മൈലാഞ്ചിയുടെ വിശേഷങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കല്യാണ തലേദിവസവും പെരുന്നാളും ദിനവുമാണ്. ഇന്നത്തെ കാലഘട്ടത്തിൽ കല്യാണത്തിന് തലേദിവസം അറിയപ്പെടുന്നത് തന്നെ മെഹന്ദി കല്യാണം എന്നാണ്. കൈയ്യിലും കാലിലും മൈലാഞ്ചി അണിയുന്നത് ട്രെൻഡ് ആയി മാറിയ ഈ കാലത്ത് മൈലാഞ്ചിയുടെ ഔഷധഗുണങ്ങളെക്കുറിച്ച് തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കണം.
മൈലാഞ്ചിക്ക് നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള അസാധാരണമായ കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് കല്യാണ തലേദിവസം മൈലാഞ്ചി ഇടുന്നത്. സ്വാഭാവികമായി കല്യാണ തലേദിവസം ഒരു വ്യക്തിക്ക് ഉണ്ടാകുന്നഉത്കണ്ഠ ലഘൂകരിക്കുവാൻ മൈലാഞ്ചി പ്രയോഗം ഗുണം ചെയ്യും. ഔഷധഗുണങ്ങളുള്ള മൈലാഞ്ചി നമ്മുടെ മനസ്സിനെ തണുപ്പിക്കുക മാത്രമല്ല നാഡീഞരമ്പുകൾ ശാന്തമാക്കുകയും ചെയ്യുന്നു. ഇനി മൈലാഞ്ചിയുടെ മറ്റ് ഔഷധപ്രയോഗങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ: സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി
മൈലാഞ്ചി ഔഷധഗുണങ്ങൾ
1. കേശ ഭംഗി വർദ്ധിപ്പിക്കുവാൻ ഇതിലും മികച്ച ഔഷധം ഇല്ല. മൈലാഞ്ചി വേര് കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തലയിൽ തേച്ചാൽ മുടി സമൃദ്ധമായി വളരും. മൈലാഞ്ചി താളിയായി ഉപയോഗിക്കുന്നതും മുടിയഴക് വർധിപ്പിക്കാൻ മികച്ചതാണ്.
2. രോഗങ്ങൾ അകറ്റുവാൻ മൈലാഞ്ചിയില കഷായം ഒരു ഔൺസ് വീതം രണ്ടുനേരം സേവിക്കുന്നത് ഗുണകരമാണെന്ന് ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടിയിൽ മൈലാഞ്ചി ഉപയോഗിക്കുമ്പോൾ
3. മൈലാഞ്ചി അരച്ച് കുഴിനഖം വരുന്ന ഇടങ്ങളിൽ ഇട്ടാൽ നല്ല ശമനം ലഭിക്കും. കൂടാതെ മൈലാഞ്ചിക്ക് ഒപ്പം പച്ചമഞ്ഞൾ അരച്ച് കുഴിനഖം വരുന്ന ഇടങ്ങളിൽ ഇട്ടു നൽകുന്നതും നല്ലതാണ്.
4. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ അകറ്റുവാൻ മൈലാഞ്ചി ഇല അരച്ച് ഇടുന്നത് നല്ലതാണ്.
5. കഫ പിത്ത രോഗങ്ങൾ അകറ്റുവാൻ മൈലാഞ്ചി നീര് ഉപയോഗം ഗുണം ചെയ്യുന്നതാണ്.
6. ത്വക്ക് രോഗങ്ങൾ പൂർണമായും അകറ്റുവാൻ മൈലാഞ്ചി വിശേഷാൽ കഴിവുള്ള ഒന്നാണ്.
7. അമിതമായി ചൂട് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ കുരുക്കൾ തടയുവാൻ മൈലാഞ്ചി അരച്ചിട്ടാൽ മതി.
8. താരൻ അകറ്റുവാൻ മൈലാഞ്ചി വെയിലത്തുണക്കി പൊടിയാക്കി അൽപം വെള്ളം ചേർത്ത് ആഴ്ചയിൽ ഒരു തവണ വീതം തലയിൽ തേച്ചാൽ മതി.
9. ശരീരത്തിൽ തണുപ്പ് നിലനിർത്താൻ കഴിവുള്ള മൈലാഞ്ചി പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ വേദന കുറയ്ക്കാം
10. തലവേദന ഇല്ലാതാക്കാൻ മൈലാഞ്ചി ഇലയുടെ നീരെടുത്ത് നെറ്റിയിൽ പുരട്ടിയാൽ മതി.
ബന്ധപ്പെട്ട വാർത്തകൾ: ഇത്രയും ഗുണങ്ങൾ ഉണ്ട് മൈലാഞ്ചി ഇലയ്ക്ക്
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.