മുഖസൗന്ദര്യം നിലനിറുത്താൻ ചർമത്തിന് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ ഇതിന് വലിയ തുക നൽകി മാസം തോറും പാർലറിൽ പോകുകയല്ല പ്രതിവിധി. രാസവസ്തുക്കൾ ഉപയോഗിച്ച് മുഖം മിനുക്കിയാൽ ചിലപ്പോൾ അവയുടെ ഉപയോഗം പാർശ്വഫലങ്ങളിലേക്കും നയിച്ചേക്കും. എന്നാൽ യാതൊരു ചെലവുമില്ലാതെ, പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിച്ച് എങ്ങനെ മുഖവും ചർമവും സംരക്ഷിക്കാം എന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ : കട്ടിയുള്ള പുരികങ്ങൾ കിട്ടാൻ വീട്ടിൽ തന്നെ ഉണ്ട് മാർഗങ്ങൾ
മുഖത്തിന്റെ തിളക്കം നിലനിർത്താൻ സ്ത്രീകൾ ഏറ്റവും സാധാരണയായി ചെയ്യുന്ന ചികിത്സയാണ് ഫേഷ്യൽ. വില കൂടിയ ഫേഷ്യൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല.
ഇത്തരമൊരു സാഹചര്യത്തിൽ, ഫേഷ്യലിനുള്ള വീട്ടുവൈദ്യങ്ങളെ നമുക്ക് വിശ്വാസപൂർവം ആശ്രയിക്കാം. ഇത്തരത്തിൽ വീട്ടിൽ തന്നെ ഫേഷ്യൽ (Natural facial tips) ചെയ്യാനുള്ള നാട്ടുപ്രയോഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വീട്ടിലിരുന്ന് എങ്ങനെ ഫേഷ്യൽ ചെയ്യാം
ആദ്യം ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ഇങ്ങനെ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് വൃത്തിയാക്കപ്പെടും. മുഖം കഴുകാൻ ചൂട് കൂടുതലുള്ളതും തണുത്തതുമായ വെള്ളം ഉപയോഗിക്കരുത്.
മുഖത്ത് മൃതകോശങ്ങൾ അടിഞ്ഞു കൂടുന്നതിനും ഫേഷ്യൽ ചെയ്യുന്നത് നല്ലതാണ്. അതായത് മൃതകോശങ്ങളെ നീക്കം ചെയ്യാനായി സ്‌ക്രബ്ബിങ് ചെയ്യാം.
ഇതിന് 1 ടീസ്പൂൺ പഞ്ചസാര, 1 ടീസ്പൂൺ തേൻ, 1 ടീസ്പൂൺ ഒലിവ് ഓയിൽ, 1 ടീസ്പൂൺ ബദാം, ഒരു ടീസ്പൂൺ വെള്ളം എന്നിവ ആവശ്യമാണ്.
ഇവയെല്ലാം മിക്‌സ് ചെയ്ത് മുഖം നന്നായി സ്‌ക്രബ് ചെയ്‌താൽ മൃതകോശങ്ങളെല്ലാം ഒഴിവായികിട്ടും. ഇതിനുശേഷം, ശുദ്ധജലം ഉപയോഗിച്ച് മുഖം വീണ്ടും വൃത്തിയാക്കുക. തുടർന്ന് കറ്റാർ വാഴ ജെൽ ഉപയോഗിച്ച് വിരലുപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക.
മസാജ് ചെയ്ത ശേഷം, ഒരു പാനിൽ വെള്ളം ചൂടാക്കി 5 മിനിറ്റ് മുഖം ആവിയിൽ പിടിയ്ക്കുക. ഇത് നിങ്ങളുടെ മുഖത്തിലെ സുഷിരങ്ങൾ തുറക്കാൻ സഹായിക്കുന്നു.
തുടർന്ന് 1 ടേബിൾസ്പൂൺ കറ്റാർ വാഴ ജെല്ലും 1 ടേബിൾസ്പൂൺ തേനും മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം ശുദ്ധജലത്തിൽ മുഖം കഴുകുക. ഇനി ടോണറോ മോയിസ്ചറൈസറോ മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ അഴുക്കളും കേടുപാട് വന്ന കോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കും. ചർമം കൂടുതൽ യുവത്വമുള്ളതാകാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
നിസ്സാരം വീട്ടിൽ സുലഭമായുള്ള പദാർഥങ്ങൾ ഉപയോഗിച്ച് ഫേഷ്യൽ ചെയ്യാനുള്ള മികച്ച വഴിയാണിത്. പാർശ്വഫലങ്ങളില്ലാത്തതിനാൽ തന്നെ ആഴ്ചയിൽ രണ്ടുതവണ എങ്കിലും ഇത് പിന്തുടരുക. ചരമത്തെ സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരമാണ് കറ്റാര്‍വാഴ. ഇതു വരണ്ട ചര്‍മത്തെ വെറും നിമിഷങ്ങള്‍ കൊണ്ട് മാറ്റി മൃദുവും യുവത്വവുമുള്ള ചർമം നൽകുന്നു. കറ്റാര്‍വാഴ ജെല്‍ മുഖത്തു തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുന്നതും നല്ലതാണ്.