1. Farm Tips

ഒരു രൂപ പോലും ചെലവാക്കാതെ കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി മതി; എങ്ങനെയെന്നല്ലേ!!!

കറ്റാർ വാഴ തഴച്ചുവളരാൻ നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന ഒരു പൊടിക്കൈ ഉണ്ട്. യാതൊരു ചെലവുമില്ലാതെ നിസ്സാരം രണ്ട് പഴത്തൊലി മാത്രം മതി വളരെ പ്രയോജനകരമായ ഈ വളം നിർമിക്കാനായി.

Anju M U
കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി
കറ്റാർവാഴ തഴച്ചുവളരാൻ നിസ്സാരം പഴത്തൊലി

കേശ സംരക്ഷണത്തിലെ പ്രധാനി, മുഖസൗന്ദര്യത്തിനും ഉത്തമം- മറ്റേത് കൃത്രിമ രാസവസ്തുക്കളേക്കാൾ മുടിയ്ക്കും ചർമത്തിനും കറ്റാർവാഴ ഇരട്ടിഫലം നൽകുന്നു. ഇതു കൂടാതെ, മുറിവുകളും സൂര്യാഘാതം മൂലമുള്ള ചർമ പ്രശ്നങ്ങളും ഭേദമാക്കാനുള്ള ഔഷധ ഗുണങ്ങളും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ചർമ, കേശ സംരക്ഷണ ഉൽപ്പന്നങ്ങളിലും പ്രധാന ഘടകമായ കറ്റാർവാഴ വീട്ടിൽ തന്നെ നട്ടുവളർത്തിയാൽ ഒഴിവു സമയങ്ങളിൽ അതുപയോഗിച്ച് പെട്ടെന്ന് മുഖം മിനുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പേരയ്ക്ക -വീട്ടുമുറ്റത്തെ മാന്ത്രിക പഴം

വളരെ ചുരുങ്ങിയ സ്ഥലം മാത്രം മതി കറ്റാർവാഴക്ക് വളരാൻ എന്നതും മറ്റൊരു പ്രത്യേകതയാണ്.

വീട്ടാവശ്യത്തിനുള്ള കറ്റാർവാഴ ചട്ടികളിലും പോളിത്തീന്‍ കവറുകളിലും നടാവുന്നതിനാൽ തന്നെ ഇത് ഒരു ഉദ്യാനസസ്യമാണ്. നട്ട് ആറുമാസം പ്രായമാകുമ്പോൾ തന്നെ ഇതിന്റെ ഇലപ്പോളകള്‍ മുറിച്ചെടുക്കാനാകും. വീട്ടിൽ നട്ടുവളർത്താനായി പലരും ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും വിചാരിച്ച രീതിയിൽ ഇവ വളരാറില്ല.

കറ്റാർ വാഴ തഴച്ചുവളരാൻ (To get maximum growth for aloe vera)

കറ്റാർ വാഴ തഴച്ചുവളരാൻ നിമിഷ നേരം കൊണ്ട് തയ്യാറാക്കാവുന്ന ഒരു പൊടിക്കൈ ഉണ്ട്. യാതൊരു ചെലവുമില്ലാതെ നിസ്സാരം രണ്ട് പഴത്തൊലി മാത്രം മതി വളരെ പ്രയോജനകരമായ ഈ വളം നിർമിക്കാനായി. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന അനായസകരമായ ജൈവവളമാണിത്.

കറ്റാർവാഴയ്ക്ക് പഴത്തൊലി (Peel of banana for aloe vera)

രണ്ട് പഴത്തൊലി മതി ഈ വളമുണ്ടാക്കാൻ. ആദ്യം പഴത്തൊലി കത്രിക കൊണ്ട് ചെറുതായി മുറിച്ചെടുക്കുക. വളം കൂടുതൽ ആവശ്യമാണെങ്കിൽ കൂടുതൽ പഴത്തൊലി എടുക്കാം. ഒഴിഞ്ഞ വായ് വട്ടമുള്ള ഒരു പ്ലാസ്റ്റിക് ബോട്ടിലെടുത്ത് അതിലേക്ക് കുറച്ച് വെള്ളമൊഴിക്കുക. ബോട്ടിലിന്റെ മുക്കാൽ ഭാഗമാണ് വെള്ളം എടുക്കേണ്ടത്. ഇതിലേക്ക് അരിഞ്ഞ പഴത്തൊലി ഇട്ടുകൊടുക്കുക. ഇത് അഞ്ച് ദിവസത്തേക്ക് വളമാക്കി മാറ്റാൻ വേണ്ടി മാറ്റി വയ്ക്കാം. മറ്റൊന്നും ഈ വളത്തിലേക്ക് ചേർക്കണ്ട ആവശ്യമില്ല.
അഞ്ച് ദിവസം കഴിഞ്ഞ് ഈ ബോട്ടിലിൽ നിന്നും അരിപ്പ് ഉപയോഗിച്ച് ലായനി മാറ്റുക. കാരണം, പഴത്തൊലി ചണ്ടി വളത്തിന് ആവശ്യമില്ല. അരിച്ചെടുത്ത ലായനി കറ്റാർവാഴയുടെ ചുവട്ടിൽ മണ്ണ് കുറച്ച് മാറ്റിയ ശേഷം ഒഴിച്ചുകൊടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പഴത്തൊലി കൊണ്ട് ചായ കുടിച്ച് നോക്കൂ… ശരീരത്തിനുണ്ടാകുന്നത് അത്ഭുതരമായ മാറ്റങ്ങൾ

ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ ലായനി കറ്റാർവാഴയ്ക്ക് വളമായി നൽകാവുന്നതാണ്.

കറ്റാർവാഴ കാടുപോലെ വളരാൻ ഇത് സഹായിക്കുമെന്ന് പരീക്ഷിച്ചവരെല്ലാം പറയുന്നു. കറ്റാർവാഴയ്ക്ക് മാത്രമല്ല നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ റോസാച്ചെടികൾക്കും പച്ചക്കറികൾക്കുമെല്ലാം ഇത് വളരെ പ്രയോജനകരമാണ്.
ധാരാളം വിറ്റാമിനുകളും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ നിരവധി മൂലകങ്ങളും അടങ്ങിയതാണ് കറ്റാർവാഴ. ഇതിന്റെ ഇലക്കുള്ളിൽ അടങ്ങിയിരിക്കുന്ന ജെല്ലാണ് ചർമത്തിനും മുടിയ്ക്കും പ്രയോജനകരമാകുന്നത്. തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാവുന്ന കറ്റാർവാഴ ഒന്നരയടി പൊക്കത്തിലാണ് സാധാരണയായി വളരുന്നത്. ഒരു ചെടിയിൽ നിന്നും 5 വർഷം വരെ വിളവെടുക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ തഴച്ചു വളരാൻ ഇതാ ചില പൊടികൈകൾ

English Summary: Do You Know, Peel Of Banana As Fertilizer For Best Growth Of Aloe Vera

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds