Updated on: 30 April, 2021 9:21 PM IST
ഇ - കല്പ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ

കർഷകരുടെ സൗകര്യത്തിന് ആണ് ഇ - കല്പ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. മുൻ കേന്ദകൃഷി മന്ത്രി 2016 ൽ സി.പി.സി.ആർ.ഐ യുടെ കായംകുളം പ്രാദേശിക കേന്ദ്രം സന്ദർശിച്ചപ്പോഴാണ് കർഷകർക്ക് ഏറെ പ്രയോജനപ്രദമായ ഈ ആൻഡ്രോയിഡ് മൊബൈൽ ആപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സമർപ്പിക്കപ്പെട്ടത്.

An integrated android based mobile app ‘e- kalpa’ enabling technology delivery, interactive learning and real time data recording. The App was developed for better reaching out to farming communities. It has GPS enabled platform,developed to connect stakeholders of plantation sector with emphasis to coconut, arecanut and cocoa.

തെങ്ങു കൃഷി സംബന്ധിക്കുന്ന സമസ്ത വിവരങ്ങളും കൃഷിക്കാർക്ക് തങ്ങളുടെ വിരൽത്തുമ്പിൽ സൗജന്യമായി ലഭ്യമാക്കുന്ന പ്രസ്തുത ആപ്ലിക്കേഷൻ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

സി.പി.സി.ആർ.ഐയുടെ ഗവേഷണ പരിധിയിൽപ്പെടുന്ന പ്രധാന വിളകളായ തെങ്ങ്, കമുക്, കൊക്കോ എന്നിവയുടെ പരിപാലനരീതികൾ, വിജ്ഞാന ശകലങ്ങൾ ഇടവിളകളുടെ
അടിസ്ഥാന കൃഷി വിവരങ്ങൾ തുടങ്ങിയവ ഇ- കൽപ എന്ന മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിനോടൊപ്പം കൃഷിയിടങ്ങളിൽ നിന്നും പ്രസ്തുത വിളകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ഫോട്ടോ എടുത്ത് നേരിട്ട് അയച്ച് പരിഹാരങ്ങൾ കാണുവാനും ഇതുവഴി സാധ്യമാകുന്നു.

ഇതിനായി ചെയ്യേണ്ടത്. ഇത്രമാത്രം:

1. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 'e-kalpa' എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
2. തങ്ങളുടെ മൊബൈലിൽ അത് ഇൻസ്ട്രാൾ ചെയ്യുക.
3. യൂസർ ഐഡന്റിഫിക്കേഷൻ, പാസ്സ് വേർഡ് മുതലായവ നൽകി ലോഗിൻ ചെയ്യുക.
4. ഇത് ഓൺ ലൈനായും ഓഫ് ലൈനായും ഉപയോഗിക്കാവുന്നതാണ്. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിൽ പോലും ഓഫ് ലൈനായി ഉപയോഗിക്കാം.
5. ഓൺലൈൻ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന പക്ഷം കർഷകർക്ക് അവരുടെ തോട്ടത്തിലെ രോഗ / കീടബാധയുള്ള തൈകൾ, സസ്യ ഭാഗങ്ങൾ എന്നിവയുടെ ചിത്രമെടുത്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. രോഗ ലക്ഷണങ്ങൾ കൂടി ഒപ്പം രേഖപ്പെടുത്തുന്ന പക്ഷം അതിനുള്ള മറുപടിയും ഈ ആപ്പ് വഴി തന്നെ ലഭിക്കുന്നതാണ്. കർഷകർക്ക് ഇഷ്ടമുള്ള ഭാഷ (ഇംഗ്ലീഷ്, മലയാളം, കന്നട, ഹിന്ദി) തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഇതിന്റെ പ്രത്യേകതയാണ്.

e-kalpa യിൽ ലഭ്യമായ മറ്റു വിവരങ്ങൾ ചുവടെ കുറിക്കുന്നു.

1. വിജ്ഞാന സമാഹാരം: തെങ്ങു കൃഷി, രോഗ കീടനിയന്ത്രണ മാർഗ്ഗങ്ങൾ, ഇടവിളകൾ, ജൈവ കൃഷി രീതികൾ, നാളികേര ഉൽപന്നങ്ങൾ മൂല്യ വർദ്ധിത ഉൽപന്നങ്ങൾക്ക് തുടങ്ങിയവയ്ക്കു വേണ്ടിയുള്ള യന്ത്ര സംവിധാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ചിത്രങ്ങൾ സഹിതം ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ തെങ്ങധിഷ്ഠിത കൂൺ കൃഷി, പുഷ്പ കൃഷി, ജൈവകൃഷി രീതികൾ, ഗുണമേന്മയുള്ള തെങ്ങിൻ തൈ ഉത്പാദനം, വിവിധ ഇനങ്ങൾ, തെങ്ങധിഷ്ഠിത വിള സമ്പ്രദായങ്ങൾ, തെങ്ങിൻ തോപ്പിലെ മണ്ണ് - ജലസംരക്ഷണ മാർഗ്ഗങ്ങൾ എന്നീ വിഷയങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തെങ്ങിനോടൊപ്പം തന്നെ കൊക്കോയുടേയും കൃഷി രീതികളും സസ്യസംരക്ഷണ മുറകളും ഇ കൽപയിൽ സജ്ജമാക്കിയിട്ടുണ്ട്.

