Updated on: 22 April, 2022 2:44 PM IST

ചർമത്തിന് കൂടുതൽ പരിഗണന വേനൽക്കാലത്ത് കൊടുത്തില്ലെങ്കിൽ അത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കും. പകൽസമയത്ത് ചർമത്തിന് ഏൽക്കുന്ന ക്ഷതങ്ങൾ പോലും പരിഹരിക്കപ്പെടുന്നത് രാത്രിയിലാണെന്ന പറയാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കൈമുട്ടിലെ കറുപ്പ് മാറാൻ വീട്ടിൽ ചെയ്യാവുന്ന 7 വിദ്യകൾ

ഉറങ്ങുമ്പോൾ ചർമത്തിലെ കേടുപാടുകൾ പരിഹരിക്കപ്പെടുന്നു എന്നതിനാൽ രാത്രിയിൽ ചർമസംരക്ഷണത്തിന് അധികശ്രദ്ധ നൽകേണ്ടതും അനിവാര്യമാണ്. ഇത്തരത്തിൽ രാത്രി കാല ചർമസംരക്ഷണത്തിന് നിങ്ങൾ നൽകേണ്ട പ്രധാനപ്പെട്ട ഒന്നാണ് വിറ്റമിൻ സി സെറം. ഇത് പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

വീട്ടിൽ എങ്ങനെ വളരെ എളുപ്പത്തിൽ ഈ സെറം ഉണ്ടാക്കാമെന്ന് അറിയുന്നതിന് മുൻപ് എന്തൊക്കെയാണ് മുഖ്യമായി ഇത് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും മനസിലാക്കുക. ചർമത്തിലെ കൊളാജൻ ഉല്പാദനത്തിന് വിറ്റാമിൻ സി അനിവാര്യമായ പോഷകമാണ്. കൂടാതെ, ഇത് ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നതിനാൽ ഫ്രീ റാഡിക്കലുകൾക്കെതിരെ പ്രവർത്തിക്കുന്നു. ചർമത്തിലെ ചുളിവുകളും കറുത്ത പാടുകളും പോറലും മാറ്റി യുവത്വമുള്ള ചർമം നേടണമെങ്കിൽ അതിന് വിറ്റമിൻ സി സെറം ഉപയോഗിക്കാം. ചർമം തിളങ്ങാനും ഇത് അത്യധികം സഹായകരമാണ്.

വിറ്റമിൻ സി സെറം വീട്ടിൽ തയ്യാറാക്കുന്ന രീതി

വിറ്റമിൻ സി സെറം വീട്ടിൽ തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇതിന് പ്രധാനമായും 5 മാർഗങ്ങളാണ് ഉള്ളത്. വീട്ടിൽ ഓറഞ്ചോ, കറ്റാർവാഴയോ, പനിനീരോ അതുമല്ലെങ്കിൽ വിറ്റമിന്‍ സി ഗുളികകളോ ഉണ്ടെങ്കിൽ നിങ്ങൾക്ക് വിറ്റമിൻ സി സെറം തയ്യാറാക്കാവുന്നതാണ്.

ഇതിൽ ഓറഞ്ചിന്റെ തൊലിയും പനിനീരും ഗ്ലിസറിനും ചേര്‍ക്കുക. ഇവയിൽ കറ്റാർവാഴ ജെൽ ചേർക്കുന്നതും ഉത്തമമാണ്. വിറ്റമിന്‍ സി ഗുളികകൾ ഉപയോഗിച്ച് മുഖത്തിനെയും ചർമത്തെയും സംരക്ഷിക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റമിൻ ഡിയ്ക്കുള്ള നമ്പർ 1 ജ്യൂസ് ഇതാണെന്ന് ശാസ്ത്രം പറയുന്നു

ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിന്‍, 2 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍, ഒരു വിറ്റമിന്‍ ഇ ക്യാപ്‌സൂള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ എടുക്കുക. ഇത് ഡ്രോപ്പറുള്ള ഇരുണ്ട ഗ്ലാസ് ബോട്ടിൽ എടുക്കുക. ഈ കുപ്പിയിൽ പനിനീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്തിളക്കിയ ശേഷം വിറ്റമിൻ സി ഗുളികകള്‍ പൊടിച്ചിടുക. ഇത് നല്ലത് പോലെ ഇളക്കിച്ചേര്‍ത്ത ശേഷം ഗ്ലിസറിൻ കൂടു കലർത്തി ഒരു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഉപയോഗിയ്ക്കാം.

ഉപയോഗിക്കേണ്ട രീതി

രാത്രിയില്‍ മുഖം നല്ലതു പോലെ വൃത്തിയാക്കുക. ശേഷം ഈ സെറം മുഖത്തും കഴുത്തിലും പുരട്ടാം. അമര്‍ത്തി പുരട്ടതാതെ വളരെ മൃദുവായാണ് ചർമത്തിൽ പുരട്ടേണ്ടത്. രാത്രി ഉറങ്ങുന്നതിന് മുൻപ് സെറം പുരട്ടുന്നതാണ് കൂടുതൽ നല്ലത്. പകൽ സമയങ്ങളിൽ പുരട്ടുമ്പോൾ സണ്‍സ്‌ക്രീന്‍ പുരട്ടാനും മറക്കരുത്.

സെറം മുഖത്ത് പുരട്ടുന്നതിലും കൃത്യമായ അളവ് ഉണ്ടായിരിക്കണം. അതായത്, ഒരാഴ്ചത്തേക്ക് ഉപയോഗിക്കേണ്ട രീതിയിലാണ് സെറം തയ്യാറാക്കേണ്ടത്. നല്ല നിലവാരമുള്ള ചേരുവകളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഓരോ ആഴ്ചയിലേക്കുള്ളതും പ്രത്യേകം തയ്യാറാക്കണം എന്നത് പോലെ തന്നെ, ഉപയോഗിച്ച് എന്തെങ്കിലും അസ്വസ്ഥതകൾ തോന്നിയാൽ ഉപയോഗം നിർത്താനും ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഈ ജ്യൂസുകൾ കുടിച്ചാൽ വേനൽ ചൂടിനെ മറികടക്കാം

English Summary: Vitamine C Serum Is Easy To Prepare At Home; Apply Before Going Sleep For Best Result
Published on: 18 April 2022, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now