Updated on: 9 May, 2022 2:54 PM IST

വേനൽക്കാലത്ത് ചർമം സംരക്ഷിക്കുന്നതിനായി കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. ചുട്ടുപൊള്ളുന്ന ചൂടും വെയിലും പൊടിയും ചർമത്തെ നിർജീവമാക്കുന്നു. ഇത് ചർമത്തിന് പ്രശ്നമുണ്ടാക്കുമെന്ന് മാത്രമല്ല, മുഖത്ത് ടാൻ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  മികച്ച ചർമ്മ സംരക്ഷണങ്ങൾക്കായി വീട്ടിൽ തന്നെ തയ്യാറാക്കാം ഫേസ് വാഷുകൾ

സൂര്യതാപവും വിയർപ്പുമെല്ലാം പലപ്പോഴും മുഖക്കുരുവിന് കാരണമാകും. ഈ സാഹചര്യത്തിൽ, കാലാവസ്ഥയിൽ നിന്ന് നിങ്ങളുടെ ചർമം സംരക്ഷിക്കുക എന്നത് അത്യധികം പ്രധാനപ്പെട്ടതാണ്. ചർമത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാനും, ടാനും മറ്റും ഒഴിവാക്കി ആരോഗ്യമുള്ള ചർമം വീണ്ടെടുക്കാനും അനുയോജ്യമായ സോപ്പ് തെരഞ്ഞെടുക്കേണ്ടത് ആശ്യമാണ്.

നിങ്ങളുടെ ചർമത്തിന് അനുസരിച്ചുള്ള ശരിയായ സോപ്പ് തെരഞ്ഞെടുക്കുന്നതിനുള്ള വഴിയാണ് ചുവടെ വിവരിക്കുന്നത്. വേനൽക്കാലത്ത് നിങ്ങൾ ഉപയോഗിക്കേണ്ട ശരിയായ സോപ്പ് ഏതെന്ന് മനസിലാക്കാം.

മുഖക്കുരു ഒഴിവാക്കാൻ (To avoid pimples)

മുഖക്കുരു ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പെപ്പർമിന്റ് ഓയിൽ കലർന്നതോ മുൾട്ടാണി മിട്ടി കൊണ്ടുണ്ടാക്കിയതോ ആയ സോപ്പ് തെരഞ്ഞെടുക്കുക. ഇത്തരം സോപ്പുകൾ ചർമത്തിൽ ആന്റിഓക്‌സിഡന്റുകളായും ആൻറി ബാക്ടീരിയൽ ഏജന്റുമാരായും പ്രവർത്തിക്കും. ഇത് പൊടിപടലങ്ങളാൽ ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. മുഖക്കുരു, ചുളിവുകൾ എന്നിവയെ ശമിപ്പിച്ച്, മുഖം കൂടുതൽ മൃദുലമാങ്ങുന്നതിന് മുൾട്ടാണി മിട്ടി സഹായിക്കും.

തടിപ്പിനും തിണർപ്പിനും എതിരെ (Against inflammation and swelling)

ചർമത്തിൽ ചൂട് കൊണ്ടുണ്ടാകുന്ന തിണർപ്പോ അലർജിയോ ഒഴിവാക്കുന്നതിനായി ലാവെൻഡർ ഉപയോഗിച്ചിട്ടുള്ള സോപ്പ് തെരഞ്ഞെടുക്കുക. ലാവെൻഡർ ചർമത്തെ തണുപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിന് ആശ്വാസമേകും. ഇത് ചൊറിച്ചിലിനെ ഒഴിവാക്കും. ലാവെൻഡർ ചർമത്തിലെ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു.

മോയ്സ്ചറൈസ് ചെയ്യാൻ (For moisturizing)

ചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ വളരെ നല്ലതാണ് റോസ് എക്സ്ട്രാക്റ്റുകളിൽ നിന്ന് ഉണ്ടാക്കുന്ന സോപ്പ്. ചർമത്തിലെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ഇതിലുണ്ട്. അതിനാൽ ചർമത്തിന് ഈർപ്പം ലഭിക്കുന്നു. മുഖത്തെ സുഷിരങ്ങൾ അടക്കാതെ ചർമത്തിനെ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും.

ചർമത്തിൽ ഈർപ്പം നിലനിർത്താൻ (To retain moisture in the skin)

വേനൽക്കാലത്ത് ചർമത്തിൽ ജലാംശം നിലനിർത്തുക എന്നതും പ്രധാനമാണ്. ഇതിനായി മഞ്ഞളും ചന്ദനവും കൊണ്ട് നിർമിച്ച സോപ്പോ ഫേസ് വാഷോ ഉപയോഗിക്കാം. ഈ രണ്ട് ചേരുവകളും ചർമത്തെ മൃദുവും ഈർപ്പവും ഉള്ളതാക്കുന്നു.

ചൂടിൽ നിന്ന് സംരക്ഷണം (Protection from sun heat)

സൂര്യതാപത്തിൽ നിന്നോ ടാനിങ്ങിൽ നിന്നോ ചർമത്തെ സംരക്ഷിക്കുക എന്നത് വേനൽക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതിനായി കറ്റാർ വാഴയുടെ ഘടകങ്ങൾ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുക. ഇത് സൂര്യതാപമേറ്റ് നശിച്ച ചർമത്തിന് പുതുജീവൻ നൽകും. ലെമൺ ഗ്രാസും വേനൽക്കാലത്ത് ചർമത്തിന് വളരെ പ്രയോജനകരമാകുന്നു. ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ലെമൺ ഗ്രാസിൽ ഉൾക്കൊള്ളുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടികൊഴിച്ചിലിനും തേങ്ങാവെള്ളം ബെസ്റ്റാണ്! എങ്ങനെയെന്ന് നോക്കാം

English Summary: Summer Tips: Choose Right Soap For Your Face And Skin In Summer
Published on: 29 April 2022, 05:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now