Updated on: 3 September, 2022 11:49 AM IST
Things we should to know about ventilator

വെന്റിലേറ്റർ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം ഭീതിയുണ്ടാക്കുന്ന കാര്യമാണ്.  അസുഖമായി ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാൽ രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കാറുണ്ട്. രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെങ്കില്‍ ഡോക്ടേഴ്‌സ് പറയും ആരോഗ്യസ്ഥിതി മോശമാണ് അതുകൊണ്ട് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുന്നു എന്ന്.  ഇതേ തുടർന്ന് നമ്മൾ വേണ്ടപെട്ടവരെയെല്ലാം അറിയിക്കുന്നു.  നമ്മളില്ലെല്ലാം ഭീതിയുണർത്തുന്ന പോലെത്തന്നെ വെന്റിലേറ്റര്‍ എന്ന സ്ഥലത്തെ ചികിത്സ ഒരു സാധാരണ ചികിത്സയല്ല.  വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് മാത്രമേ അതേകുറിച്ച് അറിയുള്ളു.  വെന്റിലേറ്ററില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സ്‌ എഴുതിയ കുറിപ്പ് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം

വെന്റിലേറ്റര്‍ എന്നാല്‍ നിങ്ങളുടെ മൂക്കിലോ വായിലോ ഓക്‌സിജന്‍ തരുവാന്‍ ഘടിപ്പിക്കുന്ന ഒരു കുഴല്‍ അല്ല. നിങ്ങള്‍ക്കു അതും ഘടിപ്പിച്ചു പത്രമോ മാസികയോ വായിച്ചു കൊണ്ടു സുഖമായി കിടക്കുവാന്‍ കഴിയും എന്നു കരുതരുത്. വെന്റിലേറ്റര്‍ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്.  അനസ്‌തേഷ്യാ കൊടുത്താണ് ഇതു ഘടിപ്പിക്കുന്നത്. അഥവാ നിങ്ങളെ ബോധം കെടുത്തിയാണ് ചെയ്യുന്നത്.  നിങ്ങള്‍ ആരോഗ്യത്തിലേക്കു തിരികെ എത്തുംവരെയോ മരിക്കുന്നതു വരെയോ ഈ കുഴല്‍ സംവിധാനം മാറ്റുകയില്ല. രണ്ടു മൂന്നാഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസന യന്ത്രത്തിന്റെ താളത്തിനൊത്ത് മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായി കിടക്കണം. അഥവാ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റര്‍ മെഷീന്‍. നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല ഭക്ഷണം കഴിക്കാനോ വെള്ളമിറക്കാനോ കഴിയില്ല സ്വഭാവീകമായ ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതു കൊണ്ടു മാത്രം ജീവന്‍ നിലനില്ക്കുന്നു അങ്ങിനെ മനസ്സിലാക്കിയാല്‍ മതി.

ബന്ധപ്പെട്ട വാർത്തകൾ: രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത്തിനുള്ള കാരണവും പരിഹാരവും

വേദനാസംഹാരികളും മരവിപ്പുണ്ടാക്കുന്ന മരുന്നുകളും ഇടക്കിടെ തരും. വേദനയും അസ്വസ്ഥതയും കുറക്കാന്‍ അത്രയേ ഡോക്ടര്‍ക്കും നഴ്‌സിനും കഴിയൂ. അതൊരു കൃത്രിമ നിര്‍ജീവാവസ്ഥ  പോലെയാണ്. 20 ദിവസം ഈ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് തന്റെ പേശികളുടെ ബലം നാല്പതു ശതമാനം ക്ഷയിക്കും വായ്, തൊണ്ട, ശബ്ദം എന്നിവയ്ക്ക് മാന്ദ്യവും മരവിപ്പും ഉണ്ടാകും. അതോടൊപ്പം ഹൃദയത്തിനും ശ്വസന നാളങ്ങള്‍ക്കും ഒക്കെ മാന്ദ്യം ഉണ്ടാകും. ഈക്കാരണങ്ങളാൽ കോവിഡ് 19 ബാധിച്ചവരില്‍, വൃദ്ധരായവര്‍ ഈ ചികിത്സ താങ്ങാനാവാതെ മരിച്ചവരുണ്ട്.

ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ മൂക്കിലൂടെയോ മറ്റോ ഘടിപ്പിക്കുന്ന ഒരു കുഴല്‍, വയറില്‍ നിന്നും പോകുന്നത് ഒപ്പിയെടുക്കാന്‍ അരയ്ക്കു ഒരു ബാഗ്, മൂത്രം വീഴാന്‍ ഘടിപ്പിച്ച ബാഗ്, മരുന്നും ഗ്ലൂക്കോസും നല്‍കുവാനുള്ള കുഴലുകള്‍ ഞരമ്പില്‍, സദാ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും മറ്റും നോക്കിക്കൊണ്ടിരിക്കുന്ന ഉപകരണങ്ങൾ. കൈകാലുകളുടെയും മറ്റും ചലനം സാധാരണ നിലയില്‍ നിലനിര്‍ത്തുവാനും മറ്റും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും, ഇടക്കിടെ ശരീരത്തിന്റെ 104 ഡിഗ്രി പനി കുറക്കുവാന്‍ നിങ്ങള്‍ കിടക്കുന്ന കിടക്കയുടെ അറകളിലേക്കു ഐസ് വെള്ളം പമ്പു ചെയ്യല്‍ ഇങ്ങനെ എണ്ണമറ്റ ബദ്ധപ്പാടുകള്‍.

നിത്യ ജീവിത പ്രശ്‌നം എല്ലാവര്‍ക്കുമുണ്ട്.  ജീവിതരീതിയും ഭക്ഷണരീതിയും നിയന്ത്രിച്ചു കൊണ്ട് ഒരു പരിധി വരെ നമുക്ക് ഈ അവസ്ഥകളിൽപ്പെടാതെ ജീവിക്കാം. സ്വന്തം ശരീരം സൂക്ഷിക്കുകയല്ലേ ഏറ്റവും നല്ലത്.

English Summary: Things we should to know about ventilator
Published on: 03 September 2022, 11:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now