പോഷകങ്ങളുടെ അഭാവം ശരീരത്തെ മാത്രമല്ല, നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും ഹാനികരമായി ബാധിക്കാറുണ്ട്. അസന്തുലിതമായ ഭക്ഷണക്രമവും മുടിയെ ദോഷകരമായി സ്വാധീനിക്കുന്നു. ഇതിന്റെ ഫലമായാണ് മുടി കൊഴിച്ചിൽ, മുടി പൊട്ടൽ, താരൻ എന്നിവ ഉണ്ടാകാറുള്ളത്.
കൂടുതലായും സ്ത്രീകളാണ് മുടി കൊഴിച്ചിൽ കാരണവും മറ്റും ആകുലപ്പെടുന്നത്. അധികം രാസവസ്തുക്കൾ പ്രയോഗിക്കാൻ പലരും താൽപ്പര്യപ്പെടാത്തതിനാൽ തന്നെ, മുടിക്ക് വീട്ടുവൈദ്യങ്ങളാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളതും.
അതായത്, കളിമണ്ണ് കൊണ്ട് മുടിയുടെ പ്രശ്നങ്ങൾ (Clay pack for hair problems) മാറ്റാനുള്ള മുത്തശ്ശി വൈദ്യമാണ് ചുവടെ വിവരിക്കുന്നത്. മുടിയുടെ തിളക്കം നഷ്ടപ്പെട്ടുവെന്ന് തോന്നിയാൽ അതിനുള്ള ഏറ്റവും മികച്ച പോംവഴിയാണിത്. കൂടാതെ, മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനും കളിമണ്ണ് കൊണ്ടുള്ള ഈ വിദ്യ പ്രയോജനകരമാണ്.
അതിനാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഈ സൂത്രവിദ്യയെ കുറിച്ച് മനസിലാക്കാം.
മുടിക്ക് തിളക്കം നൽകുന്ന കളിമണ്ണ് ഹെയർ പായ്ക്ക് (Clay hair pack for shining hair)
ഒരു പാത്രത്തിൽ കുറച്ച് കറുത്ത മണ്ണ് എടുത്ത് അതിലേക്ക് 1 കപ്പ് പുളിച്ച തൈര് ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. തുടർന്ന് ഒരു ഹെയർ ബ്രഷിന്റെ സഹായത്തോടെ ഇത് മുടിയിൽ പുരട്ടണം. ശേഷം മുടി ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകുക.
ഇതിന് ശേഷം നിങ്ങളുടെ കൈകൊണ്ട് മുടിയിൽ തടവി നോക്കി മണ്ണ് നീക്കം ചെയ്തുവെന്നത് ഉറപ്പാക്കുക. ഈ വീട്ടുവൈദ്യത്തിലൂടെ നിങ്ങളുടെ മുടിക്ക് പൂർണ്ണ പോഷണം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്
ഇതുകൂടാതെ, നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാൻ മറ്റൊരു എളുപ്പ വിദ്യ കൂടിയുണ്ട്. അതായത്, ഒരു പാത്രത്തിൽ കറുത്ത മണ്ണ് എടുത്ത് കുറച്ച് നേരം നനയ്ക്കുക. ഇനി ഇത് ഹെയർ മാസ്‌കായി മുടിയിൽ പുരട്ടി 5 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുടി പൊട്ടുന്ന പോലുള്ള പ്രശ്നങ്ങൾക്കെതിരെ ഫലപ്രദമാണ്.
ഇതിന് പുറമെ, വരണ്ടതും നിർജീവവുമായ മുടിക്ക് തിളക്കം നൽകുന്നതിന് മുൾട്ടാണി മിട്ടിയും ഉപയോഗിക്കാവുന്നതാണ്. അതായത്, 3 ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി കുറച്ച് വെള്ളത്തിൽ ചാലിച്ച് ഒരു രാത്രി വയ്ക്കുക. പിറ്റേന്ന് ഇത് ഒരു ഹെയർ മാസ്‌കായി മുടിയിൽ പുരട്ടി 5 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഇതിന് പുറമെ, വരണ്ടതും നിർജീവവുമായ മുടിക്ക് തിളക്കം നൽകുന്നതിന്, രാത്രി മുഴുവൻ വച്ച മുൾട്ടാണി മിട്ടിയ്ക്കൊപ്പം ഒരു കപ്പ് തൈരും ഒരു നാരങ്ങയുടെ നീരും കലർത്തി പേസ്റ്റ് ആക്കി മുടിയിൽ പ്രയോഗിക്കുന്നതും വളരെ നല്ലതാണ്. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയണം. ഇതോടെ നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി അനുഭവപ്പെടും.
ബന്ധപ്പെട്ട വാർത്തകൾ: ഒരല്ലി വെളുത്തുള്ളി മതി ബാത്ത്റൂം വൃത്തിയാക്കാൻ