1. Environment and Lifestyle

മുടി ഡ്രൈ ആയി കേടാകുന്നതിന്റെ 6 ലക്ഷണങ്ങൾ തിരിച്ചറിയൂ…

മുടിക്ക് വേണ്ട പരിചരണം യഥാസമയം നൽകാത്തതാണ് മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണം. നിങ്ങളുടെ മുടി തുടർച്ചയായി കൊഴിയാൻ തുടങ്ങിയാൽ, അതിന്റെ പ്രധാന കാരണം അമിതമായ ചൂട് ആയിരിക്കും.

Anju M U
hair
മുടി കേടാകുന്നതിന്റെ ഈ 6 ലക്ഷണങ്ങൾ തിരിച്ചറിയൂ…

വേനലും ചൂടും നിങ്ങളുടെ മുടിയ്ക്ക് കേടുപാടുകൾ (Damaging hair) വരുത്തിയേക്കാം. ഇതുകൂടാതെ, ഹെയർ സ്റ്റൈലിങ് ഹീറ്റിങ് ടൂളുകളും ഹെയർ ഡ്രയറുമെല്ലാം മുടിക്ക് ദോഷം വരുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ജമന്തിപ്പൂവ് ഇങ്ങനെ 3 വിധത്തിൽ ഉപയോഗിച്ച് നോക്കൂ, തിളങ്ങുന്ന സിൽക്കി മുടി ഉറപ്പ്

എന്നാൽ, മുടിക്ക് വേണ്ട പരിചരണം യഥാസമയം നൽകാത്തതാണ് മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണം. ഇങ്ങനെ ചൂടിലൂടെ നിങ്ങളുടെ മുടിയ്ക്ക് പ്രശ്നമുണ്ടാവുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങൾ നോക്കി മനസിലാക്കാം. ഇത്തരം ലക്ഷണങ്ങൾ എന്തൊക്കെയെന്നാണ് ചുവടെ വിവരിക്കുന്നത്.

  • അലങ്കോലമായ മുടി (Messy hair)

ചൂട് കാരണം മുടിയിൽ നിന്ന് ഈർപ്പം നഷ്ടമായേക്കാം. എന്നാൽ, മുടിയിൽ ഈർപ്പം നിലനിർത്തേണ്ടത് ആവശ്യമാണ്. കാരണം ഈർപ്പമുണ്ടെങ്കിൽ മാത്രമേ മുടി തിളക്കമുള്ളതായി കാണപ്പെടുകയുള്ളൂ. മുടിക്ക് ഈർപ്പം നൽകാൻ ആഴ്‌ചയിലൊരിക്കൽ ഡീപ് കണ്ടീഷനിങ് നടത്താം. ഇതിന് പ്രതിവിധിയായി മുട്ടയോ തൈരോ കൊണ്ടോ ഹെയർ മാസ്‌ക് തയ്യാറാക്കി മുടിക്ക് നഷ്‌ടമായ ഈർപ്പം തിരികെ കൊണ്ടുവരാം.

  • കൊഴിയുന്ന മുടി (Falling hair)

നിങ്ങളുടെ മുടി തുടർച്ചയായി കൊഴിയാൻ തുടങ്ങിയാൽ, അതിന്റെ പ്രധാന കാരണം അമിതമായ ചൂട് ആയിരിക്കും. വെയിലത്ത് പോകുമ്പോൾ എപ്പോഴും മുടി തുണി കൊണ്ട് മറയ്ക്കാൻ ശ്രമിക്കുക. ഇതുകൂടാതെ, വേനൽക്കാലത്ത് ഹെയർ ഡ്രയർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടി സ്വാഭാവികമായി ഉണക്കുന്നതായിരിക്കും നല്ലത്.

  • പിളർന്ന മുടി (Split ends)

മുടിയ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, അത് പലപ്പോഴും പിളരുന്നു. അറ്റം പിളർന്നതിന് ശേഷം, മുടി വളർച്ചയുടെ വേഗത കുറയുകയും അവ പരുക്കനായി കാണപ്പെടുകയും ചെയ്യുന്നു. മുടിയുടെ പോഷണത്തിനും ഇത് നല്ലതല്ല. പിളർന്ന രോമങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് വീട്ടുവൈദ്യങ്ങളും സ്വീകരിക്കാം. പക്ഷേ, പ്രശ്നം കൂടുതൽ വഷളാവാതിരിക്കാൻ മുടിയെ ചൂടിൽ നിന്ന് സംരക്ഷിച്ച് നിർത്തുക.

  • ഉണങ്ങിയ മുടി (Dry hair)

മുടിയുടെ വരൾച്ചയും തകരാറിന്റെ ലക്ഷണമാണ്. മുടിയിൽ എത്ര എണ്ണ തേച്ചാലും അവ വരണ്ടതായി തോന്നുന്നത് മുടിയ്ക്ക് വരൾച്ച ബാധിച്ചുവെന്നതിനെ വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി തേൻ കൊണ്ട് ഉണ്ടാക്കിയ ഹെയർ മാസ്ക് മുടിയിൽ പുരട്ടാം. അതുമല്ലെങ്കിൽ കറ്റാർ വാഴയും മുടിയിൽ പുരട്ടി വരൾച്ച ഇല്ലാതാക്കാം.

  • നരച്ച മുടി (Gray hair)

ചിലപ്പോൾ മൂന്ന് മാസത്തിൽ ഒരിക്കൽ മുടി സ്‌ട്രെയ്‌റ്റൻ ചെയ്യുന്നത് മുടിയുടെ സ്വാഭാവിക ഘടന നഷ്‌ടപ്പെടുത്തും. മുടി നരയ്ക്കാനും ഇത് കാരണമാകുന്നു. മുടി ഇടയ്ക്കിടക്ക് സ്ട്രെയ്റ്റ് ചെയ്യുന്നത് ആർദ്രത നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

  • നിറം മാറുന്ന മുടി (Colour change in hair)

കറുത്ത മുടി തവിട്ടുനിറമാവുകയോ ചുവപ്പായി മാറുകയോ ചെയ്യുന്നത് വെയിലേറ്റ് ഈർപ്പം നഷ്ടമാകുന്നതിനാലാണ്. മുടിയെ ഉണക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കേടുപാടുകൾ വരുത്തുന്നതിന് കാരണമാകും. ഇതിനൊപ്പം മുടിയിൽ എന്തെങ്കിലും കളർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ നിറവും മുടിയെ ബാധിക്കും. ഇതും മുടിയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഉള്ളി ഹെയർ ഓയിൽ: മുടി ആരോഗ്യത്തോടെ വളരും

English Summary: Hair Care Tips: Know These 6 Symptoms of Heat Damaged Hair

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds