മനസ്സിൻറെ സൗഖ്യമാണ് ആരോഗ്യത്തോടെയിരിക്കുവാനുള്ള ആദ്യ വഴി. മാനസിക പിരിമുറുക്കം മൂലം നിരവധി രോഗങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. നമ്മളിലേക്ക് കടന്നു വരുന്ന മാനസിക പിരിമുറുക്കങ്ങൾ കണ്ടെത്താനുള്ള വഴി നമ്മൾ തന്നെ കണ്ടെത്തണം. ഈ വഴികൾ നമ്മുടെ മനസ്സിന് ഇണങ്ങുന്നത് ആണോ എന്ന് നോക്കി വേണം തിരഞ്ഞെടുക്കുവാൻ. ഇതിൽ ടൈം മാനേജ്മെൻറ്, ഫിനാൻസ് മാനേജ്മെൻറ് തുടങ്ങിയ ഘടകങ്ങൾ പ്രധാനമാണ്. വരവുചെലവുകൾ കൃത്യമായി എഴുതി വയ്ക്കണം. വരുമാനത്തിന്റെ ഒരു ഭാഗം സമ്പാദനത്തിനായി മാറ്റിവയ്ക്കണം ചിലവിടുന്ന പണത്തെക്കുറിച്ച് മനസ്സിലെങ്കിലും കണക്കുകൂട്ടൽ വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഇതെല്ലാം ചെയ്‌തു നോക്കൂ, ബിപിയുടെ മരുന്ന് ചുരുക്കാം
ടൈം മാനേജ്മെന്റിലെ പ്രധാന പാഠം സമയം കണ്ടെത്തുക എന്നതാണ്. സ്ഥിരം ഉണരുന്നതിൽനിന്ന് ഒരു മണിക്കൂർ നേരത്തെ എഴുന്നേറ്റ് ശീലിച്ചാൽ ദിവസവും ഒരു മണിക്കൂർ നിങ്ങൾക്ക് കൂടുതൽ ലഭിക്കാം അതായത് വർഷം 365 മണിക്കൂർ കൂടുതൽ ലഭ്യമാകുമെന്ന് അർത്ഥം. ടൈം മാനേജ്മെൻറ്, ഫിനാൻസ് മാനേജ്മെൻറ് തുടങ്ങിയവ മാനസികസമ്മർദ്ദം അകറ്റുന്നതിൽ പല വ്യക്തികളിലും ഇങ്ങനെ നിർണായകമായി മാറുന്നു.
ആത്മവിശ്വാസം മാനസിക സമ്മർദ്ദം കുറയ്ക്കും
മികച്ച ആത്മവിശ്വാസം മാനസിക സൗഖ്യത്തിലേക്കുള്ള വഴിയാണ്. നിങ്ങൾക്ക് കോൺഫിഡൻസ് തരുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കുക. വില കുറഞ്ഞ വസ്ത്രങ്ങൾ വാങ്ങി കൂട്ടുന്നതിനു പകരം അല്പം പണം ചെലവായി ആയാലും നിങ്ങൾക്ക് ഭംഗി തോന്നിക്കുന്ന വസ്ത്രങ്ങൾ എടുക്കുക. സംസാരിക്കുമ്പോൾ പരമാവധി ആളുകളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക. അഭിപ്രായങ്ങൾ തുറന്നു പറയുവാൻ മടിക്കേണ്ട.
ബന്ധപ്പെട്ട വാർത്തകൾ: മനസിന്റെ ക്ഷീണം മാറാൻ ഈ 5 കാര്യങ്ങൾ ചെയ്യുക: ഓർമയ്ക്കും ബുദ്ധിയ്ക്കുമുള്ള നുറുങ്ങുകൾ
മറ്റുള്ളവരെ അഭിനന്ദിക്കാനും, എപ്പോഴും പുഞ്ചിരിയോടെ മറ്റുള്ളവരെ നേരിടുവാൻ പഠിക്കുക. കൂനി കൂടി താഴേക്ക് നോക്കി നടക്കുന്നത് തെറ്റായ പ്രവണതയായി കണക്കാക്കുക. ജോലി തിരക്ക് കാരണം ഒന്നിനും സമയം കിട്ടാത്ത അവസ്ഥ വരുമ്പോൾ ഒരു ബ്രേക്ക് എടുക്കുക തന്നെ വേണം. കഠിനമായി ജോലി ചെയ്യുന്ന ഏതൊരു വ്യക്തിക്കും അവരുടെ മനസ്സിനും ശരീരത്തിനും റിലാക്സേഷൻ ആവശ്യമാണ്. ഇതിനുവേണ്ടി ചെറിയ യാത്രകളോ വിശ്രമമോ ആവാം. ചില യാത്രകൾ നമ്മുടെ കോൺഫിഡൻസ് കൂട്ടുവാൻ മികച്ചതാണ്. വീടും പരിസരവും ഭംഗിയായി വയ്ക്കുന്നതും മനസ്സിൽ മാനസികസമ്മർദ്ദം ഒരുപരിധിവരെ കുറയ്ക്കും. ചെറിയ അലങ്കാര വസ്തുക്കൾ കൊണ്ട് റൂം ആകർഷണീയം ആക്കുക. ഇവിടം പോസിറ്റിവിറ്റി കൊണ്ട് നിറയ്ക്കണം. എഴുത്ത് മാനസിക സൗഖ്യത്തിന് മികച്ചതാണ്.
നിങ്ങളുടെ ലക്ഷ്യങ്ങളും, പ്ലാനുകളും,തടസ്സങ്ങളും ഡയറിലോ മറ്റോ എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. ലക്ഷ്യങ്ങൾ റിയലിസ്റ്റിക് ആയിരിക്കണം എന്നുമാത്രം. ഇതുകൂടാതെ യോഗ, മെഡിറ്റേഷൻ, പാട്ട് കേൾക്കൽ, സിനിമ തുടങ്ങിയവയെല്ലാം ഡ്രസ്സിന് ഒരുപരിധിവരെ കുറയ്ക്കുന്നു. യോഗ ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ്. പാട്ട് ഇഷ്ടപ്പെടുന്നവർ ഒരുദിവസം കുറച്ചുനേരമെങ്കിലും പാട്ടുകേൾക്കുവാൻ ശ്രദ്ധിക്കുക. പാചകം ഇഷ്ടപ്പെടുന്നവർ അൽപനേരം എങ്കിലും പാചകം ചെയ്യുക. ഇത്തരത്തിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന, സ്ട്രെസ്സ് കുറയ്ക്കുന്ന വഴികൾ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇത് നമ്മൾ കണ്ടുമുട്ടുക തന്നെ വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണം കഴിച്ചയുടനെ വയറ്റില്‍ ഗ്യാസ് നിറയുന്നുണ്ടോ? ഇങ്ങനെ ചെയ്‌തു നോക്കൂ