Updated on: 16 September, 2021 3:49 PM IST
Sleepless Nights

ഇന്നത്തെ ജീവിതശൈലിയില്‍ പലപ്പോഴും പലര്‍ക്കും മതിയായ ഉറക്കം ശരിയായി കിട്ടുന്നുണ്ടാകില്ല. ശരീരത്തിന് ഊര്‍ജം വേണമെങ്കില്‍ നല്ല ഉറക്കം അത്യാവശ്യമാണ്. മതിയായ ഉറക്കം കിട്ടാതെ വരുമ്പോള്‍, അടുത്ത ദിവസം അയാളെ സംബന്ധിച്ച് ക്ഷീണം നിറഞ്ഞ ദിവസവും ജോലി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു ദിവസവുമായി മാറും. സ്‌ട്രെസ്, ടെന്‍ഷന്‍, അസുഖങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക ഉറക്കം നഷ്ടപ്പെടാം. ആരോഗ്യവാനായ ഒരു വ്യക്തി ചുരുങ്ങിയത് 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഉറക്കം വരാത്ത സാഹചര്യങ്ങളില്‍ ഉറക്കം വരാനായി ചില ആളുകള്‍ മരുന്നുകളും കഴിക്കുന്നു. എന്നാല്‍ അത് ശരീരത്തിന് ദോഷം ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ നോക്കാം.


വിശ്രമിക്കാന്‍ ഇരിക്കുമ്പോഴുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഒരു സിനിമ കാണുകയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. എന്നാല്‍ ഇത് ശരിയായ കാര്യമല്ല.

നിങ്ങളുടെ ഫോണില്‍ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോര്‍മോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. ചൂടുള്ള എന്തെങ്കിലും കുടിക്കുക. ഉറങ്ങുന്നതിനുമുമ്പ് കുളിക്കുന്നത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധന്‍ പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.

പാല്‍ ഉറക്കം നല്‍കുന്ന ഒരു പാനീയമാണെന്ന് എല്ലാവര്ക്കും അറിയാം കിടക്കുന്നതിനു മുന്‍പ് ചെറു ചൂടുള്ള പാല്‍ കുടിച്ച് കിടന്നാല്‍ സുഖകരമായ ഉറക്കം കിട്ടും. അത്‌പോലെ തന്നെ കിടക്കുന്നതിന് മുന്‍പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഏറെ ഗുണം ചെയ്യും. ഒരു നെല്ലിക്ക ചെറുകഷ്ണങ്ങളായി മുറിച്ച് ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ട് (രാത്രിയില്‍) പിറ്റെ ദിവസം രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുക. മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ നല്ല ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ നല്ല ഉന്മേഷവും ലഭിക്കും. ഒരു ഏത്തപ്പഴം ഉറങ്ങുന്നതിനു മുന്‍പ് ശീലമാക്കിയാല്‍ മസിലുകള്‍ റിലാക്സ് ആകും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണ് ഇതിന് സഹായിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി-6 ശരീരത്തിലെ മെലാടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.

രാത്രി ഭക്ഷണത്തിനു ശേഷം ഒരു പിടി ഡ്രൈ നട്‌സ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ രക്തത്തില്‍ ധാരാളം ട്രൈപ്റ്റോഫെന്‍ ഉല്‍പ്പാദിപ്പിക്കുന്നു ഇത് മസിലുകള്‍ക്കും പേശികള്‍ക്കും റിലാക്സ് നല്‍കുന്നതു മൂലം നല്ല ഉറക്കം ലഭിക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കാം. തേന്‍ ഉറക്കത്തെ സഹായിക്കുന്ന ഒന്നാണ്. ബ്രമ്മി നീരും തേനും ചേര്‍ത്തു കിടക്കുന്നതിന് 1/2 മണിക്കൂര്‍ മുന്‍പ് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും.

ജനിച്ച കുഞ്ഞിൻറെ ഉറക്കം മുതൽ മരുന്ന് നൽകുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ...

സുഖകരമായ ഉറക്കം (Quality sleep) ആരോഗ്യത്തിന് അനിവാര്യം

English Summary: Not getting sleep? then try these things
Published on: 16 September 2021, 03:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now