ശീതകാലം നമ്മുടെ അടുത്തെത്തിയിരിക്കുന്നു. ഈ സമയത്തെ ഏറ്റവും വലിയ പ്രശ്നമാണ് കുതികാൽ വിണ്ടുകീറുന്നതും ചൊറിച്ചിൽ ഉൾപ്പെടെയുള്ള വരണ്ട ചർമ്മ പ്രശ്നങ്ങളും വരുന്നു. അത് പിന്നീട് കാലിൻ്റെ വൃത്തികേടിനും, വേദനയ്ക്കും കാരണമാകുന്നു. അത് മാറ്റുന്നതിന് ഇന്ന് വിവിധ തരത്തിലുള്ള ക്രീമുകളും മറ്റും വിപണികളിൽ ലഭ്യമാണ്. എന്നാൽ അത് ചിലപ്പോൾ കെമിക്കൽ അടങ്ങിയിരിക്കുന്നതായിരിക്കും,
ഫൂട്ട് ക്രീമുകൾ നിങ്ങളുടെ പാദങ്ങളെ ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും അവയെ മൃദുവും മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഈ ക്രീമുകൾക്ക് സാധാരണയായി കനത്തതും കട്ടിയുള്ളതുമായ ഘടനയാണ് കണ്ട് വരുന്നത്. നിങ്ങൾക്ക് അത് വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കും. അതിന് പാർശ്വഫലങ്ങൾ ഇല്ലായെന്ന് മാത്രമല്ല അത് പ്രകൃതി ദത്തവുമായിരിക്കും.
കാല് മനോഹരമാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ക്രീമുകൾ
ലാവെൻഡർ ഫുട്ട് ക്രീം
ലാവെൻഡറിന്റെ ഗുണങ്ങൾ നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും, കൂടാതെ അതിന്റെ ആൻറി-ഇൻഫ്ലമേറ്ററി, വേദനസംഹാരിയായ ഗുണങ്ങൾ കാലിലെ വേദന ശമിപ്പിക്കും. ഒരു പാനിൽ ഷീ ബട്ടറും വെളിച്ചെണ്ണയും ഉരുക്കി എടുക്കുക. ലാവെൻഡർ അവശ്യ എണ്ണ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം തണുപ്പിക്കാൻ വെക്കുക. ഈ ക്രീം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മസാജ് ചെയ്യുക, ശേഷം സോക്സുകൾ ധരിച്ച് കിടക്കുക. ഇങ്ങനെ സ്ഥിരമായി ചെയ്താൽ കാല് മൃദുവാകുകയും നിങ്ങളുടെ കാല് വിണ്ട് കീറുന്നത് തടയുകയും ചെയ്യുന്നു.
ഇഞ്ചി, നാരങ്ങ എണ്ണ കാൽ ക്രീം
ചർമ്മത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ ഇഞ്ചി സഹായിക്കുന്നു, അതേസമയം നാരങ്ങയിലെ അസിഡിറ്റി നിങ്ങളുടെ പാദങ്ങളിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും അവയെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു. ഒരു പാനിൽ തേനീച്ചമെഴുക്, കൊക്കോ ബട്ടർ, വെളിച്ചെണ്ണ, ബദാം ഓയിൽ എന്നിവ ഒരുമിച്ച് ഉരുക്കുക. ഇഞ്ചി അവശ്യ എണ്ണയും നാരങ്ങ അവശ്യ എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഈ മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മസാജ് ചെയ്യുക. ഇങ്ങനെ സ്ഥിരമായി ചെയ്യുക.
പാലും തേനും കാൽ ക്രീം
ഈ പാലും തേനും കാൽ ക്രീം വിണ്ടുകീറിയ ചർമ്മത്തെ സുഖപ്പെടുത്തുകയും നിങ്ങളുടെ പാദങ്ങളെ ആഴത്തിൽ പോഷിപ്പിക്കുകയും ചർമ്മത്തിന്റെ തിളക്കവും ഘടനയും പുനഃസ്ഥാപിക്കുകയും ചെയ്യും. ഒരു പാത്രത്തിൽ തണുത്ത പാലും തേനും ചൂടാക്കുക. നാരങ്ങാനീരും ബദാം ഓയിലും ചേർത്ത് നന്നായി ഇളക്കുക. ഇത് തണുപ്പിക്കാൻ വെക്കുക. വാനില എസ്സെൻസ് ചേർത്ത് വീണ്ടും ഇളക്കുക. എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഈ പോഷക മിശ്രിതം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മസാജ് ചെയ്യുക.
പെപ്പർമിന്റ് ഫൂട്ട് ക്രീം
പെപ്പർമിന്റ് നിങ്ങളുടെ പാദങ്ങൾക്ക് അത്യധികം ഉന്മേഷദായകമാണ്, മാത്രമല്ല വേദനയും വൃത്തികേടായിരിക്കുന്ന പാദങ്ങളെ തൽക്ഷണം ശമിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. വെളിച്ചെണ്ണ, ഷിയ ബട്ടർ, ഒലിവ് ഓയിൽ എന്നിവ ഒരു പാനിൽ ചൂടാക്കുക. ഇതിലേക്ക് പെപ്പർമിന്റ് ഓയിൽ ചേർത്ത് നന്നായി ഇളക്കുക. ഒരു പാത്രത്തിൽ സൂക്ഷിച്ച് രാത്രിയിൽ ഈ ക്രീം നിങ്ങളുടെ കുതികാലിൽ പുരട്ടുക. രാത്രി കിടക്കുന്നതിന് മുമ്പ് സോക്സ് ഇട്ട് കിടന്ന് ഉറങ്ങുക. ഇത് ഒരാഴ്ച്ചത്തേക്ക് ആവർത്തിക്കുക
ടീ ട്രീ ഫൂട്ട് ക്രീം
ആന്റിസെപ്റ്റിക് ഗുണങ്ങളാൽ നിറഞ്ഞ, ടീ ട്രീ ഓയിൽ പാദത്തിലെ ചർമ്മത്തിൽ നിന്ന് ബാക്ടീരിയകളെയും ഫംഗസുകളേയും നീക്കം ചെയ്യുകയും ചൊറിച്ചിൽ, സ്കെയിലിംഗ്, വീക്കം, പൊള്ളൽ എന്നിവ തടയുകയും ചെയ്യും. ംഒരു പാനിൽ കൊക്കോ ബട്ടർ, മെഴുക്, ഒലിവ് ഓയിൽ എന്നിവ ഒരുമിച്ച് ചൂടാക്കുക. ടീ ട്രീ ഓയിൽ ചേർത്ത് നന്നായി ഇളക്കുക. ഉറങ്ങുന്നതിന് മുമ്പായി ഈ ക്രീം ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ മസാജ് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം കുടിക്കാം ഈ ജ്യൂസുകൾ