്കമില്ലാത്ത അവസ്ഥ നേരിടുന്ന (ഇന്‍സോംനിയ അനുഭവിക്കുന്നവര്‍) ആളുകള്‍ ഉച്ചയ്ക്ക് ഉറങ്ങുന്നത് ആരോഗ്യകരമല്ല. നിങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ ഈ ശീലം തകിടം മറിക്കാൻ സാധ്യതയുണ്ട്.

English Summary: Let's see what studies have to say about the advantages and disadvantages of afternoon sleep
Published on: 27 December 2022, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now