1. Environment and Lifestyle

തിളങ്ങുന്ന ചർമത്തിന് പാൽ ടോണറായും ഫേഷ്യൽ സ്ക്രബ്ബായും ഉപയോഗിക്കാം

ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിന് പാൽ ഉത്തമമാണ്. ചർമം മെച്ചപ്പെടുത്താനും പാൽ വളരെ സഹായകരമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ ചർമത്തിൽ പുരട്ടാം.

Anju M U
പാൽ ഫേസ് ടോണറായും ഫേഷ്യൽ സ്ക്രബ്ബായും ഉപയോഗിക്കാം
പാൽ ഫേസ് ടോണറായും ഫേഷ്യൽ സ്ക്രബ്ബായും ഉപയോഗിക്കാം

ആരോഗ്യത്തിന് പാൽ അത്യധികം ഗുണകരമാണെന്ന് എല്ലാവർക്കും അറിയാം. ഒട്ടനവധി ധാതുക്കളും പോഷകഘടകങ്ങളും അടങ്ങിയിട്ടുള്ള പാൽ ചർമത്തിനും വളരെ പ്രയോജനകരമാണ്. ഇത് മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ സഹായിക്കുന്നു. അസംസ്കൃത പാലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പാലിൽ തുളസിയിട്ട് ചെറുചൂടോടെ കുടിച്ച് നോക്കൂ... പനിയ്ക്കും തലവേദനയ്ക്കും തുടങ്ങി വിവിധ രോഗങ്ങൾക്ക് ഉത്തമ മരുന്ന്

ഇതിൽ ലാക്ടോസ്, പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ-എ, വിറ്റാമിൻ ബി-12, വിറ്റാമിൻ ഡി, സിങ്ക് എന്നിവയും ഉൾക്കൊള്ളുന്നു. പാലിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ പാൽ നിങ്ങളുടെ ചർമ സംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് ചുവടെ വിശദീകരിക്കുന്നു.

ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിന് പാൽ ഉത്തമമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ ചർമത്തിൽ പുരട്ടാം. ചർമം മെച്ചപ്പെടുത്താനും പാൽ വളരെ സഹായകരമാണ്. അതിനാൽ തന്നെ ചർമത്തെ വാർധക്യത്തിലേക്ക് വിടാതെ, യുവത്വം നിലനിർത്തുന്നതിന് പാൽ ഉപയോഗിക്കാം. കാരണം, കേടുപാട് വന്ന ചർമകോശങ്ങളെ നീക്കം ചെയ്യാനുള്ള പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

പാൽ ഫേസ് ടോണറായി ഉപയോഗിക്കാം

ഹോം മെയ്ഡ് ടോണറായി പാൽ ഉപയോഗിക്കാം. ഇതിനായി നിങ്ങൾക്ക് 1 കപ്പ് പാൽ ആവശ്യമാണ്. രണ്ടോ മൂന്നോ കപ്പ് കുങ്കുമപ്പൂവ് എടുത്ത് പാലിൽ അര മണിക്കൂർ കുതിർക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ ഇടുക. ശേഷം മുഖത്ത് സ്പ്രേ ചെയ്യുക. ഇതിന് ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

പാൽ ഫേസ് പാക്ക്

പാൽ ഫേസ്പാക്ക് ആയി ഉപയോഗിക്കുന്നതും മുഖകാന്തി വർധിപ്പിക്കുന്നതിന് സഹായിക്കും. ഇതിനായി 1 ടീസ്പൂൺ മുൾട്ടാണി മിട്ടി, 1 ടീസ്പൂൺ ഗ്രാമ്പൂ, 1 ടീസ്പൂൺ അസംസ്കൃത പാൽ എന്നിവയാണ് ആവശ്യമായുള്ളത്. ഈ ചേരുവകളെല്ലാം എടുത്ത് മിക്സ് ചെയ്യുക. ഇത് ചർമത്തിൽ പുരട്ടുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. തുടർന്ന് 20 മിനിറ്റ് നേരം വക്കുക. അതിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. നിങ്ങൾക്ക് വരണ്ട ചർമമുണ്ടെങ്കിൽ, ഒരു സ്പൂൺ തേൻ കൂടി ചേർക്കാവുന്നതാണ്.

പാൽ ഫേഷ്യൽ സ്ക്രബ്

ഈ സ്‌ക്രബ് ഉണ്ടാക്കാൻ, നിങ്ങൾക്ക് 1 ടേബിൾസ്പൂൺ അസംസ്കൃത പാൽ, അര ടീസ്പൂൺ തേൻ, 1 ടീസ്പൂൺ ഓട്സ് എന്നിവ ആവശ്യമാണ്. ഓട്സ് പൊടിച്ച് പൊടി ഉണ്ടാക്കുക. ഇതിലേക്ക് പച്ച പാലും തേനും ചേർക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം ഇത് ചർമത്തിൽ സ്‌ക്രബ് ചെയ്യുക. തുടർന്ന് സാധാരണ വെള്ളത്തിൽ മുഖം കഴുകുക.

പാൽ ചർമത്തിന്

നിങ്ങൾക്ക് ഒരു ക്ലെൻസറായും പാൽ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു. ഈ ക്ലെൻസർ ഉണ്ടാക്കാനായി 2 ടീസ്പൂൺ പാലും ഒരു നുള്ള് മഞ്ഞളുമാണ് ആവശ്യമായുള്ളത്. ഇവ രണ്ടും നന്നായി മിക്സ് ചെയ്യുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഇത് ചർമത്തിൽ പുരട്ടുക. ഇതുപയോഗിച്ച് ചർമം വൃത്തിയാക്കിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ചർമത്തിൽ അസംസ്കൃത പാൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

പാലിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പിഗ്മെന്റേഷൻ, മുഖക്കുരു, കറുത്ത പാടുകൾ എന്നിവ നീക്കം ചെയ്യുന്നു. ഇതിന്റെ സ്ഥിരമായ ഉപയോഗം ചുളിവുകൾ കുറയ്ക്കുന്നു. ഇതിൽ നിന്നുണ്ടാക്കുന്ന ഫേസ് മാസ്‌ക് ചർമത്തിലെ കൊളാജൻ വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായ ശുദ്ധീകരണമായും പ്രവർത്തിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചൂടു പാലോ തണുത്ത പാലോ ആരോഗ്യത്തിന് നല്ലത് ?

English Summary: Milk Can Be Used As Face Toner And Facial Scrub For Glowing Skin

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds