1. Health & Herbs

ചായ മന്‍സ; പോക്ഷകസമൃദ്ധമായ ഇലക്കറി

ചായ മന്‍സ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക്ത സമ്മര്‍ദ്ദം, പ്രമേഹം, കിഡ്‌നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചായ മന്‍സ. മായന്‍ ചീരയെന്നും മെക്‌സിക്കന്‍ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മന്‍സ പോക്ഷക ഔഷധ ഗുണങ്ങളില്‍ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്.

KJ Staff
chayamansa

ചായ മന്‍സ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീര സാധാരണ ചീരയിനങ്ങളില്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോക്ഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. രക്ത സമ്മര്‍ദ്ദം, പ്രമേഹം, കിഡ്‌നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് ചായ മന്‍സ. മായന്‍ ചീരയെന്നും മെക്‌സിക്കന്‍ മരച്ചീരയെന്നും അറിയപ്പെടുന്ന ചായ മന്‍സ പോക്ഷക ഔഷധ ഗുണങ്ങളില്‍ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മധ്യ അമേരിക്കയിലെ ബെലിസ് എന്ന രാജ്യത്ത് ഉത്ഭവിച്ചുവെന്നു കരുതപ്പെടുന്ന ചായമന്‍സ മായന്‍ വര്‍ഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. മായന്‍ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായമന്‍സ. സാധാരണ പച്ച ഇലക്കറികളിലുള്ളതിനെക്കാള്‍ മൂന്നിരട്ടിയോളം പോക്ഷക മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ചായ മന്‍സയെ വ്യത്യസ്തമാക്കുന്നത്.

പ്രോട്ടീന്‍ 5.7%, നാരുകള്‍ 1.9%, കാത്സിയം 199.4 mg/100g, പൊട്ടാസ്യം 217.2 mg/100g, ഇരുമ്പ് 11.4 mg/100g, വിറ്റാമിന്‍ C 164.7 mg/100g, കരോട്ടിന്‍ 0.085 mg/100g എന്നിങ്ങനെയാണ് ചായ മന്‍സയിലെ പോക്ഷക നിലവാരം.

ചായ മന്‍സ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍; രക്ത ചങ്ക്രമണം വര്‍ദ്ധിപ്പിക്കും, ദഹനത്തെ സഹായിക്കുന്നു, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു, വെരികോസ് വെയിന്‍ എന്ന രോഗത്തെ തടയുന്നു, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു, ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ചുമയെ തടയുന്നു, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു, ശ്വാസ കോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കും 10. വിളര്‍ച്ച തടയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും, വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനംഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു, കിഡ്‌നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം, മൂലക്കുരു നിയന്ത്രിക്കുന്നു, മുഖക്കുരുക്കളെ തടയുന്നു.

chayamansa

ചായ മന്‍സ കൃഷിരീതി

ധാരാളമായുണ്ടാകുന്ന ശാഖകള്‍ 6'8' നീളത്തില്‍ മുറിച്ചതോ വിത്തുകളോ നടീല്‍വസ്തുവായിട്ട് ഉപയോഗിക്കാം. ആറ് മീറ്ററോളം ഉയരത്തില്‍ വളരുന്ന മരമാണ് ഇത്. ഇലകള്‍ പറിച്ചെടുക്കാനുള്ള സൗകര്യത്തിന് രണ്ട് മീറ്ററില്‍ കൂടുതല്‍ വളരാനനുവദിക്കാതെ കോതി നിര്‍ത്തുകയാണ് സാധാരണ രീതി. കേരളത്തില്‍ നന്നായി വളരുന്നതാണ് ചായ മന്‍സ. ഈ അത്ഭുത മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാല്‍ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാന്‍ സഹായിക്കും. ചായ മന്‍സ ഇലകളില്‍ അടങ്ങിയിട്ടുള്ള വളരെ അളവിലുള്ള കട്ട് പാകം ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതാണ്. അതിനാല്‍ ഈ ഇലകള്‍ പാകം ചെയ്തു മാത്രമേ ഭക്ഷിക്കാന്‍ പാടുള്ളൂ.

ചായ മന്‍സ പാചകങ്ങള്‍

ചായ മന്‍സ ടീ

ചായ മന്‍സ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരള്‍ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മന്‍സ ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെളളം ചേര്‍ത്ത് ചെറു ചൂടില്‍ 20 മിനിട്ട്വേവിക്കണം. തണുക്കുമ്പോള്‍ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേര്‍ത്താല്‍ ചായമന്‍സ ടീ തയ്യാര്‍. ദിവസ്സവും മൂന്ന് ഗ്ലാസ് വരെ കുടിക്കാം.

സാലഡ്

ചായ മന്‍സ ഇലകള്‍ ചെറുതായി അരിഞ്ഞ് ഇലകള്‍ വേവുന്നതിന് ആവശ്യമായ വെളളം ചേര്‍ത്ത് ചെറു ചൂടില്‍ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകള്‍ കൊണ്ട് സാധാരണ ചീരവര്‍ഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളും ഉണ്ടാക്കാവുന്നതാണ്.

തോരന്‍

ചായ മന്‍സ ഇലകള്‍ കൊണ്ട് സാധാരണ ചീരവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം കറികളും ഉണ്ടാക്കാവുന്നതാണ്.

English Summary: Chayamansa

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds