Vegetables

ചായമൻസ ഇലകളിൽ പുത്തൻ താരം  

ഔഷധപ്രദമായ ഇലക്കറികളിൽ പുത്തൻ താരമാണ് ചായമൻസ (cnidoscolus chayamansa) എന്ന ചെടി.യൂഫോർബിയേസിയേ വംശത്തിൽ പെട്ട ചായമൻസ മധ്യഅമേരിക്ക , മെക്സിക്കോഎന്നിവിടങ്ങളിൽ നിന്നാണ് പ്രചരിച്ചത് മധ്യഅമേരിക്കയിലെ ഗോത്ര സമൂഹമായ പുരാതന മായൻ ജനതയുടെ ഇഷ്ട വിഭവമായ ചായമൻസഉത്തമ ഭക്ഷണവും ഔഷധവുമാണ് .

രക്തപ്രവാഹം ക്രമീകരിക്കാനും ദഹനപ്രക്രിയയ്ക്ക് സഹായമായും , കാഴ്ചശക്തി മെച്ചപ്പെടുത്താനും, കൊളെസ്ട്രോൾ കുറയ്ക്കാനും ,അമിതവണ്ണം ലഘൂകരിക്കാനും, ചുമ അകറ്റാനുംഅസ്ഥികളിലെ മജ്ജ വർധിപ്പിക്കാനും, രക്തക്കുറവ് പരിഹരിക്കാനും ,തലച്ചോറിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഓർമ്മശക്തി മെച്ചപ്പെടുത്താനും ,വാതം ,പ്രമേഹം ഇവ ശമിപ്പിക്കാനുംഉപകരിക്കുന്നു.

ഏതു കാലാവസ്ഥയിലും,മണ്ണിലും വളരും.വലിയ പരിചരണം ആവശ്യമില്ല. ഇവയിൽ നിന്ന് വേഗം ഇലകൾ പറിക്കാറാകുമെന്നാണ് പ്രത്യേകത. ഇരുമ്പു, പൊട്ടാസിയം , കാൽസ്യ , ഇവധാരാളം അടങ്ങിയ ഈ ചെടിക്കു ഭംഗി ഉള്ളത് കൊണ്ട് അലങ്കര ചെടിയായും വളർത്താം. ആറടിയോളം ഉയരത്തിൽ കടും പച്ച നിറത്തിലുള്ള നീളൻ ഞെട്ടുകളിൽ ഒറ്റയായി വളരുന ഇവയെഅതിരുകളിൽ ജൈവവേലിയായും നടാം. കേരളത്തിൽ ഇവയ്ക്കു വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല .40സെ.മി അളവിൽ മുറിച്ചെടുത്ത മൂക്കാത്ത കമ്പുകൾ മരച്ചീനി നടുന്നത് പോലെ കൂനകൂട്ടിയോ,കുഴിയെടുത്തോ നടാം.ഒരു കുഴിയിൽ ഒരു കമ്പു നട്ടാൽ മതി.തണ്ടു തളിർക്കുന്നതുവരെ ആഴ്ചയിലൊരിക്കൽ നന കൊടുത്താൽ വേഗം വളരും.ഇടയ്ക്കു അൽപ്പം ജൈവവളംനൽകി ഇട ഇളക്കിയാൽ ധാരാളം ഇലകളുണ്ടാകും.

സാധാരണ ചീര കൊണ്ടുള്ള എല്ലാ വിഭവങ്ങളും ചായമൻസ ഇലകൊണ്ടും തയ്യാറാക്കാം . ചെറുതായി അരിഞ്ഞു തേങ്ങ ചേർത്ത് തോരനായോ പയറും ,ഇലയും ചേർത്തുള്ളചാറുകറിയുമുണ്ടാക്കാം. നാലംഗങ്ങൾ ഉള്ള വീട്ടിൽ ഇതിൻറെ 15-20 ഇലകൾ അടർത്തിയെടുത്താൽ ആവശ്യത്തിന് തികയും . മറ്റു ഇലക്കറികളേക്കാൾ മൂന്നിരട്ടി ഗുണം ഇതിനുണ്ടെന്നാണ്പരീക്ഷണങ്ങൾ തെളിയിക്കുന്നത്. കടുക് വറുക്കാനും, അരിഞ്ഞു ദോശ മാവിനോട്‌ ചേർത്തും സ്വാദിഷ്ടമാക്കാം .അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യരുതെന്നു മാത്രം .അതു പോലെമൂന്നു മിനിട്ടിൽ അധികം വേവിക്കാനും പാടില്ല.


English Summary: Chayamansa green leavy vegetable

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine