Updated on: 30 April, 2021 9:21 PM IST
ചായമൻസ


ചായ മൻസ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ചായയുമായി എന്തോ ബന്ധമുണ്ടെന്ന്. അതെ ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ മൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.നന്നായി വെയിൽ കിട്ടുന്ന വെള്ളം കെട്ടി നിൽക്കാത്ത ഇടങ്ങളിലാണ് ഇത് കൃഷി ചെയ്യേണ്ടത്. വേലിച്ചീര പോലെ നിന്നുകൊള്ളും. അതുപോലെ വലിയ പരിചരണം ഒന്നും ആവശ്യവുമില്ല. ഇതിനൊരു"കട്ട്" ഉണ്ട് അതുകൊണ്ടായിരിക്കാം കീടങ്ങള്‍ ആക്രമിക്കില്ല അപ്പോൾ പിന്നെ കീടനാശിനിയുടെ ആവശ്യവുമില്ല'. മെക്സിക്കൻ ചീര എന്നും ഈ ചെടിക്ക് പേരുകളുണ്ട്.ഇതിനു 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന്‍ കൊണ്ടുവന്ന് മെക്‌സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍ വര്‍ഗ്ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. മഴയേയും വെയിലിനേയും അതിജീവിച്ചു വളരാൻ കഴിയുന്ന ചായമൻസയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്.. The plant is also known as 'Mexican spinach' and 'spinach'. Chaimansa also came from Mexico, where ancient man brought many agricultural plants, including corn. It is a nutritious plant that the Mayans of Central America have included in their diet for centuries. Chayamansa, which can survive rain and sun, has many medicinal properties.

സാധാരണ വേലിച്ചീരയുടെ ഇലകൾ കറി വയ്ക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ ഇലകളും കറി വയ്ക്കേണ്ടത്. ഉപ്പേരി, കട്‌ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. കപ്പയിലേതു പോലെ ഒരു ചെറിയ കട്ട് ഉണ്ടെന്നു പറഞ്ഞല്ലോ. അതുകൊണ്ടു വേവിച്ചു മാത്രം കഴിക്കുക. അധിക നേരം വേവിക്കുകയും വേണം. പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രം കഴിക്കുക .ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഈ കയ്പ്പ്. ഓർക്കുക, അലൂമിനിയം പാത്രത്തിൽ ഇത് വേവിക്കരുത്

ചായമൻസ

ഒരിക്കൽ ഈ ഇലക്കറി കഴിച്ചവർ വീണ്ടും വീണ്ടും കഴിക്കുകയും ഇത് കൃഷി ചെയ്യാൻ താല്പര്യപ്പെടുകയും ചെയ്യുന്നു എന്നാണ് ചായമൻസ ചെടി വിൽക്കുന്ന നെഴ്സറി ഉടമകളുടെ സാക്ഷ്യം. 'മായന്‍മാരുടെ അത്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius എന്നാണ്. പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും അറിഞ്ഞവർ ഇതന്വേഷിക്കുമെന്നുറപ്പ്. വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിന് കാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍ നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും.

ചായമൻസ

ആരോഗ്യ ദായിനി കൂടിയാണ് ഈ ചെടി. പ്രമേഹവും രക്തസമ്മര്‍ദ്ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനമേകാന്‍ ചായമൻസ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായാമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച് ജേര്‍ണല്‍' 2011 ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ചായമൻസ

തണ്ടു മുറിച്ചു നടുന്ന രീതിയാണ് ഇതിനു. അത്ര മൂപ്പുള്ള തണ്ടു വേണമെന്നില്ല. ഓടിച്ചു കുത്തി പോലെ പിടിക്കും എന്നതിനാൽ എത്ര ദൂരെ യാത്ര ചെയ്തു കൊണ്ട് വന്നാലും ഇത് പിടിച്ചു കിട്ടും. 'വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറ് മാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവു കിട്ടും. മനുഷ്യൻ ഭക്ഷിക്കുന്ന 30,000ൽ പരം സസ്യയിനങ്ങളിൽ ഒന്നാണ് ചായമന്‍സ .

ചായമൻസ ചെടികൾ വേണമെന്നുള്ളവർക്ക് 9446225066 എന്ന നമ്പറിൽ വിളിക്കാം

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചായമൻസ ഇലകളിൽ പുത്തൻ താരം

#Vegetable#Krishi#FTB#Agriculture

English Summary: medicinal herbs called chayamansa
Published on: 11 August 2020, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now