Updated on: 15 July, 2022 4:27 PM IST
ബോഡി പിയേർസിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

പണ്ട് ആചാരങ്ങൾ മാത്രമായിരുന്ന കാത് കുത്തലും (Ear piercing) കമ്മലിടലും ഇന്ന് ഫാഷൻ ലോകത്ത് തരംഗമാണ്. നാലും അഞ്ചും ആറും തവണ വരെ കാതിൽ കുത്തിടുന്നവർ ഉണ്ട്. എന്നാൽ കാതിൽ മാത്രമല്ല മൂക്കിലും പുരികത്തും ചുണ്ടിലും ഒക്കെ സ്റ്റഡ് ഇടാറുണ്ട്.  ഇതൊക്കെ ചെയ്യുന്നത് ശരീര ഭാഗങ്ങൾക്ക് ദോഷമാണോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ബന്ധപ്പെട്ട വാർത്തകൾ: മുഖത്തെ ചുളിവിന് പരിഹാരം വെളിച്ചെണ്ണ

ബോഡി പിയേർസിംഗിന് മുമ്പും ശേഷവും നമ്മളിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം ചെറിയ അശ്രദ്ധ ചിലപ്പോൾ വലിയ അപകടങ്ങളിൽ ചെന്നെത്തിക്കും. അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.   

അണുവിമുക്തമായ ഉപകരണങ്ങൾ തെരഞ്ഞടുക്കാം

കാതോ മൂക്കോ കുത്തി കഴിഞ്ഞാൽ പലർക്കും അലർജി (Allergy) ഉണ്ടാകാറുണ്ട്. ഇടുന്ന ആഭരണത്തിന്റെയോ ഉപകരണങ്ങൾ അണുവിമുക്തം ആകാത്തതോ ആയിരിക്കും ഇതിന് കാരണം.

പണ്ടൊക്കെ ലോഹ കമ്പിയോ സൂചിയോ കൊണ്ടാണ് കുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ പിയേർസിംഗ് ഗൺ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നതിലൂടെ അണുബാധ സാധ്യത കുറയ്ക്കാം.

ഒന്നിൽ കൂടുതൽ  തവണ കാത് കുത്താമോ?  

ചെവിയിലെ ചർമം നന്നായി വളർച്ചയെത്തിയതിന് ശേഷം കാത് കുത്തുന്നതാണ് നല്ലത്. ഒന്നിൽ കൂടുതൽ തവണ കാത് കുത്തുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാൽ കാത് കുത്തുമ്പോൾ തരുണാസ്ഥിയ്ക്ക് മുറിവ് പറ്റരുത്. ഇത് അണുബാധയ്ക്ക് കാരണമാകുന്നു.

എന്തൊക്കെ ശ്രദ്ധിക്കാം

  • ബോഡി പിയേർസിംഗ് ചെയ്താൽ ആ ഭാഗം വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്.
  • കാത് കുത്തിക്കഴിഞ്ഞാൽ ഉടൻതന്നെ സ്റ്റഡ് ഇടണമെന്നില്ല. ഇത് ചിലപ്പോൾ അലർജി ഉണ്ടാക്കാം.
  • ആദ്യമിടുന്ന കമ്മൽ എട്ട് മുതൽ 12 ആഴ്ച വരെ കഴിഞ്ഞതിനു ശേഷം മാത്രം മാറ്റുക.
  • അനുഭവ സമ്പന്നരായ ആൾക്കാരെ കൊണ്ട് മാത്രം ബോഡി പിയേർസിംഗ് ചെയ്യിപ്പിക്കുക.
  • ചെലവ് കുറവാണെന്ന് കരുതി പരിചയമില്ലാത്തവരുടെ സേവനം തേടരുത്.
  • ഗൺ പിയേർസിംഗ് പൊതുവെ സുരക്ഷിതവും വേദന രഹിതവുമാണ്.
  • ചെറിയ കുട്ടികളുടെ കാത് കുത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അവർ അമിതമായി കരയുകയോ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
  • മൂക്ക് കുത്തിക്കഴിഞ്ഞുള്ള ആദ്യ ആഴ്ചയിൽ വെള്ളത്തിൽ ഉപ്പ് ലയിപ്പിച്ച് മൂക്കിനകവും പുറവും വൃത്തിയായി കഴുകണം.
  • അമിതഭാരമുള്ള കമ്മലുകൾ ഒഴിവാക്കാം. അത് വിശേഷ ദിവസങ്ങളിൽ മാത്രം ഇടാൻ ശ്രമിക്കുക.

 

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Things To Keep In Mind Before And After Body Piercing
Published on: 15 July 2022, 04:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now