ഇക്കാലത്ത് മുടി കൊഴിച്ചില്‍ പ്രശ്‌നം ഇല്ലാത്തവർ കുറവാണ്. മുടി കൊഴിച്ചിലിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇതിനുപുറമെ ശരീരത്തില്‍ സംഭവിക്കുന്ന പല അസ്വസ്ഥതകളും മുടി കൊഴിച്ചിലിന് കാരണങ്ങളാകുന്നുണ്ട്. പലരും തിരക്കുകള്‍ കാരണം മുടിക്ക് ആവശ്യമായ പരിചരണം നല്‍കുന്നതില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. ഇതും മുടി കൊഴിച്ചിലിന് കാരണമാകാം. മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്താന്‍ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഔഷധങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ മുടിയ്ക്ക് കരുത്ത് നൽകുന്ന ചില ഔഷധ സസ്യങ്ങള്‍ (indian herbs) ഏതെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം
* വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഭൃംഗരാജ്. ഇത് കയ്യോന്നി എന്നും അറിയപ്പെടുന്നു. കയ്യോന്നി എണ്ണ തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കും. മുടികൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമാണിത്. ഇത് മുടിയുടെ സ്വാഭാവിക വളര്‍ച്ചയെ ത്വരിപ്പെടുത്തുന്നതിന് മുടി വേരുകളെ ആക്ടിവേറ്റ് ചെയ്യുന്നു. വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ കയ്യോന്നി എണ്ണ ഉണ്ടാക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പതിവായി ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വാതരോഗങ്ങൾക്ക് പ്രതിവിധിയാണീ നാടൻ ചെടി കരിയലാങ്കണ്ണി അഥവാ കയ്യോന്നി
* മുടിയുടെ കനം കുറയുന്നതിനും മുടികൊഴിച്ചിലിനുമുള്ള ഉത്തമ പരിഹാരമാണ് ബ്രഹ്മി. ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ വരൾച്ച ഇല്ലാതാക്കാം. ബ്രഹ്മിയുടെ ഇലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഓയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യാവുന്നതാണ്.
* മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയെ ശക്തിപ്പെടുത്താനും അനുയോജ്യമാണ് ഉലുവ. ഇത് മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മുടിയുടെ ഉള്ള് വര്‍ദ്ധിപ്പിക്കാനും മുടിക്ക് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു. ഉലുവയുടെ പേസ്റ്റ് മുടിയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.
ബന്ധപ്പെട്ട വാർത്തകൾ: ബ്രഹ്മി എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം
* നെല്ലിക്ക മുടി വളര്‍ച്ചയ്ക്ക് നല്ലതാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഫലം ലഭിക്കണമെങ്കിൽ ദിവസേന ഉപയോഗിക്കേണ്ടതുണ്ട്.
* സൗന്ദര്യ വര്‍ദ്ധനവിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കറ്റാര്‍ വാഴ. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മുടിയ്ക്കുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍വാഴ ഗുണം ചെയ്യും.