Updated on: 30 April, 2021 9:21 PM IST
പടവലത്തിൻറെ വള്ളി

പടവലത്തിൻറെ കായ്ഫലത്തിൻറെ വർദ്ധനവിന്‌ മറ്റു ചില വിദ്യകളും പരിചയപ്പെടാം

ഒരുമീറ്റർ നീളത്തിലും വീതിയിലും ഉള്ളതോ ഒരു മീറ്റർ വ്യാസത്തിലുള്ളതോആയ തടമെടുക്കാം. അരയടി ആഴത്തിൽ കിളച്ചുമറിച്ച് ഓരോ തടത്തിലും മൂന്നു കിലോ വീതം ജൈവവളമോ ചാണകപ്പൊടിയോ അടിവളമായികൊടുക്കണം. അടിവളത്തിന്റെ കൂടെത്തന്നെ 100ഗ്രാം വീതം കുമ്മായമോ ഡോളമൈറ്റോ കൂടാതെ 100ഗ്രാം വേപ്പിൻപിണ്ണാക്കോ ചേർക്കണം. ഇവചേർത്ത് മൂന്നുദിവസം നനച്ചിട്ട തടത്തിലാണ് വിത്തുകൾ നടേണ്ടത്.

വിത്ത് നന്നാകണം good seed

വിത്തായി നാടൻ, സങ്കരം, ഹൈബ്രീഡ് എന്നിങ്ങനെ തിരഞ്ഞെടുക്കാം. നാടനാണെങ്കിൽ വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സങ്കരമാണെങ്കിലും ഹൈബ്രീഡ് ആണെങ്കിലും വിത്തിന്റെ മുളയ്ക്കൽ ശേഷി, അംഗീകൃത ഏജൻസികൾ, കാലാവധി എന്നിവ ശ്രദ്ധിക്കണം. വിത്ത് വാഴപ്പോളയ്ക്കുള്ളിൽ കെട്ടിവെച്ച് മുളപ്പിച്ചും ചാണകത്തിൽ കുതിർത്തു മുളപ്പിച്ചും നടാം. നേരിട്ട് തടത്തിലേക്ക് നടുകയാണെങ്കിൽ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കണം.

നീർവാർച്ചവേണം maintain water in soil

തടമെടുത്ത് നടാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നല്ല നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമാകണം. വള്ളി പന്തലിൽ കയറുന്നതിന് മുമ്പ് തടത്തിൽ വെള്ളം നിന്നാൽ വേര് ചീഞ്ഞു നശിക്കാനിടയുണ്ട്.

തടത്തിൽ മൂന്നോ നാലോ തൈകൾ plant 1 or 2 seedlings together

ഒരുമീറ്റർ നിളവും വീതിയുമുള്ള തടത്തിൽ മൂന്ന് കൂടിയാൽ നാല് എന്നിങ്ങനെയേ തൈകൾ നിർത്താവൂ. അധികമുള്ളതിൽ കരുത്തില്ലാത്തത് പറിച്ചൊഴിവാക്കണം.

അടിവള്ളി കോതണം prune the base vine

പടവലത്തിന്റെ വള്ളി പന്തലിൽക്കയറി പടരാൻ തുടങ്ങിയാൽ ചെടിയുടെ ചുവട്ടിൽനിന്നും പൊട്ടിവരുന്ന വള്ളികൾ മുറിച്ചു കളയണം എന്നാലേ പന്തലിൽക്കയറിയ വള്ളിക്ക് നല്ല കരുത്തും കായ്ഫലവും ഉണ്ടാകൂ.

വളം ചേർക്കണം

'ചെടിക്കരുത്തിന് അടിവളം കായ്ഫലത്തിന് മേൽവളം' എന്നാണ് കണക്ക്. പന്തലിൽ കയറിക്കഴിഞ്ഞാൽ ആഴ്ചയെക്കാരിക്കൽ ജൈവവളമോ ചാണകപ്പൊടിയോ ചുവടൊന്നിന് അരക്കിലോ വീതം മേൽവളമായി നൽകണം. വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നി കുതിർത്ത് ചാണകവെള്ളം ചേർത്ത് നേർപ്പിച്ചും ഗോമൂത്രം നേർപ്പിച്ചും ഒഴിച്ചുെകാടുക്കാം.

കളനീക്കണം weed removal

തടത്തിലുണ്ടാകുന്ന കളകളും പാഴ്ച്ചെടികളും അപ്പപ്പോൾ നീക്കി ചേർക്കുന്ന വളങ്ങൾ കൃത്യമായി ചെടിക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ചെടിക്കും ചുറ്റും വളരുന്ന കളകളിലാണ് ചെടികളെ ബാധിക്കുന്ന കീടങ്ങൾ ഉണ്ടാവുക അവയിൽ നിലനിന്നാണ് അവ ചെടികളെ ആക്രമിക്കുക.

പുതയിടണം

ചെടികളുടെ തടത്തിൽ ഈർപ്പവും തണുപ്പും ഉറപ്പുവരുത്താനും നനയ്ക്കുന്ന സമയത്ത് ജലം കൂടുതൽ സമയം കെട്ടിനിൽക്കാനും ചപ്പിലകൾ കൊണ്ട് പുതയിടാം. ജൈവവസ്തുക്കളുടെ പുത, മണ്ണിലെ സൂക്ഷ്മാണുക്കളുടെ വർധനയ്ക്കും മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും ഉത്തമമാണ്.

തൈരും തേനും പാൽക്കായവും

ഒരു ലിറ്റർ തൈരിലേക്ക് 10 ഗ്രാം പാൽക്കായം കലക്കി തയ്യാറാക്കിയ മിശ്രിതം മഴയില്ലാത്ത ദിവസങ്ങളിൽ വൈകീട്ട് ഇലകളിൽ തളിച്ചാൽ പൂക്കാനും കായ്ക്കാനും മടിക്കുന്ന ചെടികൾ പൂക്കും. തൈരിനും പാൽക്കായത്തിനും പകരം മോരും തേങ്ങാവെള്ളവും സമം ചേർത്ത് തളിച്ചാലും ഫലം ലഭിക്കും. പൂവുണ്ടായിട്ടും കായ്ക്കാൻ മടിച്ചു നിൽക്കുന്ന പടവലവള്ളി കായ്ക്കാൻ 100 ഗ്രാം തേൻ അല്ലെങ്കിൽ 100 ഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പൂങ്കുലകളിൽ വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കാം.

ജൈവ കീടനാശിനികൾ തളിക്കണം

കീടങ്ങൾ ആക്രമിക്കാൻ തുടങ്ങിയ ശേഷം ജൈവകീടനാശിനി തളിച്ചു നിയന്ത്രിക്കുകയല്ല, ആക്രമിക്കാൻ തുടങ്ങുന്നതിന് മുമ്പേതന്നെ വീട്ടിലുണ്ടാക്കാവുന്ന ജൈവകീടനാശിനികൾ തളിച്ചു തുടങ്ങാം. മത്തൻ വണ്ട്, എപ്പിലാക്സ് വണ്ട് തുള്ളൻ പ്രാണി എന്നിവയെ ഇങ്ങനെ അകറ്റാം.

English Summary: tips for farming of snake gourd in home easy methods to adopt
Published on: 18 March 2021, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now