മുഖസൗന്ദര്യത്തിന്റെ വില്ലൻ മുഖക്കുരുവാണെന്ന് പറഞ്ഞ് ചുരുക്കാൻ വരട്ടെ. മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും വലിയൊരു പ്രശ്നം തന്നെയാണ്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ വീട്ടുവിദ്യകൾ പരീക്ഷിക്കുന്നവർ തീർച്ചയായും പയറ്റി നോക്കേണ്ടതാണ് ഈ കൂട്ട്. നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഉലുവ എങ്ങനെ മുഖത്ത് ഇത്രയധികം മാജിക് കാണിക്കുന്നുവെന്ന് പരീക്ഷിച്ച് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മദ്യപിക്കാൻ മാത്രമല്ല വോഡ്ക; മുടിയ്ക്കും മുഖത്തിനും വായ്നാറ്റത്തിനും ഉപയോഗിക്കാം
മുഖത്ത് മാത്രമല്ല, മുടിയിലെ താരനും കൊഴിച്ചിലിനും കൂടി ഇവ പരിഹാരമാണെന്നത് ഓർക്കുക.
മുഖഭംഗിക്കും മുടി സംരക്ഷണത്തിനും സഹായിക്കുന്ന ഉലുവ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇത് തന്നെയാണ് ഇവ മികച്ച ഫേസ് പാക്കായും ഹെയർ മാസ്കായും ഉപയോഗിക്കാൻ സഹായിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ
ഉലുവ മുഖത്തിന്
ഉലുവ എങ്ങനെ മുഖത്തിന് ഉപകാരപ്പെടുന്ന രീതിയിൽ കൂട്ടാക്കി തയ്യാറാക്കാമെന്ന് നോക്കാം.
മുഖത്ത് ഫേസ് പാക്ക് പോലെ ഉപയോഗിക്കാൻ ആദ്യം ഉലുവ കുറച്ച് വെള്ളത്തിൽ ഇട്ട് കുതിർക്കുക. ഏകദേശം 5 മുതൽ 6 മണിക്കൂർ വരെ ഇത് വെള്ളത്തിൽ കുതിരാനായി അനുവദിക്കാം. രാത്രിയിൽ വെള്ളത്തിൽ ഇട്ട് വച്ച് രാവിലെ എടുക്കുന്നതും നല്ലതാണ്.
കുതിർത്ത ഉലുവ മിക്സിയിലിട്ട് അരച്ചെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖത്ത് പുരട്ടാം. അൽപം ഓട്ട്സ് കൂടി കുതിർത്ത് അരച്ചെടുത്ത് ഉലുവയ്ക്കൊപ്പം ചേർത്ത് ഫേസ് പാക്ക് പോലെ പ്രയോഗിച്ചാലും മികച്ച ഫലം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കട്ടിയുള്ള മുടിയ്ക്ക് പ്രകൃതിദത്തമായ ഗ്രീൻ ടീ ഹെർബൽ ഷാംപൂ
ഇതു കൂടാതെ, തൈരിനൊപ്പം ഉലുവ ചേർത്ത് തയ്യാറാക്കുന്ന കൂട്ടും ചർമപ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഈ പേസ്റ്റ് തയ്യാറാക്കുന്നതിന് ഉലുവാ കുതിര്‍ത്തത് അരച്ചെടുത്ത ശേഷം ഇതിലേക്ക് തൈര് കലർത്തുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടാം.
ദിവസവും ഈ പൊടിക്കൈ മുഖത്ത് തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാൽ നല്ലതാണ്.
കാരണം മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നായും ഇത് ഉപയോഗിക്കാം. ചര്‍മ സുഷിരങ്ങള്‍ അടഞ്ഞുണ്ടാകുന്ന മുഖക്കുരു പ്രശ്‌നങ്ങള്‍ക്ക് എതിരെ ഉലുവ- തൈര് പേസ്റ്റ് ക്ലെന്‍സറായി പ്രവര്‍ത്തിയ്ക്കുന്നു.
മുഖത്തിന് തിളക്കവും ചർമത്തിന് മൃദുത്വം ലഭിക്കുന്നതിന് ഉലുവ സഹായിക്കും. കൂടാതെ, ചര്‍മം ചെറുപ്പമായിരിക്കാനും മുഖചര്‍മം അയഞ്ഞ് തൂങ്ങാതെ യുവത്വമുള്ളതാകാനും ഈ കൂട്ട് മികച്ചതാണ്.
മുടിയ്ക്ക് ഉലുവ കൊണ്ടുള്ള വിദ്യ
മുഖം പോലെ മുടിയുടെ വളര്‍ച്ചക്കും ഏറ്റവും അനുയോജ്യമാണ് ഉലുവ. കേശ സംരക്ഷണം പ്രകൃതിദത്തമായ വിദ്യയിലൂടെ നടപ്പാക്കാൻ ആഗ്രഹിക്കുന്നവർ ഉലുവ കൊണ്ടുള്ള പൊടിക്കൈ തീർച്ചയായും പരീക്ഷിക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി
ഇതിനായി വെളിച്ചെണ്ണയില്‍ ഉലുവ ചൂടാക്കുക. ഉലുവ ചുവന്ന നിറമായി മാറുന്നത് വരെ ഇത് ചൂടാക്കണം. ശേഷം തീയിൽ നിന്ന് മാറ്റി തണുക്കാനായി വക്കുക. തണുത്ത ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് ഒരു രാത്രി മുഴുവന്‍ വക്കുക. പിറ്റേന്ന്
ഷാംപൂ ഉപയോഗിച്ച് തലമുടി നന്നായി കഴുകുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്താൽ വിചാരിച്ച ഫലം ലഭിക്കും.