1. Health & Herbs

ചെറുപ്പമാകാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ നാരങ്ങാവെള്ളം ശീലമാക്കൂ

നാരങ്ങാ വെള്ളം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചൂട് കാലത്ത്, സാധാരണ വെള്ളം കുടിക്കുന്നതിനു പകരം നാരങ്ങാവെള്ളം കുടിക്കുകയാണെങ്കിൽ ആരോഗ്യം മെച്ചപ്പെടുത്താം. നാരങ്ങാ വെള്ളം ദിവസേന കുടിക്കുകയാണെങ്കിൽ മാറ്റം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. ശരീരത്തിലെ toxin പുറം തല്ലാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയമാണിത്.

Meera Sandeep
Lemon Juice
Lemon Juice

നാരങ്ങാ വെള്ളം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചൂട് കാലത്ത്, സാധാരണ  വെള്ളം കുടിക്കുന്നതിനു പകരം നാരങ്ങാവെള്ളം കുടിക്കുകയാണെങ്കിൽ ആരോഗ്യം മെച്ചപ്പെടുത്താം. നാരങ്ങാ വെള്ളം ദിവസേന  കുടിക്കുകയാണെങ്കിൽ മാറ്റം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും.  ശരീരത്തിലെ toxin പുറം തല്ലാൻ ഏറ്റവുമധികം സഹായിക്കുന്ന ഒരു പാനീയമാണിത്.

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാൻ ഏറ്റവും പറ്റിയ energy drink ആണ് നാരങ്ങാ വെള്ളം. പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുന്നു.

അതുപോലെതന്നെ നിർജ്ജലീകരണം ഇല്ലാതാക്കാൻ  നാരങ്ങാ വെള്ളം സഹായിക്കുന്നു. ചൂടുകൂടുതലുള്ള കാലങ്ങളിൽ ഇടയ്ക്കിടെ നാരങ്ങാ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തിന് (dehydration) നല്ലതാണ്.

Lemon Juice
Lemon Juice

ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കാനുള്ള കഴിവ് കൂടി നാരങ്ങാ വെള്ളത്തിനുണ്ട്. അതുകൊണ്ടു തന്നെ ഇത് ചർമ്മത്തിലുണ്ടാകുന്ന ചുളിവ് അകറ്റുകയും വിവിധ തരാം ക്യാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.   ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിട്ടുള്ള antioxidants തന്നെയാണ് ഇതിൻറെ പ്രധാന കാരണം.

ശരീരത്തിൽ സന്ധികളിലുണ്ടാകുന്ന നീർക്കെട്ട് അകറ്റാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് നാരങ്ങാ വെള്ളം. നീർകെട്ടിന് കാരണമായ uric acid നെ പുറത്തു കളയുകയാണ് നാരങ്ങാ വെള്ളം ചെയ്യുന്നത്. അതുപോലെ മാനസിക പിരിമുറുക്കം കൂടുതൽ അനുഭവിക്കുന്ന സമയങ്ങളിൽ അൽപം നാരങ്ങാ വെള്ളം കുടിക്കുന്നത് പിരിമുറുക്കം ഒഴിവാക്കാൻ സഹായകമാണ് .

ദഹനസഹായത്തിനും ഏറ്റവും നല്ല പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഖമമാക്കുന്നു. കൂടാതെ ശരീരം മെലിയാനും ഇത് കുടിക്കുന്നത് നല്ലതാണ്. കൂടാതെ, എത്ര വലിയ ജലദോഷവും ചുമയുമാണെങ്കിലും നാരങ്ങാ വെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നത് വളരെ നല്ലതാണ്.

Do you want to become young, then make it a habit of drinking lemon water everyday.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇഞ്ചി കഴിക്കുന്നത് ജലദോഷം മുതൽ ദഹനക്കേടുവരെയുള്ള അസുഖങ്ങൾക്ക് ഉപാധി

English Summary: Do you want to become young, then make it a habit of drinking lemon water everyday

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds