Updated on: 30 April, 2021 9:21 PM IST

പയര്‍ ചെടിയുടെ വിവിധ ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്ന അനേകം പുഴുക്കളുണ്ട്. ഇവ ചെടിയുടെ ആരോഗ്യത്തെയും വിളവിനെയും ബാധിക്കുന്നു.  പയര്‍കൃഷിയും പരിചരണവും ഇത്തരം പുഴുക്കളുടെ നിയന്ത്രണമാര്‍ഗങ്ങള്‍ പയര്‍ ചെടിയുടെ സംരക്ഷണം പരിചയപ്പെടാം.

Pest complex of yard long bean and their intensity of incidence were more or less similar in five surveyed areas and there were at least nine out of ten insect pests at different growth stages in each sample area, which were aphid, pod borer, thrips, red mite, leaf miner, leaf beetle, green sting-bug, jute hairy caterpillar, hooded hopper and semilooperin descending order

കായ്തുരപ്പന്‍ പുഴു

പകുതി ശരീരം മാത്രം കായ്ക്കുള്ളിലാക്കി കായ്കള്‍ തിന്നു നശിപ്പിക്കുന്ന പുഴുക്കളെ കാണാറില്ലേ. ഇവയാണ് കായ്തുരപ്പന്‍ പുഴുക്കള്‍. ഇത്തരം പുഴുക്കളുടെ പെണ്‍ പ്രാണികള്‍ പൂക്കളിലും കായകളിലുമാണ് മുട്ടയിടുന്നത്. ഇവയുടെ എണ്ണം വര്‍ധിക്കുന്നതോടെ പൂക്കള്‍ ധാരാളമായി കൊഴിഞ്ഞുപോകും. പൂക്കളിലും കായകളിലും ധാരാളം ദ്വാരങ്ങളും ഒപ്പം പുഴുക്കളുടെ വിസര്‍ജ്യവും കാണാം. ആക്രമണഫലമായി പൂക്കളും കായ്കളും മൊത്തമായി നശിച്ചുപോകുകയും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

കേടു ബാധിച്ച പൂക്കളും കായ്കളും പറിച്ചെടുത്ത് നശിപ്പിക്കണം. ആക്രമണം ബാധിച്ചുവീണ പൂക്കളും കായ്കളും ശേഖരിച്ച്‌ നശിപ്പിക്കണം. ഗോമൂത്രം- പാല്‍ക്കായം- കാന്താരിമുളക് മിശ്രിതം കായ്തുരപ്പന്‍ പുഴുക്കള്‍ക്കെതിരെ ഫലപ്രദമാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ അതിലേക്ക് 40 ഗ്രാം പാല്‍ക്കായം ചേര്‍ത്ത് ലയിപ്പിക്കണം ഒപ്പം 10 ഗ്രാം കാന്താരിമുളകും അരച്ചു ചേര്‍ക്കണം. ഈ മിശ്രിതം കായ്തുരപ്പന്‍ പുഴുക്കള്‍ക്കും ചാഴിക്കും ഫലപ്രദമാണ്.

ഇലചുരുട്ടി പുഴുക്കള്‍

ഇലയിലെ ഹരിതകം കാര്‍ന്നു തിന്നുന്ന പുഴുക്കളാണ് ഇലചുരുട്ടി പുഴുക്കള്‍. ഇലകള്‍ ചുരുട്ടി അതിനുള്ളില്‍ ഇരുന്ന് ഇവര്‍ ഹരിതകം തിന്നു തീര്‍ക്കും. ശേഷം ഇലകളുടെ ഞരമ്ബുകള്‍ മാത്രമാണ് അവശേഷിക്കുക. ക്രമേണ ഇലകള്‍ കരിഞ്ഞുണങ്ങുന്നതും കാണാം.

നിയന്ത്രണ മാര്‍ഗങ്ങള്‍

ഇല ചുരുളുകള്‍ യഥാസമയം ശേഖരിച്ച്‌ നശിപ്പിക്കണം. ഒപ്പം രണ്ടാഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം പോലുള്ള വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചു കൊടുക്കാം.

 

എപ്പിലാക്ന വണ്ട്

ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള വണ്ടുകളാണിവ. പെണ്‍ വണ്ടുകള്‍ ഇലയുടെ അടിഭാഗത്ത് മഞ്ഞ നിറത്തിലുള്ള മുട്ടകളിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കളും ഇവ വളര്‍ന്ന് ഉണ്ടാകുന്ന വണ്ടുകളും ഇലയിലെ ഹരിതകം കാര്‍ന്നു തിന്നും. പിന്നീട് ഞരമ്ബ് മാത്രമായി ശേഷിക്കുന്ന ഇലകള്‍ കരിഞ്ഞുണങ്ങി പോകും

നിയന്ത്രണ മാര്‍ഗങ്ങള്‍

അസാഡിറാക്ടിന്‍ എന്ന കീടനാശിനി 6 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച്‌ തളിച്ചു കൊടുക്കാം.

കമ്ബിളിപ്പുഴു

രോമാവൃതമായ ശരീരഭാഗങ്ങളുള്ള പുഴുക്കളാണ് കമ്ബനി പുഴുക്കള്‍. ഇവ കൂട്ടം കൂടി ഇരുന്ന് ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നും. ഒപ്പം ഇലയുടെ മറ്റു ഭാഗങ്ങളും പൂക്കളും തിന്നു നശിപ്പിക്കും

നിയന്ത്രണ മാര്‍ഗങ്ങള്‍

ഇലയുടെ അടിഭാഗത്ത് കൂട്ടംകൂടി ഇരിക്കുന്ന പുഴുക്കളെ ഇലയോടു കൂടി ശേഖരിച്ചു നശിപ്പിക്കണം. ഒപ്പം രണ്ടാഴ്ചയിലൊരിക്കല്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ച കൊടുക്കുന്നതും നല്ലതാണ്.

കടപ്പാട്

🛡️J ͦ ᷜ ͤ ᷤ മലയാളം

പയറിലെ കീടങ്ങള്‍ അകറ്റാന്‍ ചില ...

10 പയർ ചെടിയിൽ നിന്ന് 100 കിലോ വിളവ്

English Summary: pest attack of long yard beans kjoct1520ar
Published on: 15 October 2020, 02:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now