2. വിള വിവരം : തെങ്ങിനൊപ്പം കൃഷി ചെയ്യുവാൻ അനുയോജ്യമായ 56 ഇടവിളകളുടെ കൃഷി അകലം, കൃഷി ചെയ്യേണ്ട സമയം, വളപ്രയോഗം, വിത്ത് അല്ലെങ്കിൽ നടീൽ വസ്തുക്കളുടെ അളവ് (തോത്) എന്നിവ.
3. ഇൻപുട് കാൽക്കുലേറ്റർ : ഈ കാൽക്കുലേറ്റർ വഴി വിവിധ പ്രായത്തിലുള്ള തെങ്ങുകളുടെ വളങ്ങൾ എളുപ്പത്തിൽ കണക്കു കൂട്ടുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. തെങ്ങിന്റെ വളപ്രയോഗം അവയുടെ പ്രായമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അവയ്ക്ക് ആവശ്യമായ വളങ്ങളുടെ വിശദമായ റിപ്പോർട്ട് ഒറ്റ ക്ലിക്കിൽ തന്നെ ലഭ്യമാക്കുവാനും ഈ ഇൻപുട് കാൽക്കുലേറ്റർ സജ്ജമാണ്.

കേര കർഷകർക്ക് ഏറെ പ്രയോജനകരമായ ekalpa എന്നമൊബൈൽ ആപ്ലിക്കേഷൻ താഴെ പറയുന്ന ലിങ്ക് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
e-kalpa - Apps on Google Play

ഇ- കൽപയുടെ മറ്റു ഉപയോഗങ്ങൾ

കേര കൃഷിയിലെ പ്രശ്ന പരിഹാരത്തിന് ഇ - കൽപ. തെങ്ങു കൃഷിയിലെ പ്രശ്നങ്ങൾക്കുള്ള ഉപദേശനിർദേശങ്ങൾ താമസംവിന ശാസ്ത്രജ്ഞരിൽ നിന്നും നേരിട്ട് ലഭ്യമാക്കുന്നു. തങ്ങളുടെ കൃഷിയിടത്തിൽ നിന്നും ഫോട്ടോ, വീഡിയോ,സന്ദേശങ്ങൾ തുടങ്ങിയവ അപ്പോൾ തന്നെ ഓൺലൈനായി സി.പി.സി.ആർ.ഐയിലേക്ക് അയയ്ക്കാം.

കർഷക സഹായി : ഈ വിഭാഗത്തിൽ വിരൽ സ്പർശിക്കുമ്പോൾ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനുള്ള ജനാല പ്രാപ്തമാകുന്നതാണ്. 

കൃഷിയിടത്തിൽ നിന്ന് അതാത് സമയം തന്നെ സന്ദേശങ്ങൾ സി.പി.സി.ആർ.ഐയിൽ ലഭ്യമാക്കാനും ഉപദേശ നിർദ്ദേശങ്ങൾ ഞൊടിയിടയിൽ തന്നെ തിരികെ ലഭിക്കുവാനും ഉതകുന്ന രീതിയിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കേര കർഷകരുടെ സഹായ സഹചാരിയായി ഇ - കൽപ ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിരിക്കുന്നതാണ്

കൂടുതൽ അറിയാൻ

തെങ്ങിൻതോപ്പിൽ കുറുന്തോട്ടി കൃഷി ചെയ്യാം

കുള്ളൻ തെങ്ങ് മുതൽ ആൾ സീസൺ പ്ലാവ് വരെ വമ്പൻ വിലക്കുറവിൽ : ഉടൻ ബുക്ക് ചെയ്യുക

സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഇനി കര്‍ഷകര്‍ക്കും ഉത്പ്പാദിപ്പിക്കാം

തെങ്ങ് ഇന്‍ഷുര്‍ ചെയ്യാം ഈസിയായി

English Summary: An integrated android based mobile app ‘e- kalpa’ enabling technology delivery, interactive learning and real time data recording
Published on: 03 February 2021, 04:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now