Updated on: 3 May, 2022 2:37 PM IST

വേനൽക്കാലങ്ങളിൽ വെളിയിലിറങ്ങി നടക്കുമ്പോൾ മുഖം കരുവാളിക്കുന്നത് സാധാരണമാണ്. അതിൻറെ കൂടെ അന്തരീക്ഷ മലിനീകരണവുമാകുമ്പോൾ നമ്മുടെ മുഖകാന്തി തന്നെ നഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി നിറം വർദ്ധിപ്പിക്കുന്നതിനായി വിപണിയിൽ പല തരത്തിലുള്ള ക്രീമുകൾ ലഭ്യമാണ്, പക്ഷെ അവയെല്ലാം ചർമ്മത്തിൽ ഒരുപാടു പാർശ്വ ഫലങ്ങൾക്കും ഉണ്ടാക്കാം.  ചർമ്മത്തിൻറെ നിറം ഒരു പരിധിയിലധികം മാറ്റം വരുത്തുക എന്നത് അസാദ്ധ്യമായ കാര്യമാണെങ്കിലും സ്വാഭാവിക നിറം കുറയുന്നതിന് പരിഹാരം കാണാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മം സംരക്ഷിക്കാൻ ഇനി ആയിരങ്ങൾ ചിലവഴിക്കണ്ട; വീട്ടിൽ തന്നെ ഉണ്ട് അതിനുള്ള പ്രതിവിധികൾ

- ആരോഗ്യഗുണങ്ങൾ ഏറെയുള്ള മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.  മഞ്ഞളും ചന്ദനവും മിക്സ് ചെയ്ത് തേയ്ക്കുന്നതിലൂടെ മുഖത്തുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ മാറ്റി സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ കഴിയും.

- ചന്ദനവും പനിനീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തിൻറെ കരുവാളിപ്പ് ഇല്ലാതാക്കി തിളക്കവും നിറവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു മാറി മുഖകാന്തി വർധിക്കാൻ ആയുർവേദ മാർഗങ്ങൾ

- വെള്ളരിക്കരിക്കയുടെ നീരും അൽപ്പം തേങ്ങാപ്പാലും മിക്സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് ഇരുണ്ട നിറത്തെ ഇല്ലാതാക്കി നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

- തേങ്ങാവെള്ളം മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മത്തിൻറെ നിറം വർദ്ധിപ്പിക്കുന്നതിനും സൂര്യതാപം മൂലമുള്ള കരുവാളിപ്പ് മാറ്റുന്നതിനും സഹായിക്കുന്നു.

- തൈര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചർമ്മത്തിൻറെ കരുവാളിപ്പ് ഇല്ലാതാക്കുന്നതിനും പല ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു

ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം ചെടികൾക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കൂ, രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല കായ്ഫലം ലഭ്യമാക്കുകയും രോഗ കീടബാധ കുറയുകയും ചെയ്യും

- തേനും നാരങ്ങാനീരും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചർമ്മത്തിൻറെ വരൾച്ച മാറ്റാൻ സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിളും മാറ്റുന്നതിനും ഇത് സഹായിക്കുന്നു

- പാലും തേനും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചർമ്മത്തിനുണ്ടാകുന്ന അസ്വസ്ഥതൾ പരിഹരിക്കുന്നതിനും കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

- മുഖക്കുരു പരിഹരിക്കുന്നതിനും പാടുകളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനും ചെറുനാരങ്ങാനീര് വളരെ നല്ലതാണ്.

- തണ്ണിമത്തൻ നീര് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും കരുവാളിപ്പ് മാറുന്നതിനും സഹായിക്കുന്നു.

English Summary: Tips to improve your complexion at home
Published on: 29 April 2022, 06:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now