1. Health & Herbs

ത്വക്ക് രോഗങ്ങൾ അകറ്റുവാൻ ദന്തപാല ഇല

നമ്മുടെ ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് ദന്തപാല. ഇവയുടെ ഇല, തൊലി, വിത്ത് തുടങ്ങിയവയെല്ലാം ഏറെ ഔഷധമൂല്യമുള്ളതാണ്. വെട്ടുപാല എന്ന പ്രാദേശിക നാമത്തിലും ഇത് അറിയപ്പെടുന്നു. ദന്ത പാലയുടെ കായ വഴിയാണ് പുതിയ തൈ ഉത്പാദനം സാധ്യമാവുകയുള്ളൂ. ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഒരു ഉപാധിയാണ് ദന്തപാല തൈലം.

Priyanka Menon
ദന്തപാല ഇല
ദന്തപാല ഇല

നമ്മുടെ ആയുർവേദത്തിലും, നാട്ടുവൈദ്യത്തിലും ഉപയോഗിച്ചുവരുന്ന ഔഷധസസ്യമാണ് ദന്തപാല. ഇവയുടെ ഇല, തൊലി, വിത്ത് തുടങ്ങിയവയെല്ലാം ഏറെ ഔഷധമൂല്യമുള്ളതാണ്. വെട്ടുപാല എന്ന പ്രാദേശിക നാമത്തിലും ഇത് അറിയപ്പെടുന്നു. ദന്ത പാലയുടെ കായ വഴിയാണ് പുതിയ തൈ ഉത്പാദനം സാധ്യമാവുകയുള്ളൂ. ത്വക്ക് രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഒരു ഉപാധിയാണ് ദന്തപാല തൈലം.

"ശ്വേത കുടജ" എന്നാണ് സംസ്കൃത നാമം. ഈ സസ്യത്തിന് ശാഖാഗ്രങ്ങളിൽ കാണുന്ന വെളുത്ത പൂക്കൾക്ക്‌ ചെറു സുഗന്ധം ഉണ്ട്. കായകൾ താഴേക്ക് കുലകളായി കാണുന്നു. ദന്തപാലയുടെ ഇല പറിച്ചെടുത്ത് ഏഴു ദിവസം സൂര്യപ്രകാശത്തിൽ മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് വെച്ച് എട്ടാം ദിവസം മുതൽ ഇത് അരിച്ചെടുത്ത് സോറിയാസിസ് ഭേദമാക്കുവാൻ ഉപയോഗിക്കാം.

ഈ മിശ്രിതം തലയിൽ തേയ്ക്കുന്നത് മുടിവളർച്ച വേഗത്തിലാക്കാനും, താരൻ അകറ്റുവാനും ഉത്തമമാണ്. സോറിയാസിസ് അകറ്റുവാൻ ഏകദേശം മൂന്നു മാസം ഇത് ഉപയോഗിക്കണം. സൂര്യപ്രകാശത്തിൽ വെളിച്ചെണ്ണയിൽ ഈ ഇല ഇട്ടു വെക്കുമ്പോൾ തൈലത്തിന് ഏകദേശം കടുംചുവപ്പ് നിറമായിരിക്കും കൈവരിക.

ഇത് കുളിക്കുന്നതിന് രണ്ടുമണിക്കൂർ മുൻപ് ശരീരത്തിൽ സോപ്പ് ഉപയോഗിക്കാതെ കുളിച്ചാൽ ഏകദേശം രണ്ടു മാസത്തിനുള്ളിൽ സോറിയാസിസ് ഭേദമാകും.

ദന്തപ്പാലയുടെ മറ്റുപയോഗങ്ങൾ

1. ഇതിൻറെ വിത്തും തൊലിയും സമം കഷായം വച്ചു കഴിക്കുന്നത് പനി, വയറുവേദന തുടങ്ങിയവ ശമിപ്പിക്കുവാൻ നല്ലതാണ്.

2. ദന്തപാല കൊണ്ട് ഉണ്ടാക്കുന്ന തൈലം വാതത്തെ ഭേദമാകും.

3. ഇതിൻറെ വിത്തും തൊലിയും കൂടി കഷായം വെച്ചു കഴിച്ചാൽ രക്താതിസാരം ശമിക്കും

Danthapala is an herb used in our Ayurveda and folk medicine. Its leaves, bark and seeds are all highly medicinal. It is also known locally as Vettupala. New seedling production is possible through the fruit of the dental milk. Toothpaste is one of the most effective remedies for skin diseases.

Other uses of Danthapala
1. Its infusion of seeds and skin is equally good for relieving fever and stomach ache.
2. Ointment made with toothpaste can cure rheumatism.
3. Its seeds and skin can be infused to cure diarrhea

4. ദന്തപാലയുടെ ഇലകൾ വായയിൽ ചവച്ചരച്ചാൽ പല്ലുവേദന ഇല്ലാതാകും.

5. അകാലനര തടയുവാനും, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുവാനും ദന്തപാല എണ്ണ ഉപയോഗിക്കാം.

English Summary: Danthapala is an herb used in our Ayurveda and folk medicine. Its leaves, bark and seeds are all highly medicinal

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds