1. Environment and Lifestyle

5 ദിവസം കൊണ്ട് മുഖക്കുരുവും പാടുകളും മാറ്റാൻ കിടിലൻ ഫേസ്പാക്കുകൾ

പാർലറുകളിൽ പോകാതെ, പൈസ അധികമായി ചെലവാക്കാതെ, പ്രകൃതിദത്തമായ ഉപായങ്ങൾ നല്ല ഫലം ചെയ്യുന്നുണ്ടെങ്കിൽ എന്തിന് മറ്റ് വഴികൾ തേടണം. ഇത്തരത്തിൽ വെറും അഞ്ച് ദിവസം കൊണ്ട് നമ്മുടെ മുഖത്തെ പാടുകൾ എങ്ങനെ മാറ്റാമെന്നാണ് ചുവടെ വിവരിക്കുന്നത്.

Anju M U
face pack
മുഖക്കുരുവും പാടുകളും മാറ്റാൻ 2 കിടിലൻ ഫേസ്പാക്കുകൾ

മുഖത്തിന്റെയും ചർമത്തിന്റെയും സംരക്ഷണത്തിൽ മിക്കവരും അതീവ തൽപ്പരരാണ്. വളരെ അനായാസവും, കുറഞ്ഞ സമയവും ചെലവഴിച്ച് മുഖത്തിലെ പാടുകളും മുഖക്കുരുവും എങ്ങനെ മാറ്റാമെന്നാണ് പലരും ചിന്തിക്കുന്നത്. പാർലറുകളിൽ പോകാതെ, പൈസ അധികമായി ചെലവാക്കാതെ, പ്രകൃതിദത്തമായ ഉപായങ്ങൾ നല്ല ഫലം ചെയ്യുന്നുണ്ടെങ്കിൽ എന്തിന് മറ്റ് വഴികൾ തേടണം. ഇത്തരത്തിൽ വെറും അഞ്ച് ദിവസം കൊണ്ട് നമ്മുടെ മുഖത്തെ പാടുകൾ എങ്ങനെ മാറ്റാമെന്നാണ് ചുവടെ വിവരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടികൊഴിച്ചിലിനും തേങ്ങാവെള്ളം ബെസ്റ്റാണ്! എങ്ങനെയെന്ന് നോക്കാം
നിങ്ങളുടെ വീട്ടിലുള്ള ആയുർവേദ ഗുണങ്ങൾ അടങ്ങിയ ചില പദാർഥങ്ങൾ മാത്രം ഉപയോഗിച്ച് മുഖക്കുരുവും പാടുകളും നീക്കം ചെയ്യാനാകും. ഇതിന് പ്രയോജനകരമാകുന്ന രണ്ട് ഫേസ് പാക്കുകളാണ് ചുവടെ വിവരിക്കുന്നത്. ആദ്യത്തെ ഫേസ്പാക്ക് ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച് ഉണ്ടാക്കാം.

യുവത്വം നിലനിർത്താൻ ആര്യവേപ്പ് അത്യധികം പ്രയോജനകരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമത്തിൽ ദോഷകരമായി ബാധിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നു. വിറ്റാമിനുകളും ഫാറ്റി ആസിഡുകളും ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ചർമത്തെ പരിപാലിക്കുന്നതിനും നല്ലതാണ്. ചർമത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കാൻ ആര്യവേപ്പ് മികച്ചതാണ്. ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും യുവത്വമുള്ളതാക്കാനും ആര്യവേപ്പ് സഹായകരമാണ്.

മുഖക്കുരു മാറ്റാൻ ഫേസ്പാക്ക്

ആര്യവേപ്പിന്റെ ഇല മാത്രം മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴയുടെ ജെല്ല് കൂടി ചേർക്കുക. ശേഷം ഇത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് ശേഷം ഒരു ടീസ്പൂൺ തേൻ കൂടി ഒഴിക്കുക. ഈ കൂട്ടുകളെല്ലാം നന്നായി കലരുന്നതിനായി നല്ലതുപോലെ ഇളക്കുക. തുടർന്ന് ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് വൃത്തിയായി തേച്ചു പിടിപ്പിക്കാം. നല്ലതുപോലെ മുഖം മസാജ് ചെയ്യുന്നതിനും ശ്രദ്ധിക്കുക. എന്നാൽ ആര്യവേപ്പ് വായ്ക്ക് അകത്ത് പോകാതിരിക്കാനും ശ്രദ്ധിക്കണം.

ബന്ധപ്പെട്ട വാർത്തകൾ:  ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

മുഖത്ത് തേച്ചുപിടിപ്പിച്ച്, ഏകദേശം 15 മിനിറ്റ് ഇത് ഉണങ്ങാൻ വയ്ക്കുക. തുടർന്ന് ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം. ദിവസവും ഒരു തവണ എന്ന രീതിയിൽ ഇങ്ങനെ ചെയ്താൽ മികച്ച റിസൾട്ട് ലഭിക്കുന്നതാണ്.
മുഖക്കുരുവും കറുത്ത പാടുകളും നീങ്ങി ചർമം തിളങ്ങാൻ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മറ്റൊരു ഫേസ്പാക്ക് കൂടി പരിചയപ്പെടാം.

മുഖം തിളങ്ങാൻ കടലമാവ്

ചർമത്തിന്റെ ആരോഗ്യത്തിനും അഴകിനും കടലമാവ് ഫലപ്രദമാണ്. അതായത്, ഒരു ബൗളിലേക്ക് ഒരു സ്പൂൺ കടലമാവ് എടുക്കുക. ശേഷം, ഇതിലേക്ക് ഒരു സ്പൂൺ കറ്റാർവാഴയുടെ ജെൽ ചേർക്കുക. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈ കൂട്ടിലേക്ക് ഒരുനുള്ള് കസ്തൂരിമഞ്ഞൾ കൂടി ചേർക്കുക. ഇത് കുഴക്കാനായി വെള്ളം ഉപയോഗിക്കുന്നതിന് പകരം ആവശ്യത്തിന് റോസ്‌വാട്ടർ ചേർക്കുക. ഈ കൂട്ട് നന്നായി കലരുന്നതിന് കുറച്ച് സമയം അനുവദിക്കുക.

കാരണം, ഇത് എത്രനേരം ഇളക്കി മിക്സ് ചെയ്യുന്നുവോ അത്രയും ഗുണം ലഭിക്കുന്നതാണ്. ഈ സമയത്തിനുള്ളിൽ നിങ്ങൾ മുഖം നല്ല രീതിയിൽ വൃത്തിയാക്കുക. ശേഷം ഈ കൂട്ട് മുഖത്ത് നല്ല വൃത്താകൃതിയിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് ഒരു 15 മിനിറ്റ് നേരം വരെ മുഖത്ത് തേച്ച് ഉണങ്ങുന്നതിനായി അനുവദിക്കുക. ദിവസത്തിൽ ഒരു തവണ എന്ന രീതിയിൽ ഒരാഴ്ച തുടർച്ചയായി കടലമാവ് ഫേസ് പാക്ക് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും.

English Summary: These Face Packs Will Help You To Remove Pimples And Spots Just Within 5 Days

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